29 March Friday

'ലോലനല്ല, ജോർജ്ജാണ്‌ ഞങ്ങടെ മുത്ത്‌'; 'കരിക്ക്‌' ജോർജ്ജിന്‌ ആരാധകരുടെ പ്രശംസ

വെബ് ഡെസ്‌ക്‌Updated: Sunday Mar 24, 2019

കൊച്ചി > മലയാളത്തിലെ ഹിറ്റ്‌ വെബ്‌ സീരീസ്‌ ആയ കരിക്കിന്റെ തേരാ പാരാ ഇന്നലെ അവസാനിച്ചു. ചെറിയ രീതിയിൽ തുടങ്ങി മലയാളത്തിലും വെബ്‌ സീരിസീന്‌ സാധ്യതയുണ്ടെന്ന്‌ തെളിയിക്കുകയായിരുന്നു ഒരുപറ്റം ചെറുപ്പക്കാർ. അവസാന എപ്പിസോഡിലും പ്രേക്ഷകരുടെ ഇഷ്‌ടതാരം ജോർജ്ജാണ്‌. ജോർജ്ജിനെ പ്രശംസിച്ചുള്ള പോസറ്റുകളാണ്‌ സിനിമാ ഗ്രൂപ്പുകൾ മുഴുവനും. പോസ്‌റ്റുകൾ നോക്കാം.

"കരിക്കുവഴി കേരളത്തിൽ ലോലൻ തരംഗം ആകുമ്പോഴും, മുക്കിനു മുക്കിനു ഫാൻസ്‌ ഉണ്ടാകുമ്പോഴും ആദ്യ എപ്പിസോഡ് മുതൽ തന്നെ മനസ്സുടക്കിയത് ഈ ചെറുപ്പകാരനിലാണ്. ലോലൻ എന്റെ ഫേവറിറ്റ് ലിസ്റ്റിൽ ആദ്യം തന്നെ ഉണ്ടെങ്കിലും ഒരു പടി ഇഷ്ടം കൂടുതലും ജോർജിനോടാണ്.

കരിക്ക് ഇതുവരെ അവതരിപ്പിച്ചവരിൽ ഏറ്റവും മികച്ച പെർഫോമറും, നടനും, അനു കെ അനിയൻ എന്ന ഈ കായംകുളത്തുകാരൻ ആണെന്ന് നിസംശയം പറയാൻ സാധിക്കും. തമാശ പറയുന്നതിലെ അസാധ്യ ടൈമിങ്ങും, ഇടയ്ക് ഇടയ്ക് ഇടുന്ന വെറൈറ്റിയായിട്ടുള്ള മാരക എക്സ്പ്രെഷൻസും കൊണ്ട് ചെക്കൻ മനസ്സിലേക് ഇടിച്ചു കേറി എന്ന് തന്നെ പറയാം. ആദ്യ സിനിമയായ അർജെന്റിന ഫാൻസ്‌ കാട്ടൂർക്കടവ് ഞാൻ ആദ്യ ദിനം തന്നെ തീയറ്ററിൽ പോയി കണ്ടതിന്റെ കാരണക്കാരനും ജോർജാണ്. സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇദ്ദേഹം നാളത്തെ മലയാള സിനിമയുടെ വാഗ്ദാനമാണ് !!''


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top