19 April Friday

ട്രെന്റിംഗായി ‪ഹാഷ്‌ടാഗ് ക്യാമ്പയിന്‍; കര്‍ഷക-തൊഴിലാളി പ്രക്ഷോഭം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും

സ്വന്തം ലേഖകന്‍Updated: Wednesday Sep 5, 2018

ന്യൂഡല്‍ഹി > രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളും യോജിച്ച ഐതിഹാസിക സമരം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി. ‪#‎KisanMazdoorFightBack‬ എന്ന ഹാഷ്‌ടാഗിലാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രചരണം നടന്നത്. ബുധനാഴ്‌ച രാവിലെ 11 നാണ് ഹാഷ്‌ടാഗ് പ്രചരണം തുടങ്ങിയത്. നിമിഷങ്ങള്‍ക്കകം ട്രന്‍ഡിങില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തേക്ക് ഹാഷ്‌ടാഗ് എത്തി. ഒരുമണിക്കൂറിലേറെ രണ്ടാം സ്ഥാനത്ത് ഈ ഹാഷ്‌ടാഗ് തുടര്‍ന്നു. 

രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ട്വിറ്റര്‍ ഹാന്റിലുകളും ഫേസ്ബുക്ക് പ്രൊഫൈലുകളും ഈ ഹാഷ്ടാഗ് പ്രചരണത്തിന്റെ ഭാഗമായി. ധനമന്ത്രി ടി എം തോമസ് ഐസക്, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പ്രമുഖരും ഹാഷ്ടാഗ് പ്രചരണവുമായി രംഗത്തെത്തി. വിവിധ മാധ്യമ സ്ഥാപനങ്ങള്‍ സമരവാര്‍ത്തകള്‍ ഈ ഹാഷ്ടാഗിനൊപ്പം തങ്ങളുടെ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവെയ്ക്കാനും തയാറായി. അധ്യാപകദിനമായിരുന്ന ബുധനാഴ്ച #TeachersDay എന്ന ഹാഷ്‌ടാഗായിരുന്നു ട്രെന്‍ഡിങില്‍ ഒന്നാമത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top