26 April Friday

രാജ്‌ഭവനിൽ ​ഗവർണറുടെ ധൂർത്ത്: 165 ജീവനക്കാർ, അതിഥി സൽക്കാരത്തിന് 24 ലക്ഷം; കണക്കുകളുമായി വിവരാവകാശ രേഖ

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022

ധൂർത്തിന്റെ കേന്ദ്രമായ രാജ്‌‌ഭവനിലെ ജീവനക്കാരുടെ എണ്ണം ഉൾപ്പടെയുള്ള കണക്കുകൾ പുറത്ത്. വർഷത്തിൽ നൂറിൽ താഴെ ഫയലുകൾ കൈകാര്യം ചെയ്യുന്ന രാജ്‌ഭവനിലെ ചെലവുകൾ അറിയാൻ വിവരാവകാശ നിയമപ്രകാരം രാജു വാഴക്കാല നൽകിയ അപേക്ഷയിലാണ് രാജ്‌ഭവനിലെ കണക്കുകൾ പുറത്തായത്. ​ഗവർണർക്ക് വേണ്ടി രാജ്‌ഭവൻ സെക്രട്ടറി നടത്തുന്ന പിൻവാതിൽ നിയമനങ്ങൾക്കും ശമ്പളം പൊതു ​ഖജനാവിൽ നിന്ന് തന്നെയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

സുധീർ ഇബ്രാഹിം എഴുതിയ ഫെയ്‌സ്‌ബുക്ക് കുറിപ്പ്

“രാജ്‌ഭവനിൽ ജീവനക്കാരുടെ ഒഴിവിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ച് നമ്മളാരെങ്കിലും കണ്ടിട്ടുണ്ടോ? “ ഇല്ലെങ്കിൽ തുടർന്ന് വായിക്കുക..! വർഷത്തിൽ നൂറിൽ താഴെ ഫയലുകൾ കൈകാര്യം ചെയ്യുന്ന രാജാവിന്റെ കൊട്ടാരത്തിലെ ചെലവുകളെക്കുറിച്ച്‌ അറിയാൻ രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്‌ക്ക്‌ ലഭിച്ച മറുപടികളാണ്‌ ചിത്രങ്ങളിൽ..!

ചോദ്യം 1- രാജ്‌ഭവനിൽ ആകെ എത്ര ജോലിക്കാർ ഉണ്ട്‌..?
ഉത്തരം: 165 ജീവനക്കാർ, അതിൽ 675 രൂപ ദിവസ വേതനം വാങ്ങുന്നവർ മുതൽ 2,24,100 രൂപ വരെ ശമ്പളം വാങ്ങുന്നവർ വരെ ഉണ്ട്‌. (തെറ്റിദ്ധരിക്കരുത് ഡെപ്യൂട്ടേഷനിലുള്ള വിരലിലെണ്ണാവുന്നവരൊഴിച്ച് ആരും പിഎസ്‌സി മുഖേന നിയമിക്കപ്പെട്ടവരല്ല.)

ചോദ്യം 2- ജീവനക്കാരുടെ പേരും തസ്‌തികയും തരാമോ...?
ഉത്തരം: പോസ്‌റ്റിനൊപ്പമുള്ള ചിത്രങ്ങൾ ശ്രദ്ധിക്കുക



ചോദ്യം 3- രാജ്‌‌ഭവനിൽ ജോലി ചെയ്യുന്ന ജീവനക്കാരെ നിയമിക്കുന്നത്‌ ആരാണ്‌..?
ഉത്തരം: ഗവർണ്ണറുടെ സെക്രട്ടറി (അതായത് ഗവർണർ തന്നെ നിയമനാധികാരി)

ചോദ്യം 4-  ആരിഫ്‌ മുഹമ്മദ്‌ ഖാൻ എന്നാണ്‌ ഗവർണറായി ചുമതലയേറ്റത്‌..?
ഉത്തരം: 06.09.2019

ചോദ്യം 5- ആരിഫ്‌ മുഹമ്മദ്‌ ഖാൻ ചുമതലയേറ്റ അന്ന് മുതൽ 21.08.2022 വരെ നിയമിച്ച ജീവനക്കാരുടെ പേരും തസ്‌തികയും തരാമോ..?
ഉത്തരം: ചിത്രം 2 മുതൽ ശ്രദ്ധിക്കുക (ഗവർണറുടെ പേഴ്‌സ‌ണൽ സ്റ്റാഫായി കോ- ടെർമിനസ് വ്യവസ്ഥയിൽ നിയമിച്ച ആറുപേരുണ്ട്. ഹരി എസ്‌ കർത്ത അടക്കം. ഇതിനു പുറമെ ഒരു ഫോട്ടോഗ്രാഫറുടെ തസ്‌തിക സൂപ്പർ ന്യൂമറി ആയി സൃഷ്‌ടിച്ചിട്ടുണ്ട്.



