24 April Wednesday

''സഹതാപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമപ്പുറം ഞങ്ങള്‍ക്കുവേണ്ടത് ഇതുപോലെ ഇഛാശക്തിയുള്ള നടപടികളാണ്.. ''

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2017

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പുതിയ പാഠ്യപദ്ധതി അവതരിപ്പിച്ച സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് മെലാനിന്‍ അഭാവത്തിന്റെ പ്രശ്നം നേരിടുന്ന വിദ്യാര്‍ഥി നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌. പൊന്നാനി എംഇഎസ് കോളേജ് യുണിയന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഷമീറിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

പലരും സഹതാപത്തോടെയും ചിലരെല്ലാം പരിഹാസത്തോടെയും എന്നോട് ചോദിക്കാറുണ്ട് നീയെങ്ങനെയാ ഇത്രേം വെളുത്തതെന്ന് നീ ജനിച്ചത് വിദേശത്താണോ എന്നൊക്കെ.,ഇന്നാളൊരു വിരുതന്‍ ഇന്‍ബോക്സില്‍ വന്ന് ചോദിച്ചത് നീ ഫെയ്‌ക്കല്ലേ എന്നായിരുന്നു ഫോട്ടോ കണ്ടപ്പോള്‍ അങ്ങനെ തോന്നിയത്രെ ചോദിക്കുന്നവരെ തെറ്റുപറയാനാവില്ല .

ചെറുപ്പത്തിലൊന്നും ഈ ചോദ്യങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള  ഉത്തരം എന്റെ കയ്യിലില്ലായിരുന്നു മൗനം കൊണ്ടോ അവരില്‍ നിന്ന് അകന്നുമാറിയോ അതിനെ നേരിടും.. ഒന്നുരണ്ടു തവണ പരിഹാസം സഹിക്കാനാവാതെ  കരഞ്ഞിട്ടുണ്ട് മുതിര്‍ന്നപ്പോള്‍ പിന്നെ, അതൊന്നും ശ്രദ്ധിക്കാതെയായി പൊതുവിദ്യാലങ്ങളിലെ പഠനവും മാതാപിതാക്കളുടേയും അധ്യാപകരുടേയും കൂട്ടുകാരുടേയും സഖാക്കളുടേയുമൊക്കെ നിറഞ്ഞ പിന്തുണയുമാണ് ഇന്നീനിലയില്‍ എന്നെ എത്തിച്ചതെന്ന് പറയുന്നതില്‍ അഭിമാനമേയുള്ളു . 

ശരീരത്തിനു നിറം നല്‍കുന്ന മെലാനിന്‍ എന്ന ഹോര്‍മ്മോണിന്റെ അഭാവമാണ് ശരീരം വെളുത്തിരിക്കുന്നതിനും കാഴ്ചക്കുള്ള ചെറിയ പ്രശ്നത്തിനും കാരണമെന്ന് മനസിലാക്കുന്നത് ഭിന്നശേഷിക്കാര്‍ക്കായുള്ള ക്യാംപില്‍ നിന്നാണ് അങ്ങനെയുള്ള ഒരുപാട് ക്യാംപുകളില്‍ പങ്കെടുത്തിട്ടുണ്ട് അവിടെ നിന്നാണ് സമൂഹത്തിന്റെ മറ്റൊരു വശം കാണുന്നത് ശാരീരികമായും മാനസികമായും വിവിധ തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നവരെ കാണുമ്പോള്‍ എന്റേതൊക്കെ എത്ര നിസാരമാണെന്ന് പലവട്ടം തോന്നിയിട്ടുണ്ട്  അവരിലധികം പേരും  ഭിന്നശേഷിക്കാരായവര്‍ക്കുള്ള പ്രത്യേക സ്കൂളുകളില്‍ നിന്നുള്ളവരായിരുന്നു

നമ്മള്‍ പഠിക്കുന്നതുപോലെ അവരെങ്ങനെയാണ് വായിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്നതെന്ന് ഇന്നുവരെ എന്റെയുള്ളില്‍ ഉത്തരമില്ലാത്തൊരു ചോദ്യമായിരുന്നു
ഇന്നിതാ പിണറായി സര്‍ക്കാര്‍ ഇതുപോലെയുളള മുന്നൂറോളം സ്കൂളുകളിലെ കുട്ടികള്‍ക്ക് പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കുകയാണ് ഈ ലോകത്തെ അവരുടെ ഭാഷയിലൂടെ അവര്‍ക്ക് പരിചയപ്പെടുത്തുകയാണ്.. സഹതാപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമപ്പുറം ഞങ്ങള്‍ക്കുവേണ്ടത് ഇതുപോലെ ഇഛാശക്തിയുള്ള നടപടികളാണ്..
അതെ തൊണ്ടപൊട്ടി വിളിച്ച മുദ്രാവാക്യങ്ങളൊന്നും വെറുതെയായിട്ടില്ല...,

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top