24 April Wednesday

"ടീച്ചറേ..ധൈര്യമായിരിക്ക്.., നിങ്ങളുടെ ലാപ്ടോപ്പ് ഞങ്ങൾ റിക്കവർ ചെയ്യുന്നുണ്ട്..' രാത്രി വൈകിയെത്തിയ ഫോൺ; ദേശാഭിമാനിക്കും നന്ദി അറിയിച്ച് ജിഷ പാല്യത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

കൊച്ചി>  ലാപ്ടോപ്പ് അടക്കമുള്ള തന്റെ വസ്തുക്കള്‍ മോഷണം പോയ വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ച ജിഷക്ക് ആശ്വാസമായി വൈകിയെത്തിയ ആ ഫോൺ കോൾ." ടീച്ചറേ.. ധൈര്യമായിരിക്ക്, നിങ്ങളുടെ ലാപ്ടോപ്പ് ഞങ്ങൾ റിക്കവർ ചെയ്യുന്നുണ്ട്, നഷ്ടപ്പട്ട മറ്റു സാധനങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്." കൂത്തുപറമ്പ് പോലിസ് സ്റ്റേഷനിൽ നിന്ന് പ്രദീപൻ സാറിന്റെ വിളി. നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചുകിട്ടാൻപോകുന്ന സന്തോഷത്തിൽ ഫേസ്ബുക്കിൽ ദേശാഭിമാനി ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കും നന്ദി അറിയിച്ച് ജിഷ പാല്യത്ത് ഫേസ്ബുക്കിൽ കുറിച്ചു...

പൂർണരൂപം

" ടീച്ചറേ..ധൈര്യമായിരിക്ക്..!
നിങ്ങളുടെ ലാപ്ടോപ്പ് ഞങ്ങൾ റിക്കവർ ചെയ്യുന്നുണ്ട്.
നഷ്ടപ്പട്ട മറ്റു സാധനങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്..."
ഇന്നലെ രാത്രി വൈകി കൂത്തുപറമ്പ് പോലിസ് സ്റ്റേഷനിൽ നിന്ന് പ്രദീപൻ സാറിന്റെ വിളി..!

ഒപ്പം നിന്നവർക്കെല്ലാം ഒരിക്കൽ കൂടി നന്ദി. പ്രത്യേകിച്ച് കേസന്വേഷണത്തിൽ കൂത്തുപറമ്പ് പോലിസ് കാണിച്ച ജാഗ്രതക്ക്.. അങ്ങേയറ്റം വൈകാരികമായ അവസ്ഥയിൽ എഴുതിയ പോസ്റ്റ്‌ ഏറ്റെടുത്ത ഫേസ്ബുക്ക് സുഹൃത്തുക്കൾക്ക്.
കാര്യത്തിന്റെ ഗൗരവം ഉൾകൊണ്ടു കൊണ്ട് വാർത്തനൽകിയ ദേശാഭിമാനി അടക്കം ഉള്ള പത്രമാധ്യമങൾ അതിന് മുൻകൈ എടുത്ത മാധ്യമ സുഹൃത്തുക്കൾ.. ഓൺലൈൻ മാധ്യമങൾ സ്വകാര്യ fm ചാനലുകൾ.. വാർത്തയുടെ അടിസ്ഥാനത്തിൽ പല കോണിൽ നിന്നും വന്ന അന്വേഷണങ്ങൾക്ക്, എന്റെ സഹപ്രവർത്തകർക്ക്‌, സ്കൂളിലെ കുഞ്ഞുമക്കൾക്ക് അവരുടെ അമ്മമാർക്ക് ചേർത്തു പിടിച്ച നല്ല വാക്കുകൾക്ക്..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top