24 September Sunday

കണ്ണൂര്‍ വിമാനത്താവളം: വ്യാജപ്രചരണവുമായി കോണ്‍ഗ്രസ് സൈബര്‍ ടീം; നുണ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018

കൊച്ചി > യുഡിഎഫ് ഭരണകാലത്ത് കണ്ണൂര്‍ വിമാനത്താവള വികസനം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഇ പി ജയരാജന്‍ എംഎല്‍എ നടത്തിയ സമരത്തിന്റെ പേരില്‍ വ്യാജപ്രചരണവുമായി കോണ്‍ഗ്രസും ലീഗും. വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം നടത്തുന്നു എന്ന രീതിയിലാണ് സോഷ്യല്‍മീഡിയയില്‍ നുണ പ്രചരിപ്പിക്കുന്നത്.

നാലായിരം മീറ്റര്‍ റണ്‍വേ സൗകര്യത്തോടെ കേരളത്തിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളമാണ് കണ്ണൂരില്‍ വിഭാവനം ചെയ്‌തിരുന്നത്. എന്നാലിത് 2400 മീറ്ററാക്കി ചുരുക്കി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിമാനത്താവളം ഉദ്ഘാടനം ചെയ്യാനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. ഈ ജനകീയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് 2015 ഒക്ടോബര്‍ 20ന് മട്ടന്നൂര്‍ എം എല്‍ എയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്‍ കിയാലിന് മുന്നില്‍ ഉപവാസസമരം നടത്തിയത്.

2400 മീറ്റര്‍ റണ്‍വേയുമായി വിമാനത്താവളം ഉദ്ഘാടനം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, അനുബന്ധ റോഡുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുക, എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപവാസം. എന്നാല്‍ ഈ ഉപവാസ സമരത്തിന്റെ ചിത്രമുപയോഗിച്ചാണ് ഇപ്പോള്‍ വ്യാജപ്രചരണം തുടരുന്നത്.

വിഷയത്തിന്റെ സത്യാവസ്ഥ തുറന്നു കാട്ടി കണ്ണന്‍ പികെ എഴുതിയ ഫേസ്‌‌ബുക്ക് പോസ്റ്റ് ചുവടെ


യു ഡി എഫ് ഭരണകാലത്ത് കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കിയാല്‍ ഓഫീസിന് മുന്നില്‍ മട്ടന്നൂര്‍ എം എല്‍ എ ഇ പി ജയരാജന്‍ നടത്തിയ ഉപവാസം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു' എന്ന തലക്കെട്ടോടെ ഒരു വ്യാജവാര്‍ത്ത കോണ്‍ഗ്രസ് - ലീഗ് അണികള്‍ നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്ത് വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടു വരുപ്പോഴും ചിലര്‍ സമരവുമായി കടന്നു വരും എന്നും ഇതോടൊപ്പം കോണ്‍ഗ്രസ് സൈബര്‍ ടീം പ്രചരിപ്പിക്കുന്നുണ്ട്. തീര്‍ത്തും വാസ്തവവിരുദ്ധമായ ഈ വ്യാജ വാര്‍ത്തയുടെ നിജസ്ഥിതി അറിയിക്കുകയെന്നതാണ് ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉദ്വേശിക്കുന്നത്.

ഐ കെ ഗുജ്‌‌റാള്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കേന്ദ്ര വ്യോമയാനവകുപ്പ് മന്ത്രിയായിരുന്ന സി എം ഇബ്രാഹിമിന്റെ സഹകരണത്തോടെ ഇ കെ നായനാരുടെ നേതൃത്വത്തിലുളള മന്ത്രിസഭ കണ്ണൂര്‍ വിമാനത്താവളത്തിന് സാങ്കേതികാനുമതി നേടിയെടുത്തത്. ആദ്യഘട്ടത്തില്‍ ക്യാബിനറ്റ് അംഗീകാരം പ്രതിസന്ധിയിലായപ്പോള്‍ സി പി ഐ (എം) ജനറല്‍ സെക്രട്ടറിയായിരുന്ന സ: ഹര്‍കിഷന്‍ സുര്‍ജിത് ഇടപെട്ടാണ് പരിഹരിച്ചത്.

https://youtu.be/7suLxho7CTU

ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മട്ടന്നൂര്‍ പ്രദേശം വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമെന്ന് കണ്ടെത്തുകയും ദ്രുതഗതിയില്‍ അതിന് വേണ്ട നടപടികള്‍ ആരംഭിക്കുകയും ചെയ്‌തു. നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന സ: പിണറായി വിജയന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മസമിതി രൂപീകരിക്കുകയും ഭൂമി ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

പിന്നീട് അധികാരത്തില്‍ വന്ന എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. വിമാനത്താവളത്തിനു വേണ്ട സ്ഥലം ഏറ്റെടുക്കുന്നതിനായി കണ്ണൂരില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഓഫീസും ആന്റണി സര്‍ക്കാര്‍ അടച്ചുപൂട്ടി. കണ്ണൂരില്‍ ഒരു എയര്‍പോര്‍ട്ടിന്റെ ആവശ്യമില്ലെന്നും ഇതിനായി ഏറ്റെടുത്ത ഭൂമി പാട്ടത്തിനു കൊടുക്കണമെന്നുമായിരുന്നു ആന്റണിയുടെ നിലപാട്.

പിന്നീട് ഭരണത്തിലേറിയ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് ആഭ്യന്തര വകുപ്പ് മന്ത്രിയായ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂമികള്‍ ഏറ്റെടുത്തു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. വിഎസ് മന്ത്രിസഭ ഭൂമി ഏറ്റെടുക്കല്‍ ചുമതല കിന്‍ഫ്രയ്ക്ക് നല്‍കുകയും ഫാസ്റ്റ് ട്രാക്കില്‍ 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 2008 ഫെബ്രുവരിയില്‍ വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇതേത്തുടര്‍ന്ന് 2008 ജൂലൈയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുന്‍ എയര്‍ ഇന്ത്യ ചെയര്‍മാനായിരുന്ന വി തുളസീദാസിനെ വിമാനത്താവളം സ്പെഷല്‍ ഓഫീസറായി നിയമിക്കുകയും, 2009 ഡിസംബറില്‍ മുഖ്യമന്ത്രി ചെയര്‍മാനായി KIAL (കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എന്ന കമ്പനി രൂപീകരിക്കുകയും ചെയ്തു. 2010 ഫെബ്രുവരിയില്‍ പി പി പി വ്യവസ്ഥയില്‍ പൊതുമേഖലാ-സ്വകാര്യ സംരംഭങ്ങളുടെ സംയുക്ത പങ്കാളിത്തത്തില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനായി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി നിലവില്‍ വന്നു. അങ്ങിനെയാണ് 2010 ഡിസംബര്‍ 17ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ വിമാനത്താവളത്തിന്റെ തറക്കല്ലിട്ടുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയതും. എന്നാല്‍ ആ തറക്കല്ലിടല്‍ ചടങ്ങിനു പോലും ഉമ്മന്‍ ചാണ്ടി പങ്കെടുത്തില്ല എന്നു മാത്രമല്ല പിന്നീട് അധികാരത്തില്‍ വന്ന അദ്ദേഹത്തിന്റെ സര്‍ക്കാര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്തു. ഭരണകാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ, സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഭാഗമായി പ്രതികൂല കാലാവസ്ഥയിലും ദുര്‍ഘടമായ പ്രതലത്തില്‍ പോലും ലാന്‍ഡ് ചെയ്യാവുന്ന വ്യോമസേനയുടെ ഡ്രോണിയര്‍ വിമാനം കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് എന്ന് ബോര്‍ഡ് സ്ഥാപിച്ച മണ്‍തിട്ടയ്ക്ക് മേല്‍ ലാന്‍ഡ് ചെയ്യിച്ചു കൊണ്ട് ഉത്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.നാലായിരം മീറ്റര്‍ റണ്‍വേ സൗകര്യത്തോടെ കേരളത്തിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളമാണ് കണ്ണൂരില്‍ വിഭാവനം ചെയ്തിരുന്നത്. എന്നാലിത് 2400 മീറ്ററാക്കി ചുരുക്കി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിമാനത്താവളം ഉദ്ഘാടനം ചെയ്യാനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. ഈ ജനകീയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് 2015 ഒക്ടോബര്‍ 20ന് മട്ടന്നൂര്‍ എം എല്‍ എയും സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്‍ കിയാലിന് മുന്നില്‍ ഉപവാസസമരം നടത്തിയത്. 2400 മീറ്റര്‍ റണ്‍വേയുമായി വിമാനത്താവളം ഉദ്ഘാടനം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, അനുബന്ധ റോഡുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുക, എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപവാസം.

