28 September Thursday

ബൈജൂസ്‌ ആപ്പ് ജിയോജിബ്രയെ വിഴുങ്ങുമോ... കെ മനോജ് കുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 12, 2022

കെ മനോജ് കുമാർ

കെ മനോജ് കുമാർ

കണക്കു സംഗീതം പോലെ പഠിക്കാൻ കഴിയണം എന്നാഗ്രഹിക്കുന്ന മാത്‌സ് ശാസ്‌ത്രജ്ഞന്മാർ രൂപം കൊടുത്ത സൗജന്യ ആപ്പ് ആണ്  ജിയോജിബ്ര. ബൈജൂസ്‌ ആപ്പ് ഈ ആസ്ട്രിയൻ സംരംഭത്തെ വിഴുങ്ങി എന്നതാണ് ഇപ്പോൾ വന്ന വാർത്ത. ഇവിടെ രണ്ടുകാര്യങ്ങളാണ് ചർച്ച ആവേണ്ടത്. ഒന്ന്, കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നമ്മൾ തെരഞ്ഞെടുത്ത സൗജന്യ പ്ലാറ്റഫോം കൃത്യവും നമ്മുടെ കുട്ടികളുടെ  ആവശ്യത്തിനുതകുന്നതും ആയിരുന്നു എന്നതാണ്.  രണ്ട്,  ഓരോ വർഷവും പൊതു വിദ്യാലയത്തിൽ പഠിക്കുന്ന  നാൽപതു ലക്ഷത്തോളം വരുന്ന നമ്മളുടെ കുട്ടികൾക്ക് ഇപ്പോൾ കിട്ടുന്ന തരത്തിലുള്ള സൗജന്യ പിന്തുണാസംവിധാനം തുടർന്നും ഉണ്ടാകുമോ എന്നതാണ്-  കെ മനോജ് കുമാർ എഴുതുന്നു


കണക്കു സംഗീതം പോലെ പഠിക്കാൻ കഴിയണം എന്നാഗ്രഹിക്കുന്ന മാത്‌‌സ് ശാസ്‌ത്രജ്ഞന്മാർ രൂപം കൊടുത്ത സൗജന്യ ആപ്പ് ആണ്  ജിയോജിബ്ര. ലോകത്തിന്റെ നാനാ ഭാഗത്തുനിന്ന് നിരവധി മാത്‍സ് സ്‌നേഹികൾ സൗജന്യമായി വികസിപ്പിച്ച ബൃഹത്തായ ആപ്പ്‌ലിക്കേഷൻ ആണ്‌ ജിയോ ജിബ്രാ.  

കേരളവും ജിയോജിബ്രയും തമ്മിൽ വലിയ ബന്ധമുണ്ട്. നമ്മുടെ പൊതുവിദ്യാലയങ്ങളിൽ നിന്നും പുറത്തിറങ്ങുന്ന  എല്ലാ കുട്ടികളും മാത്തമാറ്റിക്‌സ് പഠനം നടത്തുന്നത് ഈ സോഫ്‌ട്‍വെയറിലൂടെയാണ്. വളരെ സങ്കിർണമായ പ്രശ്‌ന‌‌ങ്ങളെയും ലളിതമായി വിശദീകരിക്കാൻ ഈ ആപ്പിന് കഴിയും. കഴിഞ്ഞ പതിനഞ്ചു വർഷമായി നമ്മൾ ഇത് ഉപയോഗിക്കുന്നുണ്ട്.

