29 March Friday

സ്വപ്‌നയുടെ ചായക്കുറിയിൽ ഞങ്ങളാരും ചേർന്നിട്ടില്ല; കേസ്‌ കൊടുക്കാനും ധൈര്യമുണ്ട്‌ : കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

കോഴിക്കോട്‌> സ്വപ്‌നയുടെ ചായക്കുറിയിൽ ഞങ്ങളാരും ചേർന്നിട്ടില്ലെന്നും  അതുകൊണ്ടാണ്‌ ധൈര്യപൂർവ്വം കേസ്‌കൊടുക്കാൻ തയ്യാറായതെന്നും കെ ടി ജലീൽ. എന്നാൽ സരിതയുടെ വെളിപ്പെടുത്തലിൻ്റെ വെളിച്ചത്തിൽ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയിൽ ഒരു നറുക്ക് ചേർന്നവരാണ് അവർ എല്ലാവരും. കേസ്‌ കൊടുത്താൽ കുടുങ്ങുമെന്ന്‌ ഉറപ്പുള്ളതിനാലാണ്‌ അവർ അത്‌ ചെയ്യാതിരുന്നതെന്നും കെ ടി ജലീൽ ഫേസ്‌ബുക്‌ പോസ്‌റ്റിൽ പറഞ്ഞു.  അവനവനെ വിശ്വാസമുള്ളവർക്ക് ആരെപ്പേടിക്കാനാണുള്ളതെന്നും കെ ടി ജലീൽ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

സരിതയുടെ വെളിപ്പെടുത്തലിൻ്റെ വെളിച്ചത്തിൽ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയിൽ ഒരു നറുക്ക് ചേർന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാൽ കുടുങ്ങുമെന്ന് അവർക്കുറപ്പാണ്.

എന്നാൽ സ്വപ്ന നടത്തിയ ജൽപ്പനങ്ങൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകി. പോലീസ് എഫ്.ഐ.ആർ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേർന്നിട്ടില്ല.

ഏത് കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താൻ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവർക്ക് ആരെപ്പേടിക്കാൻ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top