20 April Saturday

കേശവൻ മാമൻ‐ സുമേഷ്‌ കാവിപ്പടയ്ക്കുശേഷം ട്രോൾ ലോകത്തെ പുതിയ താരം

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

സുമേഷ്‌ കാവിപ്പടയ്‌ക്കു പിന്നാലെ ട്രോൾ ലോകത്തെ താരമായി മാറിയിരിക്കുകയാണ്‌ കേശവൻ മാമൻ എന്ന സാങ്കൽപ്പിക കഥാപാത്രം. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങൾ ഔചിത്യബോധമില്ലാതെ വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പുകളിലും മറ്റും ഫോർവേർഡ്‌ ചെയ്യുന്ന വാട്‌സ്‌ ആപ്പ്‌ അമ്മാവൻമാരെക്കുറിച്ച്‌ നേരത്തേ ട്രോളുകൾ വന്നിട്ടുണ്ടെങ്കിലും അത്തരം കഥാപാത്രത്തിഴനൊരു പൊതുവായ പേര്‌ ലഭിച്ചത്‌ ഇപ്പോഴാണ്‌. സുമേഷ്‌ കാവിപ്പടയുടെ ‘വാട്‌സ്‌ ആപ്പ്‌ ജീവിതം’ എന്ന പേരിൽ മിനേഷ്‌ രാമനുണ്ണി എഴുതിയ ഫേസ്‌ബുക്ക്‌ കുറിപ്പിലാണ്‌ കഥാപാത്രം ആദ്യമായി കടന്നുവരുന്നത്‌. സുമേഷ്‌ കാവിപ്പടയുടെ ഫാമിലി വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിൽ ശബരിമല വിഷയത്തിൽ നടക്കുന്ന സാങ്കൽപ്പിക ചർച്ചയുടെ രൂപത്തിലാണ്‌ കുറിപ്പ്‌. സുപ്രീംകോടതി വിധി വന്നതുമുതല്‍ സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കളുടെയും നിലപാട്‌ മാറ്റങ്ങളും ഒടുവില്‍ അക്രമികളെ പൊലീസ് പിടികൂടിയപ്പോള്‍ കേണപേക്ഷിക്കുന്ന അവസ്ഥയും പോസ്റ്റില്‍ രസകരമായി സൂചിപ്പിക്കുന്നു. ഇതിനിടയിൽ പരസ്‌പരബന്ധമില്ലാത്ത വ്യാജ സന്ദേശങ്ങളുമായാണ്‌ കേശവൻ മാമന്റെ വരവ്‌. ഒറ്റനോട്ടത്തിൽ തന്നെ വ്യാജമെന്ന്‌ മനസിലാകുന്നവയും വർഷങ്ങൾക്കുമുന്നേ പൊളിഞ്ഞവയുമാണ്‌ ഈ സന്ദേശങ്ങൾ. പോസ്റ്റ്‌ വൈറലായതോടെ കേശവൻ മാമനെന്ന കഥപ്രാത്രവും ഹിറ്റായി. കേശവൻ മാമനെ കഥാപാത്രമാക്കി നിരവധി ട്രോളുകളും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു.

ചില ‘കേശവൻ മാമൻ’ ട്രോളുകൾ കാണാം...

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top