ന്യൂഡല്‍ഹി > രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുകയാണ്. ട്രംപ് ഇന്ത്യയിലെത്തിയ മണിക്കൂറുകള്‍ മുതല്‍ 'ഗോ ബാക്ക് ട്രംപ്' എന്ന ഹാഷ്ടാഗ്് ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ മുന്നില്‍ നില്‍ക്കുകയാണ്.
ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനെതിരായി ഇടതുപക്ഷ പാര്‍ടികളും പുരോഗമന ബഹുജന സംഘടനകളും വിദ്യാര്‍ഥി-- യുവജന സംഘടനകളും രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
.jpg)
അസമിലെ ഗുവാഹത്തില്‍ ഇടത് സംഘടനകള്‍ നടത്തുന്ന പ്രതിഷേധം
ട്രംപിന് സ്വീകരണമൊരുക്കുന്നതില്‍ പ്രതിഷേധിച്ച് അഹമ്മദാബാദിലെ അക്കാദമിക് പണ്ഡിതരും കലാകാരന്മാരും എഴുത്തുകാരും വിദ്യാര്‍ഥികളുമടക്കം 170 പേര്‍ തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തി. ഇന്ത്യന്‍ വിരുദ്ധ നിലപാടാണ് ട്രംപ് തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്നും 'നമസ്തേ ട്രംപ്' സ്വീകരണപരിപാടി യുഎസ് പ്രസിഡന്റ് അര്‍ഹിക്കുന്നില്ലെന്നും തുറന്ന കത്തില്‍ അക്കാദമിക് പണ്ഡിതര്‍ ചൂണ്ടിക്കാട്ടി.
വ്യാപാര-- പ്രതിരോധ മേഖലകളില്‍ യുഎസ് താല്‍പ്പര്യങ്ങള്‍ക്ക് മോഡി സര്‍ക്കാര്‍ പൂര്‍ണമായും വഴങ്ങുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിരോധ കരാറുകളെല്ലാം അമേരിക്കയ്ക്ക് നേട്ടമുണ്ടാകുന്നവയാണ്. കശ്മീര്‍, പൗരത്വ ഭേദഗതി നിയമം എന്നീ വിഷയങ്ങളില്‍ ട്രംപിന്റെ പിന്തുണ ഏതുവിധേനയും നേടിയെടുക്കാനാണ് മോഡിയുടെ ശ്രമം. ഇത് ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ കൊടുക്കല്‍വാങ്ങലാണ്-- യെച്ചൂരി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..