01 December Friday

ദുരന്തകാലത്ത്‌ സാധാരണ കാലത്തെ ചിട്ടകൾവച്ച് തട്ടിച്ചു നോക്കി വിധി പറയുന്നത് തനി വൃത്തികേടാണ്; ഗോപകുമാർ മുകുന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 15, 2022

സർക്കാർ വകുപ്പുകൾ പൊതുവിൽ രണ്ടു തരമുണ്ട്. ഒന്ന് വികസന വകുപ്പുകൾ. മറ്റൊന്ന് റെഗുലേറ്ററി വകുപ്പുകൾ. നിയമ വകുപ്പും ധന വകുപ്പും ഒക്കെ റെഗുലേറ്ററി വകുപ്പുകളാണ്.  വികസന വകുപ്പുകൾ എല്ലാ നിയമ കാര്യങ്ങൾക്കും എല്ലാ ധന വിനിയോഗത്തിനും ഈ റെഗുലേറ്ററി വകുപ്പുകളുടെ അനുവാദം വാങ്ങണം എന്ന സ്ഥിതി ഭരണ യന്ത്രത്തിന്റെ വേഗതയെയുംകാര്യ  ക്ഷമതയെയും വല്ലാതെ ബാധിക്കും. ഗോപകുമാർ മുകുന്ദന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

2018 ലെ വെള്ളപ്പൊക്ക കാലത്ത് രക്ഷകരായ മൽസ്യ തൊഴിലാളികൾക്ക് തിരികെ പോകാനുള്ള ഡീസൽ ചെലവും വഴിച്ചെലവും  എവിടുന്നു കൊടുക്കും എന്നത് വലിയ ഒരു പ്രതിസന്ധിയായിരുന്നു. എന്താണ് നിരക്ക്, എത്രയാണ് വഴിച്ചെലവ്?.

ഈ പണം ഏതു കണക്ക് ശീർഷകത്തിൽ നിന്നും മാറും? ഇവിടെ ഒരു ഭരണാധികാരി എന്തു നടപടി സ്വീകരിക്കണം?. കുട്ടനാട്ടിലെ ഒരു പ്രധാന പ്രശ്‌നം സാനിട്ടറി നാപ്കിൻസും അടി വസ്‌ത്രങ്ങളുമായിരുന്നു? ( ഒരു പക്ഷേ സാധാരണ ദുരന്ത മാനേജ്മെന്റ് സമയത്ത് നമ്മുടെ ശ്രദ്ധയിൽ വരാത്ത ഇനങ്ങൾ) ഇവയ്‌ക്ക് എവിടെയാണ് പ്രൊവിഷൻ? ഇനി പ്രൊവിഷൻഉണ്ടെങ്കിൽതന്നെ എന്തു നിരക്കിൽ, എങ്ങനെ പ്രൊക്യൂർ ചെയ്യും? ഇവിടെ സാധാരണ നിയമങ്ങൾസാധുവാകില്ല. കാരണം അതിനു ജീവന്റെ വിലയുണ്ട്. എന്തുമാകാം എന്നല്ല. എന്നാൽ സാധാരണ കാലത്തെ ചിട്ടകൾവച്ച് തട്ടിച്ചു നോക്കി വിധി പറയുന്നത് തനി വൃത്തികേടാണ്. അത്  ഭാവിയിൽ വലിയ പ്രതിസന്ധികൾഉണ്ടാക്കുകയേ ഉള്ളൂ.

സെക്രട്ടറിയെറ്റിയിലെ  ഉദ്യോഗസ്ഥ ശ്രേണിയിൽ ഉത്തരവിറക്കാനുള്ള അധികാരം ആരംഭിക്കുന്നത് അണ്ടർസെക്രട്ടറി തലം മുതലാണ്. ഈ തട്ടു മുതൽചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥ തലങ്ങൾക്ക് പല തോതിലുള്ള ധന അധികാരവും ഉണ്ട്. എന്നാൽ ഒരു പൊതു പ്രവണത ഈ അധികാരം ഉപയോഗിക്കാതെ തോളിൽ നിന്നും തട്ടി മുകളിലേക്ക് ചാമ്പുക എന്നതാണ്. ധന അധികാരങ്ങളിൽമാത്രമല്ല നിയമവും ചട്ടവും എല്ലാം വ്യക്തമാണെങ്കിലും അതിൽതീരുമാനം കൈക്കൊള്ളാതെ ഇങ്ങനെ തട്ടുന്നതും സർവ്വ സാധാരണമായ ഒരു രീതിയാണ്. നമ്മുടെ ഭരണ നിർവ്വഹണത്തിലെയും സർവീസ് ഡെലിവറിയിലെയും വലിയ ഒരു പ്രതിസന്ധിയാണിത്.

