20 April Saturday

"പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ കൈകൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ'

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

കൊച്ചി> ചൈനയിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറിയ നടൻ ഇന്ദ്രൻസ് പുറത്തുവിട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിൻ്റെ ഭാഗമായി ചൈനയിൽ എത്തിയതാണ് ഇന്ദ്രൻസും സംവിധായകൻ ഡോ ബിജുവും.

റെസ്റ്റോറന്റിൽ കയറിയപ്പോൾ ചൈനീസ് രീതിയിൽ ചോപ്പ് സ്റ്റിക്കുകൊണ്ട് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുകയാണ് ഇന്ദ്രന്‍സ്. ചോപ്പ് സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കേണ്ടത് എങ്ങനെയാണ് എന്ന് ഒരു ഹോട്ടല്‍ ജീവനക്കാരന്‍ ഇന്ദ്രന്‍സിനെ പഠിപ്പിക്കുന്നുണ്ട്. "പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ" എന്ന തലക്കെട്ടോടെയാണ് ഇന്ദ്രൻസ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രൻസിനെ നായകനാക്കി ഡോ.ബിജു സംവിധാനംചെയ്ത വെയിൽമരങ്ങൾ എന്ന ചിത്രത്തിന് ഔട്ട്സ്റ്റാൻഡിങ് ആർട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് പുരസ്കാരം നേടിയിരുന്നു. ഇതാദ്യമായാണ് ഷാങ്ഹായ് മേളയിൽ ഒരു മലയാള സിനിമയ്ക്ക് പുരസ്കാരം ലഭിക്കുന്നത്. ഗോൾഡൻ ഗോബ്ലെറ്റ് വിഭാഗത്തിലാണ് ചിത്രം മത്സരത്തിനുണ്ടായിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top