19 April Friday

ഓരോ മതാഘോഷങ്ങളും വർഗ്ഗീയ കലാപങ്ങളിൽ അവസാനിക്കുന്ന ബംഗാൾ... പശ്‌ചിമ ബംഗാളിലെ ഇടതുപരാജയത്തിന്റെ ബാക്കിപത്രം‐ ഫഹദ്‌ മർസൂക്ക്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 31, 2018

പശ്‌ചിമ ബംഗാളിലെ ഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ്‌ പരാജയത്തിനുശേഷം സിപിഐ എം വിരുദ്ധരും മാധ്യമങ്ങളും നിരന്തരം ഇടതുപക്ഷത്തിന്‌ നൽകിയിരുന്ന ഉപദേശമാണ്‌ ‘‘ബംഗാളിലേക്ക്‌ നോക്കൂ’’ എന്നത്‌. എന്നാൽ സമീപകാലത്ത്‌ ബംഗാളിൽ വർഗീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. ഇടതുവിരുദ്ധ പ്രചരണങ്ങൾക്കായി മാത്രം ബംഗാളിലേക്ക്‌ നോക്കിയിരുന്നവരോട്‌ ഇടതുപക്ഷത്തിന്റെ പരാജയം ബംഗാളിന്റെ സാമൂഹ്യാന്തരീഷത്തിൽ വരുത്തിയ അപചയത്തെക്കുറിച്ച്‌ ചില ചോദ്യങ്ങൾ ഉന്നയിക്കുകയാണ്‌ ഫഹദ്‌ മർസൂക്ക്‌ തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ. ബംഗാളിലെ ഇടതുപക്ഷത്തിന്റെ പരാജയം ആരുടെയെല്ലാം ആവശ്യമായിരുന്നു എന്നും ഫഹദ്‌ മർസൂക്ക്‌ വിശദീകരിക്കുന്നു.  

ഫഹദ്‌ മർസൂക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌:


2003 സെപ്റ്റംബറിൽ ആർ എസ് എസ് നേതാവ് തരുൺ വിജയിയുടെ 'കമ്മ്യൂണിസ്റ്റ് ഭീകരത' എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് മമതാ ബാനർജിയെന്ന ഇന്നത്തെ ബംഗാൾ മുഖ്യമന്ത്രി പ്രസംഗിച്ചത് ആർ എസ് എസിൻറെ ഒരു ശതമാനം പിന്തുണ മാത്രം കൊണ്ട് തന്നെ 'ഇടത്പക്ഷ ഭീകരതയെ' അവർ ചെറുക്കും എന്നാണ്.. ആ പരിപാടിയിൽ 'ബംഗാളിന്റെ ദുർഗ' എന്നാണ് മമതയെ ആർ എസ് എസ് വിശേഷിപ്പിച്ചത്..
ഇന്നും അവർക്കതങ്ങനെ തന്നെയായിരിക്കണം.. പൂ ചോദിച്ചാൽ പൂക്കാലം കൊടുക്കാൻ തയ്യാറുള്ള ആർ എസ്‌ എസ്സും കോൺഗ്രെസ്സുമെല്ലാം ചേർന്ന് ഇടതുപക്ഷത്തെ ഇറക്കി കൊടുത്തു...

ഇടത്പക്ഷത്തോട് ഓരോ ദിവസവും ബംഗാളിലേക്ക് നോക്കൂ എന്ന് പറയുന്നവരോട് ഞങ്ങൾക്കും ഇപ്പോൾ തിരിച്ചു പറയാനുള്ളത് അത് തന്നെയാണ്.. നിങ്ങളൊക്കെ ഒന്ന് ബംഗാളിലേക്ക് നോക്കൂ എന്ന്.. തൃണമൂലും കോൺഗ്രസ്സും ആർ എസ് എസ്സും 'യഥാർത്ഥ കമ്മ്യുണിസ്റ്റുകളും' എല്ലാം ചേർന്ന് സിപിഐഎമ്മിനെ തൂത്തെറിഞ്ഞ ബംഗാളിനെ കുറിച്ച് നിങ്ങളിന്ന് കേൾക്കുന്ന വാർത്തകൾ എന്തൊക്കെയാണ് (നിങ്ങൾ കേൾക്കുന്നുണ്ടോ എന്നറിയില്ല.. കാരണം നിങ്ങൾക്കിപ്പോഴും ബംഗാളിലെ നന്ദിഗ്രാംസിംഗൂർ എന്ന പ്രദേശങ്ങളുടെ പേരല്ലേ അറിയൂ.. )..

അവിടെയിന്ന് നടക്കുന്ന ഓരോ മതാഘോഷങ്ങളും കലാപങ്ങളിലാണ് അവസാനിക്കുന്നത്.. ദസറയും ഗണേശോത്സവവും ദുർഗ്ഗാപൂജയും ഒടുവിൽ രാമനവമിയിൽ എത്തി നിൽക്കുന്നു കലാപങ്ങൾ.. ആയുധനങ്ങളുമായി സംഘ് പരിവാർ സംഘടനകൾ മാർച്ച് നടത്തുന്നു.. അവർ തന്നെ കല്ലെറിയുന്നു.. കലാപമഴിച്ചു വിടുന്നു.. അത് മറ്റുള്ളവരും ഏറ്റു പിടിക്കുന്നു...

