20 April Saturday

സോഫ്‌റ്റ്‌‌ വെയർ പ്രെസന്റേഷന് പോകുന്നത് ​ഗുജറാത്ത് മോഡൽ പഠിക്കാനോ ?... മിലാഷ് സി എൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 27, 2022

മിലാഷ് സി എൻ

മിലാഷ് സി എൻ

ഗുജറാത്തിലെ ഇ ഗവേണൻസ് പദ്ധതി സംബന്ധിച്ചുള്ള പ്രസന്റേഷനിൽ കേരളത്തിലെ ചീഫ് സെക്രട്ടറിയും മറ്റൊരു ഉദ്യോഗസ്ഥനും പങ്കെടുത്താൽ അതെങ്ങനെയാണ് ഗുജറാത്ത് മോഡലിന്റെ അംഗീകാരമാകുക. ഇ ഗവേണൻസ് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ റാങ്കിങ്ങിൽ കേരളം ഒന്നാമതും ​ഗുജറാത്ത് എട്ടാമതുമാണ്- മിലാഷ് സി എൻ എഴുതുന്നു

ഗുജറാത്തിലെ ഒരു ഇ ഗവേണൻസ് പദ്ധതി സംബന്ധിച്ച് ഒരു പ്രസന്റേഷൻ നടത്തുന്നു. അതിൽ പങ്കെടുക്കാൻ കേരളത്തിലെ ചീഫ് സെക്രട്ടറിയും മറ്റൊരു ഉദ്യോഗസ്ഥനും പോകുന്നു. അതിന് അവരെ അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് വളച്ചൊടിച്ച് ഗുജറാത്ത് വികസന മോഡൽ പഠിക്കാൻ കേരളത്തിലെ ഉദ്യോഗസ്ഥർ പോകുന്നു എന്ന് വ്യാജവാർത്ത ചില മാധ്യമങ്ങൾ നൽകുന്നു. അതും പൊക്കിപ്പിടിച്ച് കുറെ കൂതറകൾ രാവിലെ മുതൽ മോങ്ങലോട് മോങ്ങലാണ്.

അല്ല കിടാങ്ങളെ. ഗുജറാത്തിലെ പദ്ധതിനിർവഹണത്തിനായി ഏർപ്പെടുത്തിയ ഒരു സോഫ്റ്റ് വെയർ സംബന്ധിച്ചുള്ള പ്രെസന്റേഷനിൽ കേരളത്തിലെ ഉദ്യോഗസ്ഥർ പങ്കെടുത്താൽ അതെങ്ങനെയാണ് ഗുജറാത്ത് മോഡലിന്റെ അംഗീകാരമാകുക. ഇ ഗവേണൻസ് മേഖലയിൽ പല സോഫ്റ്റ്‌വെയറുകളും രാജ്യത്ത് പ്രചാരത്തിലുണ്ട്. ഇവിടെ ഉപയോഗിക്കുന്ന പല സോഫ്റ്റ്‌വെയറുകളും കേന്ദ്ര ഏജൻസിയായ എൻഐസിയുടേതാണ്. ഗുജറാത്തിൽ നടപ്പാക്കിയതിന്റെ ഉപജ്ഞാതാവും എൻഐസി തന്നെയാകും. പദ്ധതി നിർവഹണം സംബന്ധിച്ച് നിരീക്ഷിക്കാൻ പ്ലാൻ സ്പെയ്സ് പോലെയുള്ള സങ്കേതങ്ങൾ കേരളത്തിൽ ഉണ്ട്. അതിന്റെ മെച്ചപ്പെടുത്തലിനായി രാജ്യത്ത് നിലവിലുള്ള സമാനമായ സങ്കേതങ്ങൾ പഠിക്കുന്നതൊക്കെ എങ്ങനെയാണ് ഇത്ര വലിയ അപരാധമാകുന്നത്. അതെങ്ങനെയാണ് വികസനമാതൃക പഠിക്കാൻ പോകലാകുന്നത്.

ഒരു കാര്യം കൂടി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഇ ഗവേണൻസ് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ റാങ്കിങ്ങ് നിലവിലുണ്ട്. 2019ലെയും 2020ലെയും റാങ്കിങ്ങ് വിവരങ്ങൾ ഇതോടൊപ്പമുള്ള ഇമേജുകളിലുണ്ട്. കേന്ദ്രസർക്കാരിന്റെ റാങ്കിങ്ങിൽ നമ്പർ വണ്ണായ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാണ്. ഈ പറയുന്ന ഗുജറാത്തിന്റെ റാങ്ക് എട്ടും. അതുകൊണ്ട്, അബ്ദുള്ളക്കുട്ടിയും സുരേന്ദ്രനുമൊക്കെ തള്ളി മറിക്കുന്ന ആ യന്ത്രത്തിന്റെ പ്രവർത്തനം നിർത്തുന്നതാകും നല്ലത്.

2020ലെ ഇ ഗവേണൻസ് റാങ്കിങ്ങ് സംബന്ധിച്ച വാർത്ത : https://m.economictimes.com/.../amp_articleshow/74020912.cms


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top