http://www.deshabhimani.com/news/kerala/latest-news/510229

പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഉപവാസസമരം ഉദ്ഘാടനംചെയ്തത്. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കള്‍, സാമൂഹ്യ- സാംസ്‌കാരിക നേതാക്കള്‍, വ്യാപാരികള്‍, വ്യവസായികള്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കാളികളായിരുന്നു.

https://youtu.be/yOtXDzLOHX0

www.thehindu.com/.../kannur-airport-i.../article7786647.ece/amp/

https://www.deccanchronicle.com/.../mattannur-mla-fasts-alleg...

നാലായിരം മീറ്റര്‍ റണ്‍വേയോടെ കേരളത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമായി വിഭാവനം ചെയ്യപ്പെട്ട പദ്ധതി സ്ഥാപിത താല്‍പര്യക്കാരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വെറും ആഭ്യന്തര വിമാനത്താവളമായി പരിമിതപ്പെടുത്താന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സ: ഇ പി ജയരാജന്‍ നടത്തിയ ഉപവാസ സമരത്തെയാണ് 'കണ്ണൂര്‍ എയര്‍ പോര്‍ട്ടിനെതിരെ മട്ടന്നൂര്‍ എം എല്‍ എ സമരം നടത്തി' എന്ന രീതിയില്‍ വളച്ചൊടിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്. ഒരു നുണ നൂറാവര്‍ത്തി പറഞ്ഞു സത്യമാക്കുന്ന ഗീബല്‍സിയന്‍ രീതി തന്നെയാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സും ലീഗും പിന്തുടരുന്നത്.

ഓട്ടോറിക്ഷ പോലും ഓടിക്കാന്‍ കഴിയാത്ത 'റണ്‍വേ'യില്‍ ഹെലികോപ്റ്റര്‍ ഇറക്കി ഉമ്മന്‍ചാണ്ടി 'ഉദ്ഘാടനം' ചെയ്ത എയര്‍പോര്‍ട്ടല്ല ഇപ്പോഴുള്ളത്. നാലായിരം മീറ്റര്‍ റണ്‍വേയുള്ള ഇന്ത്യയിലെ മറ്റു നാലു വന്‍ നഗരങ്ങളിലെ എയര്‍ പോര്‍ട്ടുകള്‍ക്കൊപ്പമാണ് ഇന്ന് കണ്ണൂരിന്റെ സ്ഥാനം. ഏതു വലിയ യാത്രാ/ചരക്കു വിമാനങ്ങള്‍ക്കും സുഗമമായി ഇറങ്ങാന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് സജ്ജമായതിനു പിന്നില്‍ ഈ ചെറിയ സമരചരിത്രവുമുണ്ട്. വസ്തുതകളെ വക്രീകരിച്ച് പ്രചരിപ്പിക്കുമ്പോള്‍ സൈബര്‍ കോണ്‍ഗ്രസ്സുകാര്‍ മറന്നു പോവരുത്, ചരിത്രം ഓര്‍മ്മകളായി പഴയ പത്രത്താളുകളിലും ജനമനസ്സുകളിലും ഉറങ്ങാതെ കിടപ്പുണ്ടെന്ന്. 

 

ഇതേ വിഷയത്തില്‍ മിലാഷ് സി എന്‍ എഴുതിയ മറ്റൊരു പോസ്റ്റ് ചുവടെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top