29 March Friday

ഏത് കാവിക്കോട്ടയിലും, എത്ര ഇരുണ്ട കാലത്തും ഞങ്ങൾക്കിത് വിജയം തന്നെയാണ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2019

 ‘‘ഏത് കാവിക്കോട്ടയിലും, എത്ര ഇരുണ്ട കാലത്തും ഞങ്ങൾക്കിത് വിജയം തന്നെയാണ്.ചില പരാജയങ്ങൾ എല്ലാ വിജയങ്ങൾക്കും മുകളിൽ ശിരസ്സുയർത്തി നിൽക്കും.അതുതന്നെയാണ്‌ നിമിലയുടെ പരാജയവും.  ഗുജറാത്ത് കേന്ദ്രസർവകലാശാലയിൽ സംഘപരിവാര കോട്ടയെ ഈ പരാജയം പോലും പിടിച്ചുകുലുക്കിയെങ്കിൽ അതും വിജയംതന്നെയാണ്‌’ ഗുജറാത്ത് കേന്ദ്രസർവകലാശാലയിൽ നടന്ന തെരഞ്ഞെടുപ്പിൽ 11 വോട്ടുകൾക്ക്‌ പിന്നിലായിപോയ എസ് എഫ് ഐ സ്ഥാനാർഥി സഖാവ് നിമിലയെ കുറിച്ച്‌ നിതീഷ്‌ നാരായണൻ പറയുന്നു.

പോസ്‌റ്റ്‌ ചുവടെ

ചില പരാജയങ്ങൾ എല്ലാ വിജയങ്ങൾക്കും മുകളിൽ ശിരസ്സുയർത്തി നിൽക്കും.

വോട്ടെണ്ണാൻ ഏജന്റിനെ അയക്കാനുള്ള സ്ഥാനാർഥിയുടെ അവകാശത്തെപ്പോലും നിഷേധിച്ച്, ജനാധിപത്യപരമായ നടപടിക്രമങ്ങൾ എല്ലാം അട്ടിമറിച്ച് ഗുജറാത്ത് കേന്ദ്രസർവകലാശാലയിൽ നടന്ന വോട്ടെണ്ണലിനു ശേഷം എസ് എഫ് ഐ സ്ഥാനാർഥി സഖാവ് നിമില 11 വോട്ടിന് എബിവിപി ക്ക് പിന്നിലായെന്ന് യൂണിവേഴ്സിറ്റി ഭരണകൂടം പ്രഖ്യാപിച്ചു.

ഗുജറാത്തിലാണ്. ജനാധിപത്യ ശബ്ദങ്ങളാകെ എന്നോ തടവിലിടപ്പെട്ട നാട്ടിലാണ്. പ്രതിരോധങ്ങളെയാകെ വേട്ടയാടുന്നയിടത്താണ്. സംഘപരിവാരം അവരുടെ ശിങ്കിടികളെ എല്ലാ അധികാരസ്ഥാനങ്ങളിലുമിരുത്തി അവരുടെ ശാഖ നടത്തുന്നതു പോലെ കൊണ്ടു നടക്കുന്ന കേന്ദ്ര സർവകലാശാലയാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പോലും അധ്യാപകൻ ആക്രമിക്കപ്പെട്ടയിടമാണ്. അവിടെ, അഞ്ച് മാസങ്ങൾക്ക് മുൻപ് മാത്രം യൂണിറ്റ് രൂപീകരിച്ച എസ് എഫ് ഐ ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ സംഘപരിവാര കോട്ടയെ പിടിച്ച് കുലുക്കിയിരിക്കുന്നു. ഒടുവിൽ തിരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിച്ച് വിജയിക്കേണ്ട ഗതികേടിലേക്ക് എബിവിപിയും അവരെ സ്പോൺസർ ചെയ്യുന്ന ഭരണാധികാരികളും നിർബന്ധിതരായിരിക്കുന്നു.

ഞങ്ങൾക്കിത് വിജയം തന്നെയാണ്. ഏത് കാവിക്കോട്ടയിലും, എത്ര ഇരുണ്ട കാലത്തും ഞങ്ങൾ പ്രതിരോധത്തിന്റെ ശബ്ദം ബാക്കിയാക്കുകതന്നെ ചെയ്യും എന്ന പ്രഖ്യാപനത്തിന്റെ വിജയം. അതിന് ഗുജറാത്ത് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമൂഹം നൽകിയ പിന്തുണ. ആ പോരാട്ടം തുടരുകയാണ്.

ഈ പോരാട്ടത്തിന്റെ പതാകയേന്തിയ സഖാവ് നിമിലയ്ക്ക്, ഗുജറാത്ത് കേന്ദ്ര സർവകലാശാലയിലെ പ്രിയപ്പെട്ട സഖാക്കൾക്ക് അഭിവാദനങ്ങൾ...


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top