26 April Friday

ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ 'കേരളം നമ്പര്‍ വണ്‍'

വെബ് ഡെസ്‌ക്‌Updated: Wednesday Aug 9, 2017


തിരുവനന്തപുരം > കേരളത്തെ നിരന്തരം അപമാനിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ബിജെപി- ആര്‍എസ്എസ് നേതൃത്വത്തിന്റെയും ശ്രമങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയ. കേരളം താലിബാനാണെന്നും അക്രമങ്ങളുടെ നാടാണെന്നുമൊക്കെയുള്ള രാജ്യവ്യാപക പ്രചാരണത്തിന് മറുപടിയായിട്ടാണ് മലയാളികള്‍ ഒന്നടങ്കം രംഗത്തെത്തിയിരിക്കുന്നത്.
ഫെയ്സ്ബുക്കിലെ പ്രൊഫൈല്‍ ചിത്രത്തോടൊപ്പം 'കേരള നമ്പര്‍വണ്‍-ഇന്ത്യ' എന്ന ഫ്രെയിം ഉള്‍പ്പെടുത്തിയാണ് പ്രതിരോധം ഉയര്‍ത്തുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളികള്‍ ഒറ്റദിവസത്തിനുള്ളില്‍തന്നെ ക്യാമ്പയിന്‍ ഏറ്റെടുത്തുകഴിഞ്ഞു.

രാഷ്ട്രീയലാഭത്തിനുവേണ്ടി കേരളത്തെ നിരന്തരം അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ശ്രമിക്കുന്നത്. ദേശീയ മാധ്യമങ്ങളെ ഉള്‍പ്പെടെ കൂട്ടുപിടിച്ച് കേരളം അക്രമങ്ങളുടെ നാടായി മാറിയെന്ന് പ്രചരിപ്പിക്കുകയാണ് ഇവര്‍. ഇതുവരെ കേരളം കണ്ടിട്ടുപോലും ഇല്ലാത്ത ആര്‍എസ്എസ് നേതാക്കള്‍, ബിജെപി എംപിമാര്‍, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിനു പിന്നില്‍.

കേരള ജനത തങ്ങളെ സ്വീകരിക്കില്ലെന്ന് ഉറപ്പായതോടെയാണ് ബിജെപി അപവാദപ്രചാരണവുമായി ഇറങ്ങിയത്. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് മലയാളികളെ ഒന്നടങ്കം അപമാനിക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍, സമസ്തമേഖലയിലും രാജ്യത്തിന് മാതൃകയായി വളരുന്ന കേരളത്തെ അപമാനിക്കാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് സാമൂഹ്യമാധ്യമത്തിലൂടെ മലയാളികള്‍ നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top