29 March Friday

നാണക്കേട് മറയ്ക്കാന്‍ പിണറായിക്കെതിരെ ഫോട്ടോഷോപ്പുമായി സംഘപരിവാര്‍; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Saturday Aug 26, 2017

കൊച്ചി > സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീംസിംഗിന്റെ പേരിലുള്ള കലാപങ്ങള്‍ തുടരുമ്പോള്‍ വീണ്ടും വ്യാജ ചിത്രപ്രചരണവുമായി സംഘപരിവാര്‍. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഗുര്‍മീതിനെയും ചേര്‍ത്തു വെച്ചുള്ള ചിത്രങ്ങളാണ് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ചിത്രം വെട്ടിമാറ്റിയാണ് സംഘികളുടെ ഫോട്ടോഷോപ്പ്.

സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വ്യാജ ചിത്രം

സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വ്യാജ ചിത്രം

2015ല്‍ ദേശീയ ഗെയിംസ് വേദിയിലാണ് ഗുര്‍മീത് റാം ഉമ്മന്‍ചാണ്ടിക്കൊപ്പം വേദി പങ്കിട്ടത്. ഈ ചിത്രമാണ് സംഘികള്‍ ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത്.

യഥാര്‍ത്ഥ ചിത്രം

യഥാര്‍ത്ഥ ചിത്രം

എന്നാല്‍ ഫോട്ടോഷോപ്പ് പ്രചരണത്തെ കൈയ്യോടെ പിടികൂടി പൊളിച്ചടുക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മര്യാദയ്ക്ക് ഫോട്ടോ എഡിറ്റ് ചെയ്യാന്‍ പോലും അറിയില്ലേയെന്നും പണി പഠിച്ചിട്ട് പോയാല്‍ മതിയെന്നും സംഘികള്‍ക്ക് മറുപടി നല്‍കുന്നു.

എന്തായാലും പുതിയ പ്രചരണവും പാളിയതോടെ നാണക്കേടിലാണ് സംഘപരിവാര്‍. സ്വച്ഛ് ഭാരത് മിഷനില്‍ ഗുര്‍മീതിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റും ഇപ്പോള്‍ സംഘപരിവാറിന് തലവേദന സൃഷ്ടിക്കുകയാണ്. കലാപം നിയന്ത്രിക്കാന്‍ പരാജയപ്പെട്ടതില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top