26 April Friday

പ്രളയപുനർനിർമ്മാണം; ആലപ്പുഴക്കായി കൈകോർത്ത് "ഐ ആം ഫോർ ആലപ്പി' സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 28, 2019

ആലപ്പുഴ> പ്രളയം തകർത്ത ആലപ്പുഴയ്ക്ക് കൈത്താങ്ങാകുകയാണ് ഐ ആം ഫോർ ആലപ്പി എന്ന സോഷ്യൽ മീഡിയ ക്യാമ്പയിൻ. ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രളയപുനർനിർമ്മാണവുമായി ബന്ധപ്പെട്ട് 20 പേർക്ക് വള്ളങ്ങൾ, നെഹ്റുട്രോഫി വാർഡിൽ ഒരു വീട്, കൈനകരിയിൽ ഒരു ആർ.ഒ പ്ലാൻ്റ് എന്നിവയുടെ വിതരണ ചടങ്ങുകൾ സംഘടിപ്പിച്ചു. സബ്കളക്ടർ കൃഷ്ണതേജോ മുൻകൈയെടുത്താണ് പ്രളയകാലത്തു തന്നെ ഈ ക്യാമ്പയിന് രൂപം നൽകിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടുനിന്ന ഒട്ടേറെപേർ ഈ ക്യാമ്പയിന്‍റെ ഭാഗമായി. ധനമന്ത്രി തോമസ് ഐസക് ആണ് ക്യാമ്പയിന്റെ വിവരങ്ങൾ ഫേസ്ബുക്ക് വഴി പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം


കഴിഞ്ഞ ദിവസം പ്രളയപുനർനിർമ്മാണവുമായി ബന്ധപ്പെട്ട് 20 പേർക്ക് വള്ളങ്ങൾ, നെഹ്റുട്രോഫി വാർഡിൽ ഒരു വീട്, കൈനകരിയിൽ ഒരു ആർ.ഒ പ്ലാൻ്റ് എന്നിവയുടെ ചടങ്ങുകളും ഉണ്ടായിരുന്നു. മൂന്നും ഐ ആം ഫോർ ആലപ്പി (I am for Alleppey) കാമ്പയിൻ്റെ ഭാഗമായി അഭയ ഫൗണ്ടേഷനെക്കൊണ്ട് സ്പോൺസർ ചെയ്യിച്ചവയാണ്. ഐ ആം ഫോർ ആലപ്പി ഒരു സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആണ് . സബ്കളക്ടർ കൃഷ്ണതേജോ മുൻകൈയെടുത്താണ് പ്രളയകാലത്തു തന്നെ ഈ ക്യാമ്പയിന് രൂപം നൽകിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടുനിന്ന ഒട്ടേറെപേർ ഈ ക്യാമ്പയിന്‍റെ ഭാഗമായി. നാട്ടിൽനിന്നു വിഭവങ്ങളും സന്നദ്ധസേവനവും സമാഹരിക്കുക മാത്രമല്ല ഈ ഗ്രൂപ്പ് ചെയ്തത്. പുറത്തുള്ള ഒട്ടേറെ സന്നദ്ധസംഘടനകൾ, ഫൗണ്ടേഷനുകൾ, കോർപ്പറേറ്റുകളുടെ സിഎസ്ആർ തുടങ്ങിയ ഫണ്ടുകൾ ആലപ്പുഴയ്ക്കുവേണ്ടി സമാഹരിച്ചു. ഇതിൽ നല്ലൊരുപങ്ക് കൃഷ്ണതേജോയുടെ സംസ്ഥാനത്തുള്ള ബാഹുബലി, റാമോജി ഫിലിം സിറ്റി, അഭയ ഫൗണ്ടേഷൻ, സിനിമാ താരങ്ങൾ തുടങ്ങിയവരുടെ സംഭാവനകളാണ്. താഴെപ്പറയുന്ന ലിസ്റ്റിൻ്റെ മൊത്തം തുക ഞാൻ കണക്കുകൂട്ടി നോക്കി.

150 പശുക്കൾ, 450 വീടുകൾ, 100 വീടുകളുടെ റിപ്പയർ, 25 സ്കൂളുകൾ നവീകരണം, 25 കമ്പ്യൂട്ടർ ലാബുകൾ, 2 ആരോഗ്യ സബ്സെൻ്ററുകൾ, 500 സൈക്കിളുകൾ, 1000 ചെറു ആർ.ഒ പ്ലാൻ്റുകൾ, 10000 വാട്ടർ ഫിൽട്ടറുകൾ, 50000 വിദ്യാർത്ഥികൾക്ക് കിറ്റുകൾ, 500 കുട്ടികൾക്ക് സ്കോളർഷിപ്പ്, 5000 സ്ത്രീ ഗൃഹനാഥ കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങളടങ്ങിയ കിറ്റുകൾ, 5000 പേർക്ക് ഉപജീവന ഉപകരണങ്ങൾ, 423 പേർക്ക് ചെറുവള്ളങ്ങൾ, 30 ആരോഗ്യ ക്യാമ്പുകൾ... ഇങ്ങനെ നീളുന്നു ഈ ലിസ്റ്റ്.



65 കോടി രൂപ ചെലവു വരും. കേരളത്തിൽ വേറെ എവിടെയെങ്കിലും ഇതിനു സമാനമായൊരു സന്നദ്ധപ്രവർത്തന കാമ്പയിൻ നടന്നിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോൾ ആലപ്പുഴ നഗരത്തിൽ 25000 മരങ്ങൾ നടാനുള്ള പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പിലാണ്. തൽപ്പരരായവർക്ക് ഐ ആം ഫോർ ആലപ്പി കാമ്പയിൻ്റെ ഫെയ്സ്ബുക്ക് പേജ് സന്ദർശിക്കാം.
https://www.facebook.com/Iamforalleppey/
വെബ് സൈറ്റ് - http://iamforalleppey.com/

#iamforalleppey


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top