28 March Thursday

കുമ്മനത്തിന്റെ പേരിലുള്ള സംഘപരിവാർ പേജ‌് "ഇന്ത്യൻ സൈന്യം ഫാൻസ‌്' എന്നായി; രണ്ട് ലക്ഷത്തിലധികം ലൈക്കുള്ള പേജിന‌് പിന്നിൽ...

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

പി കെ കണ്ണൻ

പി കെ കണ്ണൻ

കൊച്ചി> സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം റീച്ചുള്ള ഫേസ്‌ബുക്ക് പേജുകളിലൊന്നാണ‌് "ഇന്ത്യൻ സൈന്യം - Fans of Indian Army'. സംഘപരിവാർ നിയന്ത്രണത്തിൽ 2015 ഡിസംബർ 14ന് "Kerala nayakan Kummanam Ji' എന്ന പേരിൽ ആരംഭിച്ച ഈ പേജ് രണ്ട് ലക്ഷത്തിലധികം ആളുകളാണ‌് ലൈക്ക് ചെയ്ത് പിന്തുടരുന്നത‌്. കുമ്മനം രാജശേഖരന്റെ  പേരിൽ ആരംഭിച്ച പേജ് പിന്നീട് മലയാളികളുടെ ദേശസ്നേഹത്തെ ചൂഷണം ചെയ്തു റീച്ച് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സൈന്യത്തിന്റെ പേരിലേക്ക് മാറ്റി പ്രചാരണം ആരംഭിച്ചത്.

സംഘപരിവാർ സൈബർ വിങ്ങാണ്  ഈ പേജ് നിർമിച്ചിരിക്കുന്നതെന്ന്. ഈ പേജ് ഫോളോ ചെയ്യുന്ന ബഹുഭൂരിപക്ഷം പേർക്കും അറിയില്ല എന്നതാണ‌് വസ്തുത. "18+ Jokes' എന്ന പേരിൽ അശ്ലീല തമാശകൾ പങ്ക് വെച്ചിരുന്ന പേജ് രണ്ട് മില്യൺ ഫോളോവേഴ്‌സുമായി "രാഹുൽ ഈശ്വർ' എന്ന പേരിലേക്ക് പുനർനാമകരണം ചെയ്യപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് വീണ്ടുമൊരു സംഘപരിവാർ കുതന്ത്രം ഇവിടെ പുറത്തുവരുന്നത്. കൊച്ചി  സർവ്വകലാശാല ഗവേഷകനായ പി കെ കണ്ണൻ എഴുതുന്നു.

ഫേസ‌്ബുക്ക‌് കുറിപ്പ‌് പൂർണരൂപം

സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം റീച്ചുള്ള ഫേസ്‌ബുക്ക് പേജുകളിലൊന്നായ "ഇന്ത്യൻ സൈന്യം - Fans of Indian Army" എന്ന ഫേസ്‌ബുക്ക് പേജിനെക്കുറിച്ചാണ് ഈ കുറിപ്പ്. 2015 ഡിസംബർ 14ന് ആരംഭിച്ച ഈ പേജിനെ രണ്ട് ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്ത് പിന്തുടരുന്നുണ്ട്. മലയാളികളുടെ ദേശസ്നേഹത്തെ ചൂഷണം ചെയ്തു റീച്ച് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാമെന്ന ലക്ഷ്യത്തോടെ സംഘപരിവാർ സൈബർ വിങ്ങാണ് ഈ പേജ് നിർമ്മിച്ചിരിക്കുന്നതെന്ന് ഈ പേജ് ഫോളോ ചെയ്യുന്ന ബഹുഭൂരിപക്ഷം പേർക്കും അറിയില്ല.