അസൻസോളിൽ 16 വയസ്സുകാരനായ മകനെ നഷ്ടപ്പെട്ട പള്ളി ഇമാമായ ഒരു മഹാ മാനുഷികിനായ മുസൽമാന്റെ ധീരമായ നിലപാട് ഓർക്കാതെ പോകാനാകില്ല.. തിരിച്ചടിക്ക് സംഘടിക്കാൻ ശ്രമിച്ചവരോട് അദ്ദേഹം പറഞ്ഞത് ഇനിയൊരു കുടുംബത്തിലും ഒരാളെയും നഷ്ടപ്പെടാൻ പാടില്ല.. അങ്ങനെയാരെങ്കിലും പുറപ്പെട്ടാൽ ഞാനീ നാടും പള്ളിയും ഉപേക്ഷിച്ചു പോകുമെന്നാണ്.. അപ്പോഴും ബിജെപിയുടെ ബംഗാളിൽ നിന്നുള്ള നേതാക്കളും കേന്ദ്ര മന്ത്രിയുമൊക്കെ വിഷ പ്രചാരണം മാത്രം അഴിച്ചു വിട്ടുകൊണ്ടിരിക്കുകയുമാണ്..

ബംഗാൾ ജനസംഖ്യയുടെ 27 ശതമാനമാണ് മുസ്ലീങ്ങൾ.. തൃണമൂലിന്റെ ഉറച്ച വോട്ട് ബാങ്കായ മുസ്ലിങ്ങൾ തൃണമൂലിൽ നിന്ന് അകലുമോയെന്ന് മമതക്കെനി സംശയിക്കേണ്ടതേയില്ല.. ഓരോ മാസവും അവിടെ കലാപങ്ങളുണ്ടാകുന്നുണ്ട്.. ഓരോ ആഘോഷവും കലാപങ്ങളിൽ അവസാനിക്കുന്നുണ്ട്.. അത് കൊണ്ട് ഭയപ്പെട്ട ന്യൂനപക്ഷത്തിന് ഇനി മറ്റൊരു ചോയ്സ് ഇല്ല എന്ന് അവരെ ബോധ്യപ്പെടുത്തുന്ന പണിയും മമത എടുക്കുന്നുമുണ്ട്... മമത ഇപ്പോഴും സംഘ് പരിവാറിന് ദുർഗ്ഗ തന്നെയാണ്.. അവരെന്ത് കൊണ്ട് ബിജെപിക്കെതിരെ ഇടക്ക് കയ്യടി പ്രസംഗങ്ങൾ നടത്തുന്നു എന്നത് ഇതൊക്കെ കാണുമ്പോൾ മനസ്സിലാക്കാവുന്നവർക്ക് മനസ്സിലാക്കാവുന്നേതേയുള്ളൂ...

സംഘടനാപരമായി വലിയ പ്രതിസന്ധി നേരിടുമ്പോഴും അസൻസോളിലെ തെരുവുകളിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി പണിയെടുത്തു കൊണ്ടിരിക്കുന്ന 'യഥാർത്ഥ ഫാസിസ്റ്റുകളായ' സിപിഐഎമ്മുകാരെ നിങ്ങളങ്ങോട്ട് നോക്കുന്നുണ്ടെങ്കിൽ കാണാവുന്നതാണ്.. അവർ പണിയെടുക്കുന്നുണ്ട്.. സമയമെടുത്തതാണെങ്കിലും അവർ അതിജീവിക്കുക തന്നെ ചെയ്യും.. പക്ഷേ ബംഗാളിപ്പോൾ അവരുടെ പഴയ ബംഗാളല്ല.. ഇനിയാ കാലത്തേക്ക് തിരിഞ്ഞു നടക്കാനാകുമോ എന്നും അറിയില്ല..

മലയാളികളേ... അപ്പോൾ നിങ്ങളുമൊന്ന് ബംഗാളിലേക്ക് കണ്ണ് തുറന്ന് നോക്കൂ.. നിങ്ങളുടെ നോട്ടമെത്തേണ്ട സമയം തന്നെയാണിത്.. ഇവിടേയും പരിവാരം പലരുടേയും ചിലവിൽ നിലമുണ്ടാക്കുന്നുണ്ട്.. ഓഡിറ്റിങ് ടൂൾ മാർക്സിസ്റ്റ് പാർട്ടിക്ക് പുറത്തുള്ളവരുടെ നേർക്കും നീട്ടിയാൽ ഈ നാട് ഇങ്ങനെ തന്നെ നിലനിന്നേക്കും...
#WestBengalRiots
#CommunalPolerisation
#Cpim
#SanghParivar



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top