19 April Friday

"ആ സ്വപ്നം പൂവണിയണമെങ്കിൽ കെ എൻ ബാലഗോപാൽ ലോക്‌സഭയിൽ എത്തണം; മൺറോ അതിനൊരു വഴികാട്ടിയാണ്'

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019

ദീപക്‌

ദീപക്‌

'കേരളത്തിലെ ലോക്‌സഭാ സ്ഥാനാർഥികളിൽ ഒരാൾ നടത്തിയ അധികമൊന്നും വാർത്തകളിൽ ഇടം പിടിക്കാതെപോയ സമാനതകളില്ലാത്ത ഇടപെടലിന്റെ നേരുള്ള കഥയാണിത്'. കൊല്ലത്തെ എൽഡിഎഫ്‌ സ്ഥാനാർഥിയായ കെ എൻ ബാലഗോപാൽ മൺറോ തുരുത്തിന്‌ വേണ്ടി നടത്തിയ ഇടപെടലുകൾ ദീപക്‌ പച്ച എഴുതുന്നു.

വെള്ളം  കയറി  തന്റെ വീട് മുഴുവനും മുങ്ങിപോകുന്നത് കഴിഞ്ഞ  പ്രളയ കാലം  വരെ മലയാളി കണ്ട ഏറ്റവും ഭാവനാത്മകമായ  ദുസ്വപനങ്ങളിൽ പോലും ഇല്ലാത്ത ഒന്നായിരുന്നു. പക്ഷേ ഏത്  കാലത്തും ഒരു വേലിയേറ്റത്തിൽ തങ്ങളുടെ വീടുകൾ വെള്ളമെടുക്കുമെന്ന് ഭയന്ന് ജീവിക്കുന്ന ഒരു കൂട്ടരുണ്ട് കേരളത്തിൽ, കൊല്ലം ജില്ലയിൽ അഷ്ടമുടി കായലിന്റെയും കല്ലട പുഴയുടെയും സംഗമ കേന്ദ്രത്തിലെ മൺറോ തുരുത്തിലെ ജനങ്ങൾ.

ഓരോ വേലിയേറ്റങ്ങളിലും തുരുത്തിന്റെ നല്ലൊരു ശതമാനം വെള്ളത്തിനടിയിൽ ആകുമെന്ന സ്ഥിതിയിലാണ്. സുനാമിക്ക്  ശേഷമാണ് ഈ പ്രതിഭാസം ഭീഷണിയാകും വിധം വർദ്ധിച്ചത്. കഴിഞ്ഞ  ആഗസ്തിൽ ഏതാണ്ട് രണ്ടാഴ്‌ചക്കാലം കേരളം അനുഭവിച്ചത് വര്ഷങ്ങളായി അവിടങ്ങളിലെ മനുഷ്യർ അനുഭവിക്കുന്നതാണെന്നോർക്കണം.



ആഗോള താപനം ജലനിരപ്പ്  ഉയർത്തിയാണ്  ഈ  പ്രതിഭാസത്തിനു കാരണമായി പറയുന്നതെങ്കിലും കൃത്യമായ നിഗമനങ്ങളിൽ എത്താൻ ഇതുവരെ ഗവേഷകർക്കും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ  National Centre for Earth Science Studies (NCESS) നടത്തിയ  പഠനങ്ങളിൽ പറയുന്നത്  മൺറോ കനാൽ പലവിധ അവശിഷ്ട്ടങ്ങളാൽ തടസ്സപെടുന്നതിനാൽ വേലിയെറ്റം  നീണ്ടകര തുറമുഖത്ത് നിന്നും 40 km  അകലെയുള്ള അഷ്‌ട്ടമുടിക്കായലിൽ എത്തുമ്പോൾ മൺറോ ദ്വീപിൽ തങ്ങി നില്കുന്നു എന്നാണ്.

2014 ലാണ് അന്നത്തെ രാജ്യസഭ എം. പി യായാ കെ. എൻ ബാലഗോപാൽ കാലവർഷക്കെടുതി നിരീക്ഷിക്കാൻ മൺറോ തുരുത്തിൽ എത്തുന്നത്. സാധാരണ മഴക്കെടുതിക്കപ്പുറം അവിടങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഭൂമിശാസ്ത്രപരവും   പരിസ്ഥിതികവുമായ പ്രശ്നങ്ങൾ ഉണ്ടെന്ന് ബാലഗോപാൽ എം.പി മനസ്സിലാക്കിയത് ആ യാത്രയിലാണ്. ഈ പ്രശ്നത്തിന് Sustainable ആയ പരിഹാരം വേണമെന്ന് 27.02.2015 ൽ എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടതോടെ മൺറോ തുരുത്ത് ദേശീയ ശ്രദ്ധ ആകർഷിച്ചു. എൻഞ്ചിനീയറിംഗ് പoന കാലം മുതൽ ഇപ്പോൾ ചെയ്യുന്ന ജോലി വരെ കാലാവസ്ഥ വ്യതിയാനം താല്പര്യമുള്ള വിഷയമാക്കിയിരുന്നതിനാൽ ഒരു വിദ്യാർത്ഥിയെപ്പോലെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു.

എം.പി യുടെ ശ്രമഫലമായി ഒരു കേന്ദ്ര സംഘം മൺറോ തുരുത്ത് സന്ദർശിച്ചു. Tsunami waring സിസ്റ്റം എന്നതിന്  അപ്പുറം  കേന്ദ്ര സംഘം  ഒന്നും  നിർദ്ദേശിച്ചില്ല. അവിടെ വേണമെങ്കിൽ ഒരു  എം. പി ക്ക് കൈ മലർത്താമായിരുന്നു. പക്ഷേ അങ്ങനെ എളുപ്പത്തിൽ തോൽവി സമ്മതിക്കുന്ന  രാഷ്ട്രീയ പാഠശാലയിൽ നിന്നല്ല കെ എൻ ബാലഗോപാൽ രാഷ്ട്രീയ വിദ്യാഭ്യാസം നേടിയതും ശീലിച്ചതും.