2015 ഡിസംബർ 14ന് ആരംഭിക്കുമ്പോൾ ഈ പേജിന്റെ പേര് "Kerala nayakan Kummanam Ji" എന്നായിരുന്നു. കുമ്മനത്തെ പോലെ വർഗ്ഗീയതയുമായി നടക്കുന്ന ഒരാളുടെ പേജിന് അത്ര എളുപ്പത്തിൽ സോഷ്യൽ മീഡിയയിൽ സ്വീകാര്യത ലഭിക്കില്ലെന്ന തിരിച്ചറിവാണ് 2016 ജനുവരി 16ന് "Kerala Facts" എന്ന പേരിലേക്കും തുടർന്ന് എട്ടു മാസങ്ങൾക്ക് ശേഷം 2016 സെപ്തംബർ 20 ന് "ഇന്ത്യൻ സൈന്യം -Indian Army" എന്ന പേരിലേക്കും ഈ പേജിനെ പുനർനാമകരണം ചെയ്യാൻ സംഘപരിവാറിനെ പ്രേരിപ്പിച്ചത്. എന്നാൽ "ഇന്ത്യൻ സൈന്യം -Indian Army" എന്ന പേരിൽ ഒരു ഫേസ്‌ബുക്ക് പേജ് പ്രവർത്തിച്ചാൽ ഉണ്ടാകാനിടയുള്ള നിയമനടപടികളെ ഭയന്ന് "ഇന്ത്യൻ‍ സൈന്യത്ത സ്നേഹിക്കുന്നവർ‍ക്കുള്ള ഫാൻ‍ പേജ് ആണിത്" എന്ന ആമുഖത്തോടെ 2017 ഒക്ടോബർ 27ന് "ഇന്ത്യൻ സൈന്യം - Fans of Indian Army" എന്ന പേരിലേക്ക് മാറ്റുവാൻ സംഘപരിവാർ സൈബർ മീഡിയ നിർബന്ധിതരാവുകയായിരുന്നു.

https://www.facebook.com/IndianArmedForcesUnofficial/

ദേശസ്നേഹമെന്ന വികാരത്തെ ചൂഷണം ചെയ്താണ് സംഘപരിവാർ ഫേസ്‌ബുക്ക് പേജുകൾ പ്രവർത്തിക്കുന്നത്. ഒട്ടുമിക്ക സംഘപരിവാർ നേതാക്കളുടെയും ഫാൻ പേജുകൾ ഇത്തരത്തിൽ ഉണ്ടാക്കിയതാണ്. പട്ടാളം, അതിർത്തി, ദേശസ്നേഹം എന്നീ പേരുകളിൽ ഫേസ്ബുക്ക് പേജുകൾ നിർമിച്ച് റീച്ച് ഉണ്ടാക്കി പിന്നീട് അവ നേതാക്കന്മാരുടെ പേരിലേക്ക് പുനർനാമകരണം ചെയ്യുകയാണ് സംഘപരിവാർ സൈബർ മീഡിയ ചെയ്യുന്നത്. "ഇന്ത്യൻ സൈന്യം - Fans of Indian Army" എന്ന ഫേസ്‌ബുക്ക് പേജും അടുത്ത് തന്നെ കുമ്മനം ഫാൻസ്‌ എന്ന പേരിലേക്ക് തിരിച്ചു വരാൻ സാധ്യതയുണ്ട്.

"18+ Jokes" എന്ന പേരിൽ അശ്ളീല തമാശകൾ പങ്ക് വെച്ചിരുന്ന പേജ് രണ്ട് മില്യൺ ഫോളോവേഴ്‌സുമായി "രാഹുൽ ഈശ്വർ" എന്ന പേരിലേക്ക് പുനർനാമകരണം ചെയ്യപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. 2013ലാണ് രാഹുൽ ഈശ്വർ ഫേസ്ബുക്ക് പേജ് തുടങ്ങിയത്. ആദ്യപേര് "BBM status" എന്നായിരുന്നു. പേജ് ഹിറ്റാകാതെ വന്നപ്പോൾ "18+ Jokes" എന്ന് ആക്കി മാറ്റുകയും ലൈക്ക് രണ്ട് മില്യൺ കവിയുകയും ചെയ്തു. "18+ Joke"s ആണ് പിന്നീട് "രാഹുൽ ഈശ്വർ" എന്ന പേരിലേക്ക് പുനർനാമകരണം ചെയ്യപ്പെട്ടത്.

ഫേസ്ബുക്കിൽ പുതിയ അപ്ഡേഷൻ (കുറച്ചായി ഇറങ്ങിട്ട്) വന്നതോടെ പേര് മാറ്റിയ പേജിന്റെ ഒക്കെ യഥാർത്ഥ പേര് പബ്ലിക് ആയി കാണാൻ സാധിക്കും. പേജിന്റെ Home - Page Transparency - Page History പരിശോധിച്ചാൽ പേജ് പുനർനാമകരണം ചെയ്ത തീയതികൾ കാണാൻ സാധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top