26 April Friday

സർവകലാശാല ബന്ധുനിയമനങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കുമെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ ഗവർണർ; മാധ്യമവാർത്തകളുടെ നിജസ്ഥിതി എന്ത്‌?: കെ ജെ ജേക്കബിന്റെ കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 30, 2022

കെ ജെ ജേക്കബ്‌

കെ ജെ ജേക്കബ്‌

കേരളത്തിലെ സർവ്വകലാശാലകളിൽ നടക്കുന്ന ബന്ധു നിയമങ്ങളെക്കുറിച്ചന്വേഷിക്കാൻ കമ്മീഷനെ/കമ്മിറ്റിയെ  നിയമിക്കുമെന്ന് ബഹുമാനപ്പെട്ട ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ ഡൽഹിയിൽ പറഞ്ഞു എന്ന വാർത്ത നമ്മളൊക്കെ വായിച്ചതല്ലേ?. ഇപ്പോൾ ഗവർണ്ണർ തന്നെ സംശയനിവൃത്തി വരുത്തിയിരിക്കുന്നു. താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം ദി ന്യൂ ഇന്ത്യൻ എക്‌പ്രസിനു കഴിഞ്ഞയാഴ്‌ച കൊടുത്ത അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

കേരളത്തിലെ സർവ്വകലാശാലകളിൽ നടക്കുന്ന ബന്ധു നിയമങ്ങളെക്കുറിച്ചന്വേഷിക്കാൻ കമ്മീഷനെ/കമ്മിറ്റിയെ  നിയമിക്കുമെന്ന് ബഹുമാനപ്പെട്ട ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ ഡൽഹിയിൽ പറഞ്ഞു എന്ന വാർത്ത നമ്മളൊക്കെ വായിച്ചതല്ലേ? ചില വാർത്തകളിൽ റിട്ടയേർഡ് ജഡ്‌ജിയുടെ നേതൃത്വത്തിൽ റിട്ടയേർഡ് ചീഫ് സെക്രട്ടറി അംഗമായുള്ള കമ്മിറ്റി എന്നും കണ്ടിരുന്നു.

ഗവർണ്ണർ റിലേറ്റീവ് അപ്പോയ്ന്റ്മെന്റ് കമ്മീഷൻ എന്നൊക്കെ ഗൂഗിൾ ചെയ്‌താൽ നൂറുകണക്കിന് സൈറ്റുകളിൽനിന്നു ഈ വാർത്ത ചാടിവരും. മലയാളം മാധ്യമങ്ങളിൽ വന്നത് വേറെയും.

അപ്പോഴൊക്കെ എന്റെ സംശയം ഇതായിരുന്നു: ഏതു നിയമമനുസരിച്ചാണ് ബഹുമാനപ്പെട്ട ഗവർണ്ണർ ഇങ്ങിനെയൊരു കമ്മീഷനെ നിയമിക്കുന്നതെന്ന്. ഒന്നോ രണ്ടോ പോസ്റ്റിൽ ഞാനതു ചോദിക്കുകയും ചെയ്‌തിരുന്നു. സർവ്വകലാശാലയുടെ തീരുമാനങ്ങളെപ്പറ്റി അവയോടു വിശദീകരണം ചോദിക്കാനും അവ സർവ്വകലാശാല നിയമങ്ങൾക്കോ ചട്ടങ്ങൾക്കോ വിരുദ്ധമാണെങ്കിൽ റദ്ദാക്കാനും ഗവർണ്ണർക്ക് അധികാരമുണ്ട്. പക്ഷെ അന്വേഷിക്കാൻ കമ്മിറ്റിയെ വയ്ക്കാൻ അധികാരമൊന്നും നിയമത്തിൽ കണ്ടിരുന്നില്ല.

ഇപ്പോൾ ഗവർണ്ണർ തന്നെ സംശയനിവൃത്തി വരുത്തിയിരിക്കുന്നു. താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം ദി ന്യൂ ഇന്ത്യൻ എക്പ്രസിനു കഴിഞ്ഞയാഴ്‌ച കൊടുത്ത അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നു!

ഇതാണ് ചോദ്യവും ഉത്തരവും:

TNIE:  സർവ്വകലാശാലകളിലെ സ്വജനപക്ഷപാതത്തെക്കുറിച്ചന്വേഷിക്കാൻ ഒരു കമ്മിറ്റിയെ വയ്‌ക്കുമെന്ന് താങ്കൾ പറഞ്ഞിരുന്നു.

ഗവ:  സത്യം പറഞ്ഞാൽ ഞാനൊരിക്കലും അത്തരമൊരു കമ്മിറ്റിയെപ്പറ്റി പറഞ്ഞിട്ടില്ല.
(TNIE: You spoke about appointing a committee to look into complaints of nepotism in universities.
Guv: Honestly, I never spoke about such a committee.)

***

ഈ "കമ്മിറ്റി'യുടെ വാർത്ത നാടുനീളെ പരന്നിട്ടും എന്തുകൊണ്ടാണ് ഇക്കാലമത്രയും ഗവർണ്ണറോ അദ്ദേഹത്തിന്റെ ഓഫീസോ അത് നിഷേധിക്കാതിരുന്നത്?. ഒന്നുകിൽ ഗവർണ്ണർ പറയുന്നത് സത്യമല്ല, അല്ലെങ്കിൽ മാധ്യമങ്ങൾ പറയുന്നത്. എന്താണ് ഇത്ര പ്രധാനപ്പെട്ട ഈ വാർത്തയുടെ നിജസ്‌ഥിതി? . ഒരു കേരളീയൻ എന്ന നിലയിൽ ഒരുത്തരം കിട്ടാൻ എനിക്കവകാശമുണ്ട് എന്ന് ഞാൻ കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top