24 April Wednesday

'ആകെ മൊത്തം സ്പെല്ലിങ് മിസ്റ്റെക് ആണല്ലോ നമ്പ്യാരെ'...അനില്‍ നമ്പ്യാരുടെ വിശദീകരണം പൊളിച്ച് സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

കൊച്ചി> സ്വര്‍ണ്ണക്കടത്തു കേസില്‍ പിടിയിലായ സ്വപ്ന സുരേഷിനെ വിളിച്ചതിനെപ്പറ്റി ബിജെപി ചാനലായ ജനം ടി വി ചീഫ്‌ അനില്‍ നമ്പ്യാരുടെ വാദങ്ങള്‍ പൊളിച്ച് സോഷ്യല്‍ മീഡിയ. വാര്‍ത്തയ്ക്കായി വിളിച്ചു എന്ന് നമ്പ്യാര്‍ പറയുന്ന ദിവസം അങ്ങനെയൊരു വാര്‍ത്ത ജനം ടിവിയില്‍ വന്നിട്ടേയില്ലെന്നു ചാനലിന്റെ ഫേസ്‌ബുക്ക് പേജിന്റെ സ്ക്രീന്‍ റെക്കോഡ് പുറത്തുവിട്ട് ടിറ്റോ ആന്റണി ചോദിയ്ക്കുന്നു. മുമ്പ് അനില്‍ നമ്പ്യാര്‍ പ്രതിയായ വ്യാജരേഖ കേസും പലരും ഓര്‍മ്മിപ്പിയ്ക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ:

സ്വർണ്ണകടത്തു വിഷയത്തെ കുറിച്ചു ചോദിക്കാൻ ആണ് താൻ സ്വപ്നയെ വിളിച്ചത് എന്നാണ് വിസർ'ജനം' ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് അനിൽ നമ്പ്യാർ പറയുന്നത്..

സ്വപ്നയുടെ കോൾ ലിസ്റ്റ് പ്രകാരം നമ്പ്യാർ സ്വപ്നയെ വിളിച്ചു 262 സെക്കന്റ് സംസാരിച്ചിട്ടുണ്ട്.. അതായത് 4 മിനിറ്റും 22 സെക്കന്റും ആണ് സംസാരിച്ചത്..‼️

ഇനി അഥവാ സ്വർണ്ണകടത്തിനെ കുറിച്ചു അറിയാനാണെങ്കിൽ പോലും, കോമഡി എന്തെന്നാൽ 5 ആം തീയതി വിസർ'ജനം' ഈ വിഷയത്തെ കുറിച്ചു ഒരു വാർത്ത പോലും കൊടുത്തിട്ടില്ല.. ‼️

പുറത്തു വന്ന കാൾ ലിസ്റ്റിൽ നിന്നും അദ്ദേഹം വിളിച്ചതായി കാണുന്നത് അഞ്ചാം തീയതി സമയം ഉച്ചക്ക് 12:42 നാണ്. അഞ്ചാം തീയതി ഉച്ചക്ക് 12 :42 ന് ഈ വാർത്ത അറിഞ്ഞിട്ട് എന്തുകൊണ്ട് ജനം ടിവിയിൽ ജൂലൈ അഞ്ചിന് വാർത്ത വന്നില്ല

താഴെ ഉള്ളത് ജനം ടി.വിയുടെ ഫേസ്‌ബുക്ക് പേജിന്റെ സ്‌ക്രീൻ റെക്കോഡിങ് ആണ്..

ഡെസ്കിലേക്ക് വാർത്ത പോയി എന്ന് നമ്പ്യാർ പറയുന്നു. പക്ഷെ ആറാം തീയതി ഉച്ചക്കാണ് വാർത്ത ആദ്യം ആയി ജനം ടിവിൽ വന്നത്. ഇത്രയും വലിയ ബ്രെക്കിങ് നിങ്ങൾ എന്തുകൊണ്ട് അഞ്ചാം തിയതി തന്നെ കൊടുത്തില്ല..

സാധാരണ ഇങ്ങനെ വരുന്ന വാർത്തയുടെ സ്ഥിരീകരണത്തിനു പ്രാദേശിക റിപ്പോർട്ടർമാരോ ബ്യൂറോ ചീഫുമാരോ ഒക്കെ ആണ് വിളിക്കേണ്ടത്...‼️

പിന്നീട് അഞ്ചാം തിയതി മൂന്നു മണിയോട് കൂടി ആ സ്ത്രീയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുന്നു, അവർ ഒളിവിൽ പോകുന്നു.

ഒളിവിൽ പോകുന്നതിനു തൊട്ടു മുൻപേ അവർ എന്തിനാകും അനിൽ നമ്പ്യാരെ വിളിച്ചത്

നമ്പ്യാരെ തിരിച്ചു ഇങ്ങോട്ട് വിളിക്കാൻ സ്വപ്നയുമായി നിങ്ങൾക്കുള്ള ബന്ധം എന്താണ്..

ആദ്യത്തെ കോളിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ അവർ അനിൽ നമ്പ്യാറിന് തിരിച്ചു വിളിച്ചപ്പോൾ നമ്പ്യാർ എന്ത് സഹായമാകും അവർക്കു ചെയ്തു കൊടുത്തിട്ടുണ്ടാകുക..

BJP ഭരിക്കുന്ന കർണാടകയിൽ ആണ് പ്രതികൾ രണ്ടുപേരും ഒളിവിൽ താമസിച്ചത്.എല്ലാം കൂടി കൂട്ടിവായിക്കുമ്പോൾ കാര്യങ്ങൾ പന്തിയല്ലല്ലോ നമ്പ്യാരെ..‼️

ആകെ മൊത്തം സ്പെല്ലിങ് മിസ്റ്റെക് ആണല്ലോ നമ്പ്യാരെ..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top