25 April Thursday

അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും ഏറെ ഇഷ്ടമാണ് പൃഥ്വിരാജിനെ, മലയാള സിനിമയുടെ പ്രതീക്ഷയാണയാള്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018

കൊച്ചി > അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും ഏറെ ഇഷ്ടമാണ് നടന്‍ പൃഥ്വിരാജിനെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മലയാള സിനിമയുടെ ഇന്നിന്റേയും നാളെയുടേയും പ്രതീക്ഷയാണ് പൃഥ്വിരാജ് എന്നും മന്ത്രി പറഞ്ഞു. മന്ത്രിയെ ഔദ്യോഗിക വസതിയിലെത്തി പൃഥ്വിരാജ് സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന വിവരം ഫേസ്‌ബുക്കിലൂടെയാണ് മന്ത്രി അറിയിച്ചത്.   മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന് ആശംസകള്‍ നേരാനും മന്ത്രി മറന്നില്ല.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഏറെ പ്രിയപ്പെട്ട നടന്‍ പൃഥ്വീരാജ് ഇന്ന് ഔദ്യോഗിക വസതിയിലെത്തിയിരുന്നു. ഇടതുപക്ഷ സഹയാത്രികനും പ്രിയപ്പെട്ട സുഹൃത്തുമായിരുന്ന സുകുമാരന്റെ മകന്‍ എന്നതിനൊപ്പം അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും ഏറെ ഇഷ്ടമാണ് പൃഥ്വീരാജിനെ. പൃഥ്വി ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ലൂസിഫര്‍ എന്ന സിനിമയെ കുറിച്ചും, സമകാലിക കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. പൃഥ്വീരാജ് മലയാള സിനിമയുടെ ഇന്നിന്റെയും നാളെയുടെയും പ്രതീക്ഷയാണ്. സുകുമാരനെ പോലെ തന്നെ ഏറെ വായിക്കുകയും, നിലപാടുകളില്‍ ധീരത പുലര്‍ത്തുകയും ചെയ്യുന്ന പൃഥ്വീരാജിന് ഞാന്‍ എല്ലാ ആശംസകളും നേര്ന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വീരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ മികച്ച സിനിമയാകട്ടെ എന്നാശംസിക്കുന്നു. അഭിവാദനങ്ങള്‍....


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top