29 March Friday

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പൊലീസ് വേഷത്തിലെന്ന് സംഘപരിവാര്‍; പുതിയ കുപ്രചരണവും പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

വെബ് ഡെസ്‌ക്‌Updated: Thursday Oct 25, 2018

കൊച്ചി > ശബരിമല വിഷയത്തെ മുന്‍നിര്‍ത്തി പൊലീസുകാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതിന് വേണ്ടി സംഘപരിവാര്‍ പടച്ചുവിട്ടിരുന്ന മറ്റൊരു വ്യാജപ്രചരണവും  പൊളിയുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പൊലീസ് വേഷത്തിലെത്തി ഭക്തരെ തല്ലുന്നു  എന്ന തരത്തില്‍ പ്രചരിപ്പിച്ചിരുന്ന ഫോട്ടോയുടെ സത്യാവസ്ഥയാണ് സോഷ്യല്‍മീഡിയ പുറത്ത് കൊണ്ടു വന്നിരിക്കുന്നത്. ഇതോടെ സംഘപരിവാറിന്റെ മറ്റൊരു കുപ്രചരണം കൂടി പൊളിഞ്ഞിരിക്കുകയാണ്.

ശബരിമല സ്ത്രീപ്രവേശനുമായി ബന്ധപ്പെട്ട് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമത്തെ പൊലീസ് സമചിത്തതയോടെ നേരിട്ടിരുന്നു. പ്രകോപനപരമായ സമീപനം സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുപോലും പൊലീസ് സംയമനത്തോടെയാണ് പെരുമാറിയത്. ഇതിനെതുടര്‍ന്നാണ് പൊലീസുകാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ കുപ്രചരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 'ആര്യനാടുