17 September Wednesday

"പിണറായി അല്ലാതെ മറ്റാര്, അതെ കേരളമാണ് റോള്‍ മോഡല്‍"; മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കന്നഡ സൂപ്പര്‍താരം ചേതന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Apr 27, 2021

ചേതന്‍, പിണറായി വിജയന്‍

കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും വാക്‌സിനും പരിപൂര്‍ണ സൗജന്യമാക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മുക്തകണ്ഠം അഭിനന്ദിച്ച് കന്നഡ സിനിമയിലെ സൂപ്പര്‍താരം ചേതന്‍. രാജ്യമൊട്ടുക്ക് ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ വലയുമ്പോള്‍ കേരളം ഇന്ത്യക്കാകെ വഴികാട്ടുകയാണ്. കര്‍ണാടകത്തിനും ഗോവക്കും തമിഴ്നാടിനും പ്രാണവായു നല്‍കുന്ന കേരള മോഡലാണ് റോള്‍ മോഡലെന്ന് ചേതന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഒന്നാം ഘട്ടത്തിലെ അനുഭവങ്ങള്‍ പകര്‍ന്ന ചില പാഠങ്ങള്‍ പ്രധാനമായിരുന്നു. രോഗബാധിതര്‍ക്ക് ചികിത്സയുടെ ഭാഗമായി ഓക്‌സിജന്‍ നല്‍കേണ്ടിവരും എന്ന തിരിച്ചറിവായിരുന്നു അതിലൊന്ന്. ജനങ്ങളോട് പ്രതിബദ്ധതയും കരുതലുമുള്ള ഒരു സര്‍ക്കാര്‍ കേരളത്തില്‍ അത് ഭംഗിയായി നിര്‍വഹിച്ചു. ഈ മാതൃകയാണ് നമ്മളും രാജ്യവും പിന്തുടരേണ്ടത്. 2020 ലെ കോവിഡ് കാലത്തില്‍നിന്നും പഠിച്ച കേരളം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ സ്വന്തമായി ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിച്ചു. അധികം വരുന്നവ സഹോദര സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. അതെ ഏതാണ് കേരളം മോഡല്‍; യഥാര്‍ത്ഥ റോള്‍ മോഡല്‍- ചേതന്‍ കുറിപ്പില്‍ പറഞ്ഞു.

 

#Kerala #oxygen ಭಾರತದ ಆಮ್ಲಜನಕದ ಕೊರತೆಯ ಭಯಾನಕತೆಯ ಮಧ್ಯೆ, ಕೇರಳ ರಾಜ್ಯವು ಹೊಳೆಯುವ ಮಾದರಿಯಾಗಿದೆ ಕೇರಳವು 2020 ರ ಕೋವಿಡ್...

Posted by CHETAN on Monday, 26 April 2021

കൊറോണ വ്യാപനത്തിന്റെ കെടുതികള്‍ അഭിമുഖീകരിക്കുന്നതിലും കേരളം വഴികാട്ടുകയാണ്. മോഡി ഇല്ലെങ്കില്‍ ആര് എന്ന് കര്‍ണാടകത്തിന്റെ പല ഭാഗങ്ങളില്‍ ജനങ്ങള്‍ ചോദിക്കുന്നത് താന്‍ കേട്ടിരുന്നു. എന്നാല്‍, അതൊന്നുമല്ല, പിണറായി വിജയന്‍ എന്നൊന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യൂ. ഈ ചോദ്യത്തിനുള്ള ഉത്തരം നിസംശയം ലഭിക്കും എന്ന വരികളോടെയാണ് ചേതന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ചേതന്‍ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top