ചോദ്യം 6 / 7- ജീവനക്കാരുടെ പെൻഷൻ പ്രായവും മറ്റ്‌ ഡീറ്റയിൽസും
ഉത്തരം: സർക്കാർ സർവ്വീസ് ‌റൂൾ പ്രകാരം. (സംസ്ഥാന സർക്കാർ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളാണ് എന്നർത്ഥം)
 
ചോദ്യം 8- ജീവനക്കാരുടെ ശംബളവും പ്രതിമാസ അലവൻസുകളും വ്യക്തമാക്കാമോ..?
ഉത്തരം: മൂന്ന് മുതലുള്ള ചിത്രങ്ങൾ നോക്കുക.

കൂട്ടി ചേർക്കാനുള്ളത്‌..!
1- ഗവർണറുടെ ദാനം'' പദ്ധതി പ്രകാരം 2020-21 ൽ ചിലവഴിച്ചത് ? - 13,50000 രൂപ (തുക ലക്ഷത്തിൽ)   
2- 2021-22 ൽ ദാനം ചെയ്‌തത് ? - 25, 00000 രൂപ  (തുക ലക്ഷത്തിൽ)
3- ഗവർണർ അതിഥി സൽക്കാരത്തിന് 2020-21 ൽ ചിലവഴിച്ചത് ?- 24, 9956 രൂപ (തുക ലക്ഷത്തിൽ)
4- 2021-22ൽ ചിലവഴിച്ചത് ?- 4,38788 രൂപ (തുക ലക്ഷത്തിൽ)
5- വിമാനയാത്രാക്കൂലി ഇനത്തിൽ 2020-21ൽ ചിലവഴിച്ചത് 53, 4821 രൂപ (തുക ലക്ഷത്തിൽ)
6- 2021-22 ൽ ഇത്‌ വരെ ചിലവഴിച്ചത് ?- 12,90309 രൂപ (തുക ലക്ഷത്തിൽ)
7- ഗവർണറുടെ പ്രതിമാസ ശമ്പളം ?- മൂന്നര ലക്ഷം (3, 50000) രൂപ

സർക്കാർ ചിലവുകളെ കുറിച്ച്‌ ഓർത്ത്‌ വ്യാകുലപ്പെടുന്ന മാധ്യമങ്ങളും, 'നികുതി' പണ ദാദാക്കളായ അപ്പർ മിഡിൽ ക്ലാസ്‌ ടീമുൾക്കും ഒരു വേദനയും തോന്നാത്ത കണക്കുകൾ..! ഇത്രയും തുക ചിലവഴിച്ച്‌ ഇദ്ദേഹത്തെ സംസ്ഥാനം തീറ്റിപ്പോറ്റുന്നത്‌ സംസ്ഥാനത്ത്‌ ഭരണ സ്‌തംഭനം ഉണ്ടാക്കാനും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സംഘപരിവാറിന്‌ തീറെഴുതാനും..

ഇനി ഗവർണർ ഫാൻസിനോട്‌ ഒറ്റ ചോദ്യം കൂടി ....
പിഎസ്‌സിയോ എംപ്ലോയ്മെൻ്റോ വഴി അല്ലാത്ത എല്ലാ സ്ഥിര, താൽക്കാലിക നിയമനങ്ങളും പൊതുഖജനാവിൽ നിന്ന് ശമ്പളം  നൽകുന്ന ഏത് സ്ഥാപനത്തിലായാലും അവയെ പിൻവാതിൽ എന്നാണല്ലോ വിശേഷിപ്പിക്കുന്നത്‌..? അങ്ങനെ എങ്കിൽ രാജ്‌ഭവനിലെ ഈ നിയമനങ്ങൾ ഏത്‌ വിഭാഗത്തിൽ ഉൾപ്പെടും..?

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top