29 March Friday

ചിന്ത ഡോക്‌ടറേറ്റ് നേടിയതിനെ പോലും ആക്രമിക്കുന്നത്‌ രാഷ്ട്രീയ സംവാദ പ്രക്രിയയുടെ നിലവാരത്തകർച്ച: ജോൺ ബ്രിട്ടാസ്‌ എം.പി

വെബ് ഡെസ്‌ക്‌Updated: Friday Aug 20, 2021

സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നവരുടെ പട്ടിക എടുക്കുകയാണെങ്കിൽ മുൻപന്തിയിൽ വരുന്ന ഒരാളാണ് യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം എന്ന്‌ ജോൺ ബ്രിട്ടാസ്‌ എം.പി. ഒരു സ്ത്രീയെന്ന പരിഗണനപോലും നൽകാതെ വിഷലിപ്‌തമായ ആക്രമണങ്ങൾക്ക് ഇരയാക്കുകയാണ്‌ ചിന്തയെ എന്നും ബ്രിട്ടാസ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

കുറിപ്പ്‌ വായിക്കാം:

തങ്ങളുടെ രാഷ്ട്രീയ വിശ്വാസത്തോടെ ചേർന്ന് നിൽക്കാത്തവരെ എന്തിനും എപ്പോഴും ടാർജറ്റ് ചെ‌യ്‌ത് ആക്രമിക്കുന്ന രീതി സാമൂഹികമാധ്യമങ്ങളിൽ പതിവാണ്. വിവരവും വിദ്യാഭ്യാസവും ഉണ്ട് എന്ന് അഹങ്കരിക്കുന്നവരാണ് ഇത്തരം വേട്ടയാടലിന് നേതൃത്വം നൽകുന്നത്. തുടർച്ചയായി  വേട്ടയാടപ്പെടുന്നവരുടെ പട്ടിക എടുക്കുകയാണെങ്കിൽ അതിന് മുൻപന്തിയിൽ വരുന്ന ഒരാളാണ് യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം.

ഒരു സ്ത്രീയെന്ന പരിഗണനപോലും നൽകാതെ വിഷലിപ്‌തമായ ആക്രമണങ്ങൾക്ക് ഇരയാക്കുക എന്നത് ഒരു വിനോദം പോലെ കൊണ്ടു നടക്കുന്നവരുണ്ട്. എസ്എഫ്ഐ എന്ന വിദ്യാർഥി സംഘടനയുടെ ലക്ഷ്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പഠനത്തിലും  പോരാട്ടത്തിലും മുൻപന്തിയിലായിരുന്നു ചിന്ത. അവർ ഡോക്‌ടറേറ്റ് നേടിയതിനെ പോലും ആക്രമണത്തിനുള്ള കാരണമാക്കാൻ ചിലർ ശ്രമിച്ചു എന്നത് നമ്മുടെ രാഷ്ട്രീയ സംവാദ പ്രക്രിയയുടെ നിലവാരത്തകർച്ചയാണ് സൂചിപ്പിക്കുന്നത്.

ജെആർഎഫും യൂത്ത് കമ്മീഷനിലെ വേതനവും ഒരുമിച്ച് കൈപ്പറ്റി എന്ന് ചിലർ വിധിയെഴുത്ത് നടത്തി. വേതനത്തിന് അർഹത നേടിയപ്പോൾത്തന്നെ ഗവേഷണത്തിനുള്ള ജെആർഎഫ് ധനസഹായം അവർ വേണ്ടെന്നു വച്ചിരുന്നു. വ്യക്തികളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വലിയ കേമമായി കരുതുന്നവരുണ്ട്. മറ്റൊരാളെ വ്യക്തിഹത്യ  ചെയ്യാൻ  അവകാശമില്ലെന്ന് എന്നാണ് ഇവർ തിരിച്ചറിയുക?. ശക്തമായ എതിർപ്പുകളും വിയോജിപ്പുകളും  എപ്പോഴും സമൂഹത്തിന് അനിവാര്യമാണ്. എന്നാൽ ചില വ്യക്തികളെ അകാരണമായി ടാർജെറ്റ്  ചെയ്യുന്ന പരിപാടി ഒരുതരത്തിലും ആശാസ്യമല്ല. ജെആർഎഫ് ധനസഹായം വേണ്ട എന്ന ചിന്തയുടെ അപേക്ഷ അംഗീകരിച്ച് കൊണ്ട്  കേരള യൂണിവേഴ്‌സിറ്റി നൽകിയ ഉത്തരവിന്റെ പകർപ്പ് കൂടി ചേർക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top