20 April Saturday

നിര്‍ഭയ കേസ് പ്രതികള്‍ അന്താരാഷ്‌ട്ര കോടതിയില്‍ പോയാലെന്ത് കാര്യം? ഒരു കാര്യവുമില്ല -രശ്മിത രാമചന്ദ്രന്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

കൊച്ചി < നിര്‍ഭയ കേസ് പ്രതികളായ മൂന്നുപേര്‍ തങ്ങളുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഒരു രാജ്യത്ത് ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ കോടതിയെ സമീപിക്കാമോ എന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം. എന്നാല്‍ ഇങ്ങനെ അന്താരാഷ്ട്ര കോടതിയിലേക്ക് കേസുമായി പോകാം എന്ന വാദം തീര്‍ത്തും നിരര്‍ത്ഥകമാണെന്ന് വ്യക്തമാക്കുകയാണ് സുപ്രീംകോടതി അഭിഭാഷക രശ്‌മിത രാമചന്ദ്രന്‍.

രശ്‌മിതയുടെ ഫെയ്‌‌സ്‌ബുക്ക് കുറിപ്പ് ചുവടെ

1/7/2002ലാണ് 17/7/98-ലെ റോം സ്റ്റാറ്റിയൂട്ട് അനുസരിച്ച് അന്തര്‍ദ്ദേശീയ ക്രിമിനല്‍ കോടതി നിലവില്‍ വന്നത്. വംശഹത്യ, മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍, യുദ്ധം / അധിനിവേശം തുടങ്ങിയവ സംബന്ധിച്ച കുറ്റങ്ങള്‍ - ഇവയൊക്കെയാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍.

ഇന്ത്യ റോം സ്റ്റാറ്റിയൂട്ടില്‍ ഒപ്പ് വച്ചിട്ടില്ല. പിന്നെ എന്തിന് നിര്‍ഭയ കേസിലെ പ്രതികളുടെ വക്കീലന്മാര്‍ അന്താരാഷ്ട്രക്കോടതിയിലേക്ക് കത്തയച്ചു എന്നു ചോദിച്ചാല്‍ - ഇങ്ങനെ ഒന്നുകൂടി പറഞ്ഞാല്‍ അത്ര നേരം കൂടെ അവര്‍ക്ക് ലൈം ലൈറ്റില്‍ നില്‍ക്കാം. സിനിമയില്‍ ബിജു മേനോന്‍ പറഞ്ഞത് പോലെ, ' ഒരു കാര്യവുമില്ല'...

NB : കേസു തോല്‍ക്കുമ്പോഴൊക്കെ അന്താരാഷ്ട്ര കോടതിയ്ക്ക് കത്തയയ്ക്കാതിരുന്ന സുപ്രീം കോടതിയിലെ മറ്റു വക്കീലന്മാര്‍ക്ക് കക്ഷികളുടെ ക്ഷുഭിത വിളികള്‍ വരാതിരിയ്ക്കാന്‍ ആദ്യമേ പറഞ്ഞു വച്ചതാ.. അപ്പോ, ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top