13 December Saturday

"എന്റെ നിറമെവിടെ?' ഗൃഹലക്ഷ്‌മിയുടെ 'വെളുപ്പിക്കലിനെതിരെ' കനി കുസൃതി

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

തന്റെ യഥാര്‍ത്ഥ ചിത്രത്തോട് നീതി പുലര്‍ത്താതെ മിനുക്കുപണി നടത്തിയ മാതൃഭൂമി പ്രസിദ്ധീകരണം 'ഗൃഹലക്ഷ്മി' മാസികക്കെതിരെ നടി കനി കുസൃതി. തന്റെ രോമമുള്ള കൈയ്യും യഥാര്‍ത്ഥ നിറവും മാറ്റി എഡിറ്റ് ചെയ്ത ചിത്രം നല്‍കിയതിനെതിരെയാണ് നടി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കനിയുടെ പ്രതികരണം.

ഗൃഹലക്ഷ്മി മാസികയുടെ ഈ ലക്കത്തില്‍ കനി കുസൃതിയാണ് മുഖചിത്രം. ഷൂട്ടിന് മുന്‍പ് തന്നെ ഇത്തരത്തില്‍ ഫോട്ടോ കൊടുക്കുന്നതിലുള്ള നിലപാട് അറിയിച്ചിരുന്നതാണെന്നും കനി പറയുന്നു. തന്റെ യഥാര്‍ത്ഥ നിറവും രോമമുള്ള കൈയ്യും അതേ പോലെ നിലനിര്‍ത്താമായിരുന്നുവെന്നും നടി പറഞ്ഞു.



ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് കനിക്കാണ്. ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിനാണ് കനിക്ക് അവാര്‍ഡ് ലഭിച്ചത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top