25 April Thursday

ഇരയുടെ വിട്ടില്‍ പോയി പടം ഫേസ്‌ബുക്കില്‍ കൊടുത്ത കുമ്മനത്തിന്റെ ചെയ്തി വീണ്ടും ചര്‍ച്ചയാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 5, 2016

കൊച്ചി> വടക്കാഞ്ചേരി പീഡന കേസില്‍ ഇരയുടെ പേരുപറഞ്ഞതിന് സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെ അറസ്റ്റുചെയ്യണമെന്ന വാദം ഉയര്‍ത്തുന്ന കുമ്മനം രാജശേഖരന്റെ പഴയ ഫേസ‌്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. അടൂരില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികളായ രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇരകളായ വിദ്യാര്‍ഥിനികളുടെ വീട് സന്ദര്‍ശിച്ച് സ്വന്തം ഫേസ‌്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്യുകയാണ് അന്ന് കുമ്മനം രാജശേഖരന്‍ ചെയതത്.

ബീച്ച് കാണിക്കാനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപെട്ട ശൂരനാട് സ്വദേശിനിയുടെ വീട് സന്ദര്‍ശിച്ചാണ് കുമ്മനം രാജശേഖരന്‍ തന്റെ ഫെയ്സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്. കെട്ടിയിട്ടുള്ള പീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടികളില്‍ ഒരാളായ ശൂരനാട് സ്വദേശിനിയുടെ വീട് സന്ദര്‍ശിക്കുന്നു. എന്ന കുറിപ്പോടെ രണ്ട് ചിത്രങ്ങളാണ് കുമ്മനം പോസ്റ്റ് ചെയ്തത്.

ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും ഒപ്പമാണ് കുമ്മനം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികപരമായ അക്രമണങ്ങള്‍ക്കെതിരെ 2012 ല്‍ നിലവില്‍ വന്ന നിയമത്തിലെ സെക്ഷന്‍ 23(2) പ്രകാരം ഇരയെ പൊതുസമൂഹത്തിന് തിരിച്ചറിയത്തക്കമുള്ള ചിത്രമോ, വിലാസമോ, കുടുംബപരമായ വിവരങ്ങളോ, വാര്‍ത്തകളോ, പ്രസിദ്ധീകരിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണ് കുമ്മനത്തിന്റെ പ്രവൃത്തി.

പീഡനങ്ങളുമായി ബന്ധപെട്ട് നിരവധി കേസുകളില്‍ ഹൈക്കോടതികളടക്കം ഇരകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത്വിടരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം വിലക്കുകളും നിയമങ്ങളും സാമൂഹിക നീതിയും മറന്നാണ് കുമ്മനം ചിത്രം പോസ്റ്റ് ചെയ്തത്. കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ കേസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ല. സംഭവത്തില്‍ യൂത്ത കോണ്‍ഗ്രസ് കുലശേഖരപുരം മണ്ഡലം സെക്രട്ടറിയും വാര്‍ഡ് പ്രസിഡന്റുമടക്കംപതിനൊന്ന് പേര്‍ അറസ്റ്റിലായിരുന്നു.

കുമ്മനം സ്വയം പോയി ആദ്യം അടൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുപോരെ രാധാകൃഷ്ണനെതിരെ പ്രസ്താവന ഇറക്കാനെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top