28 September Thursday

'മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹം'; എം എം മണി വീണ്ടും പറയുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

തിരുവനന്തപുരം > ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാ(35)ണ് മരിച്ചത്. ശ്രീറാം മദ്യപിച്ചായിരുന്നു വാഹനമോടിച്ചത്.

ഈ സാഹചര്യത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് മന്ത്രി എം എം മണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുന്‍പ് ദേവികുളം സബ്കളക്ടറായിരിക്കെ ശ്രീറാമിന്റെ മദ്യപാനത്തെക്കുറിച്ച് എം എം മണി പരാമര്‍ശിച്ചിരുന്നു. അന്ന് ചില മാധ്യമങ്ങള്‍ വലിയ വിവാദമാക്കുകയും ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top