ഇപ്പോൾ ഒരു വാർത്ത വന്നു ബൈജൂസ്‌ ആപ്പ് ഈ ആസ്ട്രിയൻ സംരംഭത്തെ വിഴുങ്ങി എന്നതാണ്. ഇവിടെ രണ്ടുകാര്യങ്ങളാണ് ചർച്ച ആവേണ്ടത്. ഒന്ന്,  കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നമ്മൾ തെരഞ്ഞെടുത്ത സൗജന്യ പ്ലാറ്റഫോം കൃത്യവും നമ്മുടെ കുട്ടികളുടെ ആവശ്യത്തിനുതകുന്നതും ആയിരുന്നു എന്നതാണ്. രണ്ട്,  ഓരോ വർഷവും പൊതു വിദ്യാലയത്തിൽ പഠിക്കുന്ന നാൽപതു ലക്ഷത്തോളം വരുന്ന നമ്മളുടെ കുട്ടികൾക്ക് ഇപ്പോൾ കിട്ടുന്ന തരത്തിലുള്ള സൗജന്യ പിന്തുണാസംവിധാനം തുടർന്നും ഉണ്ടാകുമോ എന്നതാണ് ?  

ഇക്കാര്യത്തിൽ നൂറു മില്യൺ ഡോളർ കൊടുത്തെങ്കിലും നമ്മുടെ കുട്ടികൾക്കുള്ള സൗജന്യ സേവനത്തിൽ നിന്ന് പിന്മാറില്ല എന്ന നിലപാട് കരാറിൽ ആസ്ട്രേലിയൻ കമ്പിനി  ഉറപ്പിക്കുന്നുണ്ടു. ഇത് ആശ്വാസകാരമാണ്. അവരുടെ ഉന്നതമായ രാഷ്ട്രീയ ചിന്തയുടെ ഭാഗം കൂടിയാണ് ഈ സൗജന്യം. ഇവിടെ അഭിമാനകരമായ മറ്റൊരു വസ്തുത മാത്‍സ് പഠിക്കാനുള്ള ഏറ്റവും മികച്ച ആയുധങ്ങളിൽ ഒന്ന് ജിയോ ജിബ്രാ ആണെന്ന് കേരളം ഒന്നര പതിറ്റാണ്ടു മുൻപേ കണ്ടെത്തുകയും അത് നമ്മുടെ ക്‌ളാസ് റൂമുകളിൽ വിന്യസിക്കുകയും ചെയ്‌തു എന്നതാണ്.  

മറ്റൊന്ന് വി ആർ, ഓഗ്മെൻറ്റഡ് റിയാലിറ്റി എന്നൊക്കെ പറഞ്ഞു ഇതിന്റെയൊക്കെ അർത്ഥ തലങ്ങൾ അറിയാത്ത രക്ഷിതാക്കളുടെ കണ്ണിനെ വിസ്മയിപ്പിക്കുന്ന വിരുന്നൊരുക്കുന്ന ഒരു രീതി പഠന സോഫ്‌ട്‍വെയറുകൾക്കു ഉണ്ട്. അതുകൊണ്ടു മാത്രം കാര്യങ്ങൾ ലാഭകരമാക്കാൻ  കഴിയില്ല എന്ന ബൈജൂസിന്റെ തിരിച്ചറിവ് കേരളത്തിലെ മാത്‌‌സ് പഠന രീതി വികസിപ്പിച്ച അക്കാദമിക് ചിന്തകർക്കു ലഭിക്കുന്ന അംഗീകാരം കൂടിയാണ്. അത് കാണാതിരുന്നു കൂട.

എന്നാൽ ഏറ്റവും ലളിതമായ ഒരു കാര്യംനമ്മുടെ രക്ഷിതാക്കൾ മറന്നു പോകുന്നു, ഒരു അധ്യാപിക/പകന്റെ പിന്തുണയില്ലാതെ സ്‌കൂൾ പഠനത്തിൽ പഠന പ്രവർത്തനങ്ങൾ നടത്താനാവില്ല എന്നത്. മറ്റൊന്ന് ഈ ടേക്ക് ഓവർ നടന്നിട്ടു ആരും ഈ വിഷയം ചർച്ച ചെയ്‌തില്ല എന്നതാണ്. നാൽപതു ലക്ഷത്തോളം വരുന്ന നമ്മുടെ കുട്ടികളുടെ പ്രശ്നത്തെ ഇത്ര ലാഘവത്തോടെ കാണാൻ കഴിയുമോ. ഭാവി തലമുറയെയും കാണേണ്ടേ ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top