26 April Friday

"പരിമിതികള്‍ ഉണ്ട്, പക്ഷെ തല്ലി കൊല്ലില്ല, പോരുന്നോ ബാംഗ്ലൂര്‍ക്ക്'?

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

കൊച്ചി> "പരിമിതികൾ ഉണ്ട് പക്ഷേ, തല്ലി കൊല്ലില്ല, പോരുന്നോ ബാംഗ്ലൂർക്ക്' എന്ന തലക്കെട്ടോടെ കെഎസ്ആർടിസിയുടെ ബാംഗ്ലൂർ സർവീസുകൾ വിവരിക്കുന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. കെഎസ്ആർടിസി ആലപ്പുഴയുടെ ഫെയ്‌സ്ബുക്ക് പേജാണ് ഈ വൈറൽ പോസ്റ്റിന് പിന്നിൽ. സ്വകാര്യ കമ്പനികൾക്ക് വൻതുക നൽകി സുരക്ഷിതമല്ലാത്ത യാത്ര ഇനി വേണ്ടെന്ന് പറയുന്ന പോസ്റ്റിൽ കെഎസ്ആർടിസിയുടെ ബാംഗ്ലൂർ മൾട്ടി ആക്‌സിൽ എസി സർവീസുകളുടെ സമയവിവര പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂരിലേക്കും ബാംഗ്ലൂരിൽ നിന്നും സേലം, മൈസൂർ വഴിയുള്ള കെഎസ്ആർടിസി സർവീസുകളുടെ സമയക്രമം വ്യക്തമായി ഇതിൽ വിവരിക്കുന്നുണ്ട്. ബുക്ക് ചെയ്യേണ്ട ആപ്ലിക്കേഷനും ഓൺലൈൻ റിസർവേഷൻ നമ്പറുകളും കസ്റ്റമർ കെയർ നമ്പറുമെല്ലാം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ/കൗണ്ടർ റിസർവേഷൻ ആലപ്പുഴയിൽ ലഭ്യമാണെന്ന് വൈറൽ പോസ്റ്റിൽ പ്രത്യേകം എടുത്തുപറയുന്നു.

ഏപ്രിൽ 22നാണ് കെഎസ്ആർടിസി ആലപ്പുഴ ഇത് പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കുള്ളിലാണ് പോസ്റ്റ് ഫെയ്‌സ്ബുക്കിലും വാട്‌സാപിലും ടെലിഗ്രാമിലുമെല്ലാം ഹിറ്റായത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ കെഎസ്ആർടിസി യാത്രാനുഭവ കുറിപ്പുകൾ കമ്മന്റുകളായെത്തിയതോടെ പോസ്റ്റിന് സ്വീകാര്യതയുമേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top