29 March Friday

"പഠിക്കാൻ കഴിഞ്ഞത്‌ ജെഎൻയു ഹോസ്റ്റൽ ഉള്ളതുകൊണ്ട്‌ മാത്രം' : വിദ്യാർഥിയുടെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

രണ്ടാഴ്ചയോളമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാർഥികൾ സമരത്തിലാണ്‌. ഹോസ്റ്റല്‍ ഫീസ്‌ വര്‍ധനവ്, വസ്ത്ര ധാരണത്തിലും ക്യാംപസിലെ സഞ്ചാര സ്വാതന്ത്ര്യത്തിലും കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ പിൻവലിക്കണമെന്നാണ്‌ വിദ്യാർഥികളുടെ ആവശ്യം. ജെഎൻയുവിലെ വിദ്യാർഥി സമരത്തെക്കുറിച്ച്‌  വിദ്യാർഥിയായ വി ആർ നജീബിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌.

ഡൽഹിലേക്കും ജെഎൻയുവിലേക്കും ആദ്യമായിട്ട് വരുന്നത് 2012 എം എ സോഷ്യോളജിക് അഡ്മിഷൻ കിട്ടിയപ്പോഴാണ്. അതിന് മുമ്പ്‌ പത്തിലും, പ്ലസ് ടു വിലും, ഡിഗ്രിക്കും പഠിക്കുന്ന സമയത്ത് വീട്ടുകാർക്ക് ഒരു തരത്തിലും സാമ്പതികമായി സഹായിക്കാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു. പല തരത്തിലുള്ള ജോലികൾ ചെയ്തും പലരോടും പൈസ വാങ്ങിയും ആണ് ഈ കാലഘട്ടം കഴിഞ്ഞു പോയത്.ഉമ്മ തോട്ടം തൊഴിലാളിയും ഉപ്പ കൂലിപ്പണിക്കാരനും ആയതുകൊണ്ട് തന്നെ ഡല്ഹിക് പോകുമ്പോൾ ഏറ്റവും വലിയ ആശങ്ക പണം കണ്ടത്തതുക എന്നത് തന്നെയായിരുന്നു. പോകാനുള്ള ടിക്കറ്റ് എടുത്ത് തന്നത് ഡിഗ്രീ കാലത്തും പിന്നീടും സഹായിച്ചു കൊണ്ടിരിക്കുന്ന ആത്മാർത്ഥ സുഹൃത്ത് ഫവാസ് ആയിരുന്നു. ഒരു നോമ്പ് കാലത്താണ് ജെ എൻ യു എത്തിയത്. കാര്യമായിട്ട് പൈസ കയ്യിൽ ഇല്ലായിരുന്നു. അതുവരെ പണി എടുത്തതും പലരും തന്ന പൈസയും ഡിഗ്രിക് ശേഷം അപേക്ഷ നൽകാനും മറ്റു ചെലവുകൾക്കും ആയി പോയി. നോമ്പ് കാലം ആയത്കൊണ്ട് തന്നെ ഒരു നേരത്തെ ഭക്ഷണം എങ്ങിനെ എങ്കിലും കഴിച്ചു ജീവിക്കാം എന്ന പ്രതീക്ഷയിൽ ആയിരുന്നു ഞാൻ. എന്നാലും ഇവിടെ ചേരുമ്പോൾ കൊടുക്കേണ്ടേ ഫീസ് 283 രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി അടചെങ്കിലും ഇനിയുള്ള ഫീസ് എങ്ങിനെ കണ്ടെത്തും എന്നു ആലോചിച്ചിരിക്കുമ്പോഴാണ് ഇവിടെയുള്ള പലരും പറഞ്ഞത് ഇനി വല്യ ഫീസ് ഒന്നും ആവില്ല എന്ന്. പക്ഷെ തുടക്കത്തിൽ ഹോസ്റ്റൽ ഇല്ലാത്തതും ഭക്ഷണം കിട്ടാത്തതും ചെറിയ ചില ആശങ്കകൾക് വഴി വെച്ചു. തുടക്കത്തിൽ ഞാനും നിതീഷും അനസും ആഷിഖും ഒക്കെ ഒരു റൂമിൽ ആയിരുന്നു താമസിച്ചിരുന്നത്.

