26 April Friday

'നിങ്ങള്‍ കലാലയങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍ ഞങ്ങള്‍ പലഹാര അലമാരയിലേക്ക് പടരുന്നു': കെ എസ് യു

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2019

ലോകത്ത് എവിടെയെങ്കിലും ഒരു പലഹാരത്തിന്റെ മണമടിക്കുമ്പോള്‍ നിനക്കതെടുത്തോടാന്‍ തോന്നുന്നെങ്കില്‍ ഞാനും നീയും കേയ്യഷുക്കാരാണു. നീലസലാം !

ബോണ്ട തിന്ന് പ്രബുദ്ധരാവുക
ബൂസ്റ്റ് കുടിച്ച് ശക്തരാവുക
പ്രണയം സുഖിയനോട് മാത്രം
-കേശു

 ഖദര്‍ധാരികളെ പരിഹസിച്ച് ഷിയാസ് ഷംസുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്


നിങ്ങള്‍ കലാലയങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍ ഞങ്ങള്‍ പലഹാര അലമാരയിലേക്ക് പടരുന്നു.'
- കെ എസ് യു
എണ്ണ തിളക്കുന്നിടത്താണ് വസന്തം
സുഖിയന്റെ കഴുത്ത് ഞെരിക്കുമ്പോള്‍ പഴംപൊരി അലമുറയിടുന്നു

'തിന്നാം
പക്ഷെ കാശുകൊടുക്കാന്‍ ആവില്ല'

തിന്നുക പോരാടുക
കായികൊടുക്കാതെ മുങ്ങുക

തിന്നു തീര്‍ത്തേക്കാം..
പക്ഷെ ചീനചട്ടികളില്‍ തിളയ്ക്കുന്ന എണ്ണയില്‍ വടകള്‍ ഇനിയും ചുട്ടെടുക്കുക തന്നെ ചെയ്യും.

ഉഴുന്നുവട കൊണ്ട് പ്രബുദ്ധരാവുക
ബോണ്ട തിന്ന് ശക്തരാവുക

K കട്ടന്‍
S സുഖിയന്‍
U ഉണ്ടം പൊരി...

ലോകത്ത് എവിടെയെങ്കിലും ഒരു പലഹാരത്തിന്റെ മണമടിക്കുമ്പോള്‍ നിനക്കതെടുത്തോടാന്‍ തോന്നുന്നെങ്കില്‍ ഞാനും നീയും കേശുക്കാരാണു.

തുളകള്‍ ചേര്‍ന്നൊരു വടയാകട്ടെ...
വടകള്‍ ചേര്‍ന്നൊരു കടയാകട്ടെ...
ആ വടകള്‍ തണുക്കും മുമ്പേ...
തയ്യാറാവുക... തയ്യാറാവുക...
കക്കുക മുക്കുക നക്കുക നമ്മള്‍....
കേ..യ്യഷു സിന്ദാബാദ്...

ലോകത്ത് എവിടെയെങ്കിലും ഒരു പലഹാരത്തിന്റെ മണമടിക്കുമ്പോള്‍ നിനക്കതെടുത്തോടാന്‍ തോന്നുന്നെങ്കില്‍ ഞാനും നീയും കേയ്യഷുക്കാരാണു. നീലസലാം !

ബോണ്ട തിന്ന് പ്രബുദ്ധരാവുക
ബൂസ്റ്റ് കുടിച്ച് ശക്തരാവുക

പ്രണയം സുഖിയനോട് മാത്രം
-കേശു

'ബോണ്ട v/s സുഖിയന്‍.
ശക്തമായ പോരാട്ടം കാഴ്ചവച്ചു എന്റെ കേശു ഇന്നാട്ടിലെ മദ്ധ്യവയസ്‌കരുടെയും കിളവന്മാരുടെയും കേശു.
ഉഴുന്നുവടയിലെ വടയുടെ സ്വന്തം കേശു.'
ലെ ലൈക്കോളി രാമു.!

അനവസരത്തിലുള്ള ചീന ചട്ടി
ഗ്യാസ് ഓഫാക്കുകയാണ് ഉചിതം

'കാശുനല്‍കേണ്ട നേതാക്കള്‍ തെറിയാണുനല്‍കുന്നതെങ്കില്‍, കാശുകക്കുന്ന കൈകള്‍ക്ക് ബോണ്ട കക്കേണ്ടിവരും.'

'കൂറുമാറാം കൊടിയുപേക്ഷിക്കാം പക്ഷേ തരില്ലൊരുകഷ്ണം ബോണ്ടപോലും.'

