26 September Tuesday

പ്രകൃതിക്ഷോഭത്തില്‍ കേരളത്തിന് കൈത്താങ്ങായി പ്രവാസ ലോകം

സാം പൈനുംമൂട്Updated: Friday Oct 22, 2021

ലോക കേരള സഭാംഗങ്ങള്‍ നേതൃത്വം കൊടുത്ത കൂട്ടായ്മയുടെ ഫലമായി രണ്ടുകോടി രൂപയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കേരളത്തിലെത്തിച്ചു.കുവൈറ്റിലെ മലയാളി സമൂഹം വലിയ പിന്തുണയാണ് ഞങ്ങള്‍ക്ക് നല്‍കിയത്.കോവിഡിന്റെ ദുരിതത്തില്‍ ഏറെ ബുദ്ധിമുട്ടിയവരാണ് നമ്മുടെ വിദ്യാര്‍ഥി സമൂഹം. ഭാവി തലമുറയെ ബാധിക്കുന്ന ഈ വിഷയം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതില്‍ കേരള സര്‍ക്കാര്‍  കാണിച്ച മാതൃക അഭിനന്ദനാര്‍ഹമാണ്.

 ഫേസ്‌ബുക്ക് കുറിപ്പ്

2018 മുതല്‍ കേരളത്തില്‍ പ്രളയക്കെടുതികള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുകയാണ്. ഒപ്പം  ജീവഹാനിയും. ഈ സന്നിഗ്ധ ഘട്ടങ്ങളിലെല്ലാം ജന്മനാടിന് പ്രവാസ ലോകം കൈത്താങ്ങായി. കേരളത്തെ രക്ഷിക്കാന്‍ ഒരുമിക്കണമെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിഭാഗം ജനങ്ങളും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി.2018 ല്‍ പതിമൂന്നു കോടി അറുപതുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോക കേരളസഭ കുവൈറ്റിന്റെ സംഭാവന.കുവൈറ്റില്‍ നിന്നും കല അടക്കമുള്ള പ്രവാസി സംഘടനകള്‍ തങ്ങളുടെ കടമ നിര്‍വ്വഹിച്ചു.

 പുത്തുമലയും കവളപ്പാറയും രാജമലയും കോട്ടയം കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലും  മനുഷ്യജീവനുകളില്ലാതായത്
സങ്കടകരമായ കാഴ്ചകള്‍. ഈ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പ്രതിരോധം സൃഷ്ടിക്കാന്‍ ഇനിയും വൈകിക്കൂടാ. ഇല്ലാതാകുന്ന തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാന്‍  ഇടതുപക്ഷ ഗവണ്‍മെന്റ് നടത്തിയിട്ടുള്ള ഇടപെടലുകള്‍ മാതൃകാപരമാണ്. ജന്മനാട് പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ കേരള ജനതയുടെ അതിജീവനത്തിനായി പ്രവാസി സമൂഹം കൂടെയുണ്ട്. അതിനു സഹായിക്കുന്ന വേദിയാകുന്നു പ്രവാസത്തിന്റെ സമസ്തവശങ്ങളും പ്രതിഫലിപ്പിക്കുന്ന ലോക കേരളസഭ.

ഓഖിയും നിപ്പയും പ്രളയവും വെള്ളപ്പൊക്കവും കോവിഡ് മഹാവ്യാധിയും വെല്ലുവിളിയായപ്പോള്‍ പ്രവാസി സമൂഹം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്നു.കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിന് സഹായം ലഭ്യമാക്കുന്നതിന് കുവൈറ്റില്‍ രൂപം കൊണ്ട കൂട്ടായ്മയാണ് ' കെയര്‍ ഫോര്‍ കേരളം'.

ലോക കേരള സഭാംഗങ്ങള്‍ നേതൃത്വം കൊടുത്ത  ഈ കൂട്ടായ്മയുടെ ഫലമായി രണ്ടുകോടി രൂപയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കേരളത്തിലെത്തിച്ചു.കുവൈറ്റിലെ മലയാളി സമൂഹം വലിയ പിന്തുണയാണ്  നല്‍കിയത്. കോവിഡിന്റെ ദുരിതത്തില്‍ ഏറെ ബുദ്ധിമുട്ടിയവരാണ് നമ്മുടെ വിദ്യാര്‍ഥി സമൂഹം. എന്നാല്‍ ഭാവി തലമുറയെ ബാധിക്കുന്ന ഈ വിഷയം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതില്‍ കേരള സര്‍ക്കാര്‍  കാണിച്ച മാതൃക അഭിനന്ദനാര്‍ഹമാണ്.

 2021 ജൂലൈ 9ന് കേരള മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സിന് മികച്ച പ്രതികരണമാണ് പ്രവാസ ലോകത്ത് നിന്നും ലഭിച്ചത്. എട്ടു ലക്ഷം വിദ്യാര്‍ഥികളാണ് കേരളത്തില്‍ പുതിയ സാങ്കേതിക വിദ്യയുടെ അഭാവത്തില്‍ ബുദ്ധിമുട്ടുന്നത്. (Digital Communication) 800 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍  പദ്ധതിയുടെ സാമ്പത്തിക സമാഹരണം സ്വദേശത്തു നിന്നും വിദേശത്തു നിന്നുമായി കണ്ടെത്തി പദ്ധതി നടപ്പിലാക്കി.

Each one Teach one എന്ന മുദ്രാവാക്യമാണ് ഇതിനായി ജനങ്ങളില്‍ എത്തിച്ചത്.കലാ കുവൈറ്റിന്റെ നേതൃത്വത്തില്‍ പതിമൂന്നു ലക്ഷം രൂപയും ബാലവേദി കുവൈറ്റ് സമാഹരിച്ച ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ'വിദ്യാ കിരണം പദ്ധതി ' യിലേക്ക് അയച്ചു.കൂടാതെ വ്യക്തിഗത സംഭാവനകളും ഇതര പ്രവാസി സംഘടനകളുടെ സാമ്പത്തിക സഹായവും വിദ്യാകിരണം പദ്ധതിക്കായി കുവൈറ്റില്‍ നിന്നും സമാഹരിച്ചു.

പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍  വിദേശത്തുനിന്നുമുള്ള സഹായം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
ആവശ്യമായി വന്നാല്‍ ധനസമാഹരണം ഉള്‍പ്പെടെയുള്ള ശ്രമങ്ങള്‍ ആരംഭിക്കാമെന്ന സ്ഥാനപതിയുടെ വാക്കുകള്‍ ആവേശം പകരുന്നതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top