പിന്നീട് റൂം ഭക്ഷണവും തന്നു ബാസിതും ഹനീഫയും സഹായിച്ചു. ഹോസ്റ്റൽ കിട്ടുന്നതിന് മുന്നേ പുറത്തുനിന്നും ഭക്ഷണം കഴിക്കാൻ പണമില്ലാത്തത് കൊണ്ട് മൂന്നാം മുറിയൻ (third roommate) ആയി jhelum ഹോസ്റ്റലിൽ തങ്ങി. ഭക്ഷണം ഹോസ്റ്റലിൽ നിന്നും കഴിക്കാൻ തുടങ്ങി, പൈസ മാസത്തിൽ കൊടുക്കാൻ ഇല്ലാത്തത് കൊണ്ട് സെമസ്റ്റർ അവസാനം കൊടുക്കാം എന്നു സുഹൃത്തുക്കൾ പറഞ്ഞു. ഇനി ആ പൈസ എങ്ങിനെ കണ്ടത്തും എന്ന് വിചാരിച്ചപ്പോഴാണ് MCM സ്കോള്ർഷിപ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ കിട്ടുമെന്ന് അറിയാൻ കഴിഞ്ഞതും അപേക്ഷിച്ചതും. ഭാഗ്യവശാൽ 1500 മാസം കിട്ടുന്ന ഫെല്ലോഷിപ്പ് എനിക്ക് ലഭിക്കുകയും സത്യം പറഞ്ഞാൽ അത് ഒന്ന് കൊണ്ട് മാത്രം MA പഠനം പൂർത്തീകരിക്കാൻ കഴിഞ്ഞതും. അന്ന് മെസ് bill 1600 രൂപ ആകുമ്പോൾ ആരുടെയെങ്കിലും കടം വാങ്ങേണ്ടി വരുമായിരുന്നു . അതേപോലെ ബുക്കുകൾ photocopy എടുക്കാനും പൈസ കടം വാങ്ങേണ്ടി വന്നു.

എംഫിൽ അഡ്മിഷൻ കിട്ടുമ്പോൾ ഉള്ള ഏക ആശ്വാസം 1500 നിന്നും ഫെല്ലോഷിപ്പ് 5000 ആകും എന്നതായിരുന്നു . ഉത്തരവാദിത്യങ്ങൾ കൂടി വരുന്നത് കൊണ്ട് തന്നെ വീട്ടിൽ പൈസ കൊടുക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിരുന്നു. പക്ഷേ mess bill inflation rate ഭാഗമായി ക്രമാതീതമായി കൂടുകയും 2000 കവിഞ്ഞു പോവുകയും ചെയ്തതിനാൽ 5000 രൂപ യുടെ പകുതിയും mess ബില്ല് ആയി കൊടുക്കേണ്ടി വന്നു. എംഫിൽ അവസാനം ആയപ്പോഴേക്കും ഇനി പഠനം തുടരാൻ കഴിയാത്ത അവസ്ഥാന്തരങ്ങൾ ഉണ്ടായി. പലരോടും പൈസ വാങ്ങി ജീവിക്കേണ്ടി വന്നു. അങ്ങിനെയാണ് JRF പരീക്ഷ പാസ് ആവുന്നതും fellowship കുത്തന്നെ ഉയരുന്നതും. പിന്നീട് ഈ fellowship ബലത്തിൽ പഠനം തുടര്ന്നു. വീട്ടുകാർക് പൈസ കൊടുക്കാൻ പറ്റി.

പറഞ്ഞു വരുന്നത് ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ വളർന്നു വന്ന വിദ്യാർത്ഥിയെ സംബന്ധിച്ച ജെഎൻയു ഹോസ്റ്റൽ ഒരു പ്രതീക്ഷ തന്നെയാണ്. ഡൽഹി പോലുള്ള ഒരു അർബൻ എലൈറ്റ് സ്പേസിൽ JNU ഹോസ്റ്റൽ മെസ്സും ഭക്ഷണവും നൽകുന്ന ആത്മവിശ്വാസം വാക്കുകളിൽ ഒതുങ്ങുന്നതല്ല (അതെത്ര മോശം ഭക്ഷണം ആണെങ്കിലും). അധികാരികളുടെ അജണ്ട വളരെ വ്യക്തമാണ്. സാധാരണക്കാരായ വിദ്യാർഥികൾക്കു അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കുക തന്നെയാണ് . വിദ്യാഭ്യാസം കൃത്യമായ സോഷ്യൽ മൊബിലിറ്റിക് കാരണമാകുമെന്ന അടിസ്ഥാന തത്വത്തെയാണ് സംഘപരിവാറും അതിന്റെ കുഴലൂത്തുകാരായ JNU അധികാരികളും പേടിക്കുന്നത്. നിലവിലുള്ള ഉയർത്തിയ ഹോസ്റ്റൽ നിരക്കിൽ JNU വിദ്യാഭ്യാസം നേടുക എന്നത് എന്നെ പോലെ ഉള്ള ഫസ്റ്റ് ജനറേഷൻ learners ഒരു സ്വപ്നം മാത്രം ആവും . ഡെൽഹിലെ JNU പഠിക്കുമ്പോൾ കേവലം ഡിഗ്രികൾക് അപ്പുറം അത് നൽകുന്ന സോഷ്യൽ ആൻഡ് cultural capital കൂടി ഒരു പ്രത്യേക വിഭാഗത്തിന് അന്യമാക്കാൻ ആണ് അധികാരികൾ ശ്രമിക്കുന്നത്.

സമരം വിജയിക്കാൻ തന്നെ ഉള്ളതാണ്. പോരാടുന്നത് സാധാരണകാരന്റെ അടിസ്ഥാന വിദ്യാഭ്യാസത്തെ ചൂഴ്ന്നെടുക്കുന്ന സംഘ് പരിവാറിനെതിരെയു കേന്ദ്ര സര്കാരിനെതിരെയും തന്നെയാണ്. പൂർണമായും ഫീസ് വർധന പിൻവലിക്കാതെ സമരം അവസാനിക്കില്ല....

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top