പരിസ്ഥിതി ലോല  (Ecologically fragile) പ്രദേശംമെന്ന് പ്രഖ്യാപിച്ചു ഒരു കുടിയോഴിപ്പിക്കൽ അല്ല വേണ്ടത് മറിച്ചു  ഈ ഭൂപ്രദേശത്തിന് ഇണങ്ങുന്ന നിർമാണരീതികൾ  കണ്ടെത്തി അവലംമ്പിക്കലാകാണം സംസ്ഥാനത്തിന്റെ രീതിയെന്ന് കെ. എൻ ബാലഗോപാൽ എം. പി ഉറപ്പിച്ചു പറഞ്ഞു. അപ്പോഴും പലർക്കും പ്രതീക്ഷ ഉണ്ടായിരുന്നില്ലായിരുന്നി രിക്കണം.

പ്രളയകാലത്ത് നമ്മൾ ആലോചിച്ചിട്ടില്ലേ നമ്മുടെ പറമ്പുകളിലേക്ക് വെള്ളം ഇരച്ചു കയറുമ്പോൾ വെള്ളത്തിനനുസരിച്ച് ഉയർന്ന് പൊങ്ങുന്ന ഒരു വീടിനെക്കുറിച്ച്. കെ.എൻ ബാലഗോപാൽ എം.പി യും അത്തരമൊന്നിന്റെ സാധ്യതയെക്കുറിച്ച് ആലോചിച്ചു.
Indian Institute of Architects നെ ഈ പ്രശ്നം പരിഹാരത്തിനായി കെ. എൻ ബാലഗോപാൽ സമീപിച്ചു. രാജ്യത്തെയും  വിദേശങ്ങളിലെയും  ആർക്കിടെക്ട് വിഗ്ദരുമായി സംസാരിച്ചു. അതിന്റെ ഫലമായി അവരുടെ സഹായത്തോടെ  ദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള disaster-proof amphibious houses എന്ന വീട് നിർമ്മാണ ഡിസൈൻ  വികസിപ്പിച്ചെടുത്തു. കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയ ജീവികളെപ്പോലെ , കരയിലും വെള്ളത്തിലും മൺറോക്കാർക്ക് ജീവിതം നല്കുന്ന വീടുകൾ. ഭാരം കുറഞ്ഞതും, ജലപ്രതിരോധ ശേഷിയുള്ളതുമായ വസ്തുക്കൾ ഉപയോഗിച്ച്‌ നിർമ്മിക്കുന്ന വീടുകൾക്ക് കെമിക്കൽ ടോയ് ലറ്റ് സംവിധാനവും ഉണ്ടാകും.

രാജ്യസഭ എം പി കാലാവധി കഴിഞ്ഞിട്ടും പരിഹാര നിദ്ദേശത്തോടെ കെ എൻ ബാലഗോപാൽ എന്ന മനുഷ്യൻ ഈ ആശയങ്ങൾ ഉപേക്ഷിച്ചില്ല. ഏത് പുതിയ  ഡിസൈനും  അംഗീകാരം ലഭിക്കുന്നത്  ഒരു  പൈലറ്റ് മോഡൽ  വിജയകരമാകുമ്പോഴാണ്.തന്റെ പാർട്ടിയായ സി പി.എമ്മിന്റെ ചിലവിൽ ഇത്തരത്തിൽ ഒരു വീടിന്റെ നിർമ്മാണപ്രവർത്തനം 2018 ഏപ്രിലിൽ മൺറോ തുരുത്തിൽ ആരംഭിച്ചു. ഇതിന്റെ നിർമ്മാണ പ്രവർത്തനം ഏതാണ്ട് അവസാനിച്ചിരിക്കുന്നു.



പ്രശ്നങ്ങൾ  വിദഗ്ധരുടെ  സഹായത്തോടെ ആഴത്തിൽ  പഠിക്കുകയും  പ്രശ്ന പരിഹാരങ്ങൾക്ക് ശാശ്ത്രീയമായ  വഴികൾ  തേടുകയും  ചെയ്യുന്ന  രാഷ്ട്രീയ നേതാക്കൾ  നാടിന് മുതൽ  കൂട്ടാണ്. അത്തരക്കാർ കുറവായ ഈ രാജ്യത്ത് കെ. എൻ ബാലഗോപാലിനെ പോലുള്ള  നേതാക്കൾ  പ്രതീക്ഷയുടെ  വെളിച്ചമാണ്.

ഇപ്പോൾ  ഇങ്ങനെയൊരു വീട് ചിലപ്പോ മൺറോ നിവാസികളുടെ മാത്രം ആവശ്യമല്ല. കാലാവസ്ഥ വ്യതിയാനം ജീവിതത്തെ  കീഴ്മേൽ മറിക്കാവുന്ന ഭാവി തലമുറയുടെ മുഴുവൻ  സ്വപ്നമാണ് . മൺറോ  അതിനൊരു വഴിക്കാട്ടിയാണ്. ആ സ്വപ്നം എളുപ്പത്തിൽ പൂവണിയണമെങ്കിൽ കെ.എൻ. ബാലഗോപാൽ ഇക്കുറി ലോക സഭയിൽ എത്തണം. കൊല്ലക്കാർ അവരുടെ  പ്രിയങ്കരനായ കെ. എൻ ബാലഗോപാലിനെ ജയിപ്പിക്കുമെന്ന് ഉറപ്പാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top