ഫാസിസം,
ബോണ്ടയ്ക്കുള്ളിലാണ്!
അല്‍പ്പേഷ്:ത്രിവര്‍ണ്ണം
ബാക്കി കുറച്ച് പയമ്പൊരീലും

ത്രിവര്‍ണ്ണന്‍:
അണ്ണന്‍ തരും
കട:
ഏത് അണ്ണന്‍
ത്രിവര്‍ണ്ണന്‍:
ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യക്കാരും,
എന്റെ അണ്ണന്‍മാരാണ്
ജയ്ഹിന്ദ്

പയമ്പൊരിക്ക് നേരിയ കാവിക്കളറുണ്ട്. തിന്നുതീര്‍ത്ത് ആര്‍ എസ് എസ് നെ ഇല്ലാതാക്കും ഞങ്ങള്‍. ജയ് ഉണ്ടമ്പൊരി.!

രാഹുലിനെ വിളിക്കൂ.. ബോണ്ടയെ രക്ഷിക്കൂ

കോണ്‍ഗ്രസിലെ മോദക പ്രിയരായ ഉണ്ണി ഗണപതിമാരെ അവഹേളിച്ചത്തില്‍ ശക്തമായ പ്രതിഷേധം.. ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ മോദകത്തിനുള്ള സ്ഥാനം തിരിച്ചറിയാത്ത കള്ളക്കമ്മീ ഇപ്പൊ ഇറങ്ങണം ഈ ഏരിയയില്‍ നിന്ന്, ഈ ടെറിട്ടറിയില്‍ നിന്ന്...

വിശപ്പിന്റെ മോചനം സുഖിയനിലൂടെ..

ബോണ്ടയെ വിളിക്കൂ...
വിശപ്പിനെ രക്ഷിക്കൂ...

ഫാസിസ്റ്റ് ബോണ്ടയെ ഒതുക്കാന്‍ ഞങ്ങള്‍ KSU പിള്ളേര്‍ തന്നെ ധാരാളം..

വളരണം ഈ വടകള്‍.. തുടരണം ഈ അലമാരകള്‍

ഒരു ബോണ്ട ഒരു സുഖിയാന്‍ ഒരു പഴംപൊരി കേശുവിന്..
അല്‍പേഷ് ത്രിവര്‍ണം

രാഹുല്‍ജി വയനാട്ടില്‍ വന്നാല്‍ അതിന്റ ഗുണം തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും പലഹാരങ്ങള്‍ക്കാണ്
- അന്തോണി

സര്‍വ്വ രാജ്യ കേശൂക്കാരെ സംഘടിക്കുവിന്‍... നഷ്ടപ്പെടുവാനില്ലിനിയൊന്നും ചൂട് ബോണ്ടകളല്ലാതെ.....

എട്ടു മണിക്കൂര്‍ ബോണ്ട
എട്ടുമണിക്കൂര്‍ സുഖിയന്‍
എട്ടുമണിക്കൂര്‍ ഉഴുന്നുവട

തിന്നു തീര്‍ക്കരുതേ!
ഞങ്ങടെ
ഉണ്ടംപൊരി


ഒഴിഞ്ഞ പലഹാരക്കടകള്‍ ഫാസിസത്തിന്റെ നേര്‍ച്ചിത്രങ്ങളാണു.
ചില്ലലമാരകള്‍ നിറയ്ക്കൂ രാജ്യത്തെ രക്ഷിക്കൂ

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ കാലിയായ പലഹാരകടക്ക് KPCC ആയിരം തുളവള നിര്‍മ്മിച്ച് നല്‍കും..
- അണ്ണന്‍

കേശു X പഴംപൊരി
ഇതാണ് ഫീല്‍ഡിലെ യാഥാര്‍ഥ്യം;

മറിച്ച് ആരെന്ത് സമീകരണം നടത്താന്‍ ശ്രമിച്ചാലും.

ഒരു തരി കനാലായി എരിഞ്ഞടങ്ങുകയല്ല,
അലമരകളിലെ പഴംപൊരികള്‍ തിന്ന് തീര്‍ക്കുവാന്‍ ആളിപ്പടരുകയാണ് എന്റെ കേശു,
ഇന്ത്യയുടെ കേശു,
ഇന്ത്യന്‍ പഴംപൊരി കേശു..
~കഞ്ചാവ് രാമന്‍ തൃത്താല

അമ്പത്തേഴില്‍ രാവുകളില്‍
ആന്റണി വയലാറുമ്മന്‍ ചാണ്ടി
ബോണ്ട കഴിക്കാന്‍ ബൂസ്റ്റ് കുടിക്കാന്‍
പടുത്തുയര്‍ത്തിയ പ്രസ്ഥാനം

രാഘവന്റെ ചായക്കടയില്‍
എന്ത് മുട്ടന്‍ ബോണ്ടയാ!

ഒന്ന് രണ്ട് തിന്നാല്‍ പിന്നെ ഉച്ചയൂണ് ലാഭമാ, ഹൊയ് ഹോയ്
ഉച്ചയൂണ് ലാഭമാ!


ഒരു വട കണ്ടാല്‍ തുള കണ്ടാല്‍ അത് മതി

കെഷ്യൂ കാരന്റെ ഫേവറേറ്റ് song

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top