20 April Saturday

ഈ വിചിത്രമായ പ്രചരണാഘോഷങ്ങളെ കരളുറപ്പോടെ നേരിടണം.. കെ വി അബ്ദുൾ ഖാദർ എംഎൽഎ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

ക്യാമ്പസുകളില്‍ എസ്എഫ്ഐ ആരെയും കൊന്നിട്ടില്ല... 34 എസ്എഫ്ഐക്കാര്‍ മരിച്ചു വീണിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ കെഎസ്യുവും എബിവിപിയും എംഎസ്എഫും കൊന്നിട്ടുണ്ട്. എന്നിട്ടും ആന്റണി നുണ പറയുന്നു. മാധ്യമ ധര്‍മം പുലരണം എന്നാഗ്രഹിക്കുന്നവര്‍ ഇത് നുണയാണെന്ന് പറയണ്ടെ... പറയില്ല... അതാണ് സത്യാനന്തര കാലം. ഈ വിചിത്രമായ പ്രചരണാഘോഷങ്ങളെ കരളുറപ്പോടെ നേരിടണം...

മാധ്യമങ്ങള്‍ മണികിലുക്കുന്നത് ആര്‍ക്കുവേണ്ടി. വര്‍ഗ്ഗീയവും വംശീയവുമായി വിദ്യാര്‍ഥികളെ വിഭജിക്കുന്നവരെ ഈ മാധ്യമങ്ങള്‍ പരിലാളിക്കുന്നു. എബിവിപി, എസ്ഡിപിഐ, തുടങ്ങിയ വിദ്രോഹ ശക്തികളോട് എന്തൊരു സ്നേഹമാണ്... അന്തോണിയുടെ വിദ്യാര്‍ഥി സംഘടന കേരളത്തില്‍ നടത്തിയ വിദ്യാര്‍ഥി വേട്ടകളെ വെള്ള പൂശിയവരാണ് പുരോഗമന നിലപാട് സ്വീകരിക്കുന്ന വിദ്യാര്‍ഥി സംഘടനയെ വേട്ടയാടുന്നത്. ഇതാണോ മാധ്യമ ധര്‍മം. ഇതിലെ ധാര്‍മ്മികത ആരെങ്കിലും പറഞ്ഞു തരുമോ...? തെറ്റു ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നിയപരമായും സംഘടനാപരമായും നടപടികളെടുത്തു. ഇനിയെന്താണ് വേണ്ടത്. കോളേജുകളില്‍ നിന്ന് എസ്എഫ്ഐ പിരിച്ചുവിട്ട് എബിവിപി കെഎസ്യു എംഎസ്എഫ് സംഘടനകളെ കാമ്പസ്  ഏല്‍പ്പിക്കുകയാണോ വേണ്ടത്. അതിനാണ് മാധ്യമങ്ങള്‍ കുഴലൂതുന്നത്. അത് അനുവദിക്കാനാകില്ല... വെറുപ്പിന്റെ രാഷ്ട്രീയത്തെ തുരത്തിയ കേരളത്തിലേക്ക് അവരെ പീന്‍വാതിലിലൂടെ കയറ്റാന്‍ ആര്‍എസ്എസ് രാജീവ് ചന്ദ്രശേഖറിലൂടെ ശ്രമിക്കുന്നു...

നരേന്ദ്രമോഡിയെ കാണുമ്പോള്‍ മുട്ടുവിറക്കുന്ന എ കെ ആന്റണി  ചരിത്രത്തെ കൊഞ്ഞനം കുത്തുന്നു.. ക്യാമ്പസുകളില്‍ എസ്എഫ്ഐ ആരെയും കൊന്നിട്ടില്ല... 34 എസ്എഫ്ഐക്കാര്‍ മരിച്ചു വീണിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ കെഎസ്യുവും എബിവിപിയും എംഎസ്എഫും കൊന്നിട്ടുണ്ട്. എന്നിട്ടും ആന്റണി നുണ പറയുന്നു. മാധ്യമ ധര്‍മം പുലരണം എന്നാഗ്രഹിക്കുന്നവര്‍ ഇത് നുണയാണെന്ന് പറയണ്ടെ... പറയില്ല... അതാണ് സത്യാനന്തര കാലം. ഈ വിചിത്രമായ പ്രചരണാഘോഷങ്ങളെ കരളുറപ്പോടെ നേരിടണം. കോര്‍പ്പറേറ്റ് മുതലാളിമാരുടെ പണക്കൊഴുപ്പില്‍ സത്യത്തെ മുക്കി കൊല്ലുമ്പോള്‍ ""സത്യമേവ ജയതേ '' എന്നുറക്കെ നമുക്ക് പറയാം.. എസ്എഫ്ഐക്കൊപ്പം.. നേരിനൊപ്പം...

കെ വി അബ്ദുള്‍ ഖാദര്‍ എംഎൽഎ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top