26 April Friday

"പ്രതികരിച്ചില്ലെങ്കിൽ ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റിയുടെ പതനം കാണേണ്ടി വരും; ആത്മഹത്യ ചെയ്യുന്നവരുടെ ഉത്തരവാദിത്വം നമ്മളും ഏറ്റെടുക്കേണ്ടി വരും'

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

രണ്ടാഴ്ചയോളമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാർഥികൾ സമരത്തിലാണ്‌. ഹോസ്റ്റല്‍ ഫീസ്‌ വര്‍ധനവ്, വസ്ത്ര ധാരണത്തിലും ക്യാംപസിലെ സഞ്ചാര സ്വാതന്ത്ര്യത്തിലും കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ പിൻവലിക്കണമെന്നാണ്‌ വിദ്യാർഥികളുടെ ആവശ്യം. വിദ്യാർഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വ്യക്തമാക്കുകയാണ്‌ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയായ, മലയാളി കൂടിയായ അശ്വിൻ കെ പിയുടെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌.

ഡൽഹിയിൽ പട്ടിണി കിടക്കാൻ തന്നെ വേണം 6000 രൂപ. ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഞങ്ങൾക്ക് ഇത് വളരെ സുപരിചിതമായ തമാശ ആണ്
റൂം റെന്റ് , അക്കാദമിക് ഫീ ഒക്കെ നോക്കുമ്പോൾ വർഷം ഒരു ലക്ഷം രൂപ കടക്കും. ഒരു സാധാരണ ഓട്ടോ തൊഴിലാളിയുടെ മകൻ എന്ന നിലയിൽ വളരെ കഷ്ടപ്പെട്ട് പട്ടിണി കിടന്നും ഒക്കെ തന്നെയാണ് ഡൽഹിയിൽ കഴിച്ച് കൂട്ടിയിട്ടുള്ളത്.

സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഏറ്റവും കൂടുതൽ പൈസ ചിലവുള്ളത് ഡൽഹിയിൽ ആണെന്ന് കരുതുന്നു.അതിൽ JNU വിൽ മാസം 2000-2500 രൂപ മാത്രമേ( ഏകദേശം ) ഹോസ്റ്റൽ ഫീ ഉള്ളൂ, തമ്മിൽ ചിലവ് കുറഞ്ഞ യൂണിവേഴ്സിറ്റികളിൽ ഒന്നായിരുന്നു ജെഎൻയു , സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒട്ടേറെ കുട്ടികൾക്ക് നട്ടെല്ലായിരുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സർവകാലയിൽ ഇൗ ഒരു പുതിയ ബില്ലോട് കൂടി ഹോസ്റ്റൽ ഫീ മാസം 8000-9500 രൂപയോളമായി വർദ്ധിക്കും , അക്കാദമിക് ഫീസ് വേറെ. ഒരു ഡിഗ്രീ കോഴ്സ് പടിച്ചിറങ്ങുംബോൾ 400000 രൂപയോളം ചിലവ് വരും.

പ്രതികരിച്ചില്ല എങ്കിൽ ഇൻഡ്യയിലെ മികച്ച യൂണിവേഴ്സിറ്റിയുടെ പതനം കൺമുന്നിൽ കാണേണ്ടി വരും. ഫീസ് താങ്ങാൻ വയ്യാതെ ആത്മഹത്യ ചെയ്യുന്നവരുടെ ഉത്തരവാദിത്വം നമ്മളും ഏറ്റെടുക്കേണ്ടി വരും.

അഡ്മിനിസ്ട്രേഷൻന്റെ ഒരു ഭീഷണിക്കും വഴങ്ങാത്ത യൂണിയനിൽ തന്നെയാണ് പ്രതീക്ഷ. ഇടത് പക്ഷത്തിൽ തന്നെയാണ് പ്രതീക്ഷ.
#standwithjnu


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top