29 March Friday

തകർന്നത് കൂളിമാട് പാലത്തിന്റെ സ്ലാബ്; വസ്തുത ഇതാണ്... കുറിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

നിർമാണത്തിലിരിക്കുന്ന  കൂളിമാട് പാലത്തിന്റെ സ്ലാബ് തകർന്നതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പിനെതിരെയും സർക്കാറിനെതിരെയും നടക്കുന്ന പ്രചരണങ്ങൾ പൊളിച്ചെഴുതി ഫെയ്‌സ്‌ബുക്ക് കുറിപ്പ്. പാലത്തിന്റെ സ്ലാബ് തകർന്നത് പാലാരിവട്ടം പാലത്തിലെ അഴിമതിക്ക് സമാനമാനമാണെന്ന് പറയുന്നവർ ഈ വസ്‌തുത അറിയണം.

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിലവിളിക്കുന്നവരോട് ചിലത് പറയാനുണ്ട്. കോഴിക്കോട് ജില്ലയിലെ കൂളിമാട് പാലത്തിന്റെ സ്ലാബ് തകർന്നത് വലിയ അഴിമതി ആണ് എന്നൊക്കെയാണല്ലൊ പ്രചരണം. എന്താണ് വസ്‌തുത ?

1. എന്താണ് കൂളിമാട് പാലത്തിന് സംഭവിച്ചത്?

പാലത്തിൻറെ സ്ലാബ് നിർത്തുന്നത്  മൂന്ന് ഗർഡറിൻ്റെ മുകളിലാണ്. ഇതിൽ ഒന്ന് ഉറപ്പിക്കുന്ന സമയത്ത് അതിനടിയിലുള്ള ജാക്കി സ്ലിപ്പ് ആയി താഴെ പോവുകയാണുണ്ടായത്.

2. ഇത് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ വരുന്നതാണോ ?

ഇത് പൂർത്തിയാകാത്ത പാലത്തിൻറെ പ്രവർത്തി നടക്കുന്ന സമയങ്ങളിലാണ് സംഭവിച്ചത്. ഇത് പൂർവസ്ഥിതിയിൽ ആക്കി അതിനുമുകളിൽ സ്ലാബ്  ഇടുകയെന്നത് കരാറുകാരുടെ ഉത്തരവാദിത്തമാണ്.

3. പ്രവർത്തിയുടെ ഗുണമേന്മ കുറവുമൂലം ആണോ ഇത് സംഭവിച്ചത് ?

അല്ല  ഗർഡർ സപ്പോർട്ട് ചെയ്യുന്ന ജാക്കിയിൽ ഉണ്ടായ മെക്കാനിക്കൽ  തകരാറു  മൂലമാണ് ഇത് സംഭവിച്ചത്.

4. ഇതുകൊണ്ട് സർക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടോ ?

ഇല്ല . ഇത് പൂർണമായും കരാറുകാരൻ സ്വന്തം ചെലവിൽ പൂർവസ്ഥിതിയിൽ ആകേണ്ടതാണ്.

5. ഇത് പാലാരിവട്ടം പാലത്തിലെ അഴിമതിക്ക് സമാനമാണോ ?

അല്ല. പാലാരിവട്ടത്തിന്റെ കാര്യത്തിൽ  കരാറുകാരെ തിരഞ്ഞെടുത്തതു മുതൽ മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത് , ഗുണമേന്മ കുറവ് എന്നിവ എല്ലാത്തിലും അഴിമതി നടന്നിട്ടുണ്ട്. പാലാരിവട്ടത്ത്  ആകെയുള്ള 19 സ്പാനുകളിൽ 17 ലും , 102 ഗർഡറുകളിൽ 97 ലും പിഴവുകൾ സംഭവിച്ചിട്ടുണ്ട്. ഗുണമേന്മ കുറഞ്ഞ കോൺക്രീറ്റ് ആണ് ഉപയോഗിച്ചിട്ടുള്ളത്.

പ്രവൃത്തി നടകുമ്പോൾ സംഭിച്ച ഒരു ടെക്നിക്കൽ പിഴവാണ് കൂളിമാട് പാലത്തിന് സംഭവിച്ചത്. പാലം പ്രവൃത്തി ആലോചിച്ച സമയം മുതൽ സിമൻ്റും കമ്പിയും അടിച്ചു മാറ്റിയ അഴിമതിയാണ് പാലാരിവട്ടത്ത് ഉണ്ടായത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top