സർക്കാർ വകുപ്പുകൾ പൊതുവിൽ രണ്ടു തരമുണ്ട്. ഒന്ന് വികസന വകുപ്പുകൾ. മറ്റൊന്ന് റെഗുലേറ്ററി വകുപ്പുകൾ. നിയമ വകുപ്പും ധന വകുപ്പും ഒക്കെ റെഗുലേറ്ററി വകുപ്പുകളാണ്.  വികസന വകുപ്പുകൾ എല്ലാ നിയമ കാര്യങ്ങൾക്കും എല്ലാ ധന വിനിയോഗത്തിനും ഈ റെഗുലേറ്ററി വകുപ്പുകളുടെ അനുവാദം വാങ്ങണം എന്ന സ്ഥിതി ഭരണ യന്ത്രത്തിന്റെ വേഗതയെയുംകാര്യ  ക്ഷമതയെയും വല്ലാതെ ബാധിക്കും. ചട്ടവും നിയമവും ഒന്നും അങ്ങനെയല്ല എന്നാലും " ഒരു safety' യ്‌ക്കു അങ്ങനെ തട്ടി കൊടുക്കുക എന്നതാണ് ഇപ്പോഴത്തെ പൊതുരീതി.

ഈ രീതി വലിയ കാല താമസത്തിനും ചെലവ് വർദ്ധനയ്‌ക്കും നഷ്‌ടത്തിനും കാരണമാകുന്നുണ്ട്. എല്ലാം ചട്ട പ്രകാരം ആണ് എന്നിരുന്നാലും തികച്ചും സാങ്കേതികമായി ബില്ലുകൾമാറി ക്കൊടുക്കാതിരിക്കുന്നത് ഒരു രീതിയാണ്. ചിലപ്പോൾ വിലപേശലാകും. പലപ്പോഴും ഈ തോളിൽ നിന്നും തട്ടി മാറ്റുന്ന മനോഭാവമാണ് ഇതിനു വഴി വയ്‌ക്കു‌ന്നത്. ഇങ്ങനെ മരാമത്തു പ്രവര്ത്തികളിലും മറ്റും ബില്ലുകൾ യഥാ സമയം നല്കാതിരിക്കുന്നത് ആർബിട്രേഷൻ  നടപടികളിലേക്ക് എത്തിക്കുന്നുണ്ട്. എന്റെ ധാരണ പ്രകാരം എല്ലാ വർഷവും ചെറുതല്ലാത്ത, (നൂറു കണക്കിന് കോടി രൂപ) തുക ആർബിട്രേഷൻഅവാർഡ് നല്കേണ്ടി വരുന്നുണ്ട്. ഇതിന് ഒരു തരം അക്കൌണ്ടബിലിറ്റിയും ഉള്ളതായി തോന്നിയിട്ടില്ല. 'ആർബിട്രേഷനു പോയ്ക്കോട്ടേ' എന്നത് ഒരു പുണ്യാളത്ത സമീപനമായിട്ടാണ് വയ്പ്പ് . ആർക്ക് നഷ്ട്ടം?. എന്തിന്റെയും trivialisation  ഒരു ശാപമാണ്. നമ്മുടെ മാധ്യമ രംഗത്തെ ഏറ്റവും വലിയ ദുരന്തം എന്തിനേയും trivialise ചെയ്യുന്ന രീതിയാണ്. അതിനു കാരണം എന്താണ് എന്നു എല്ലാവർക്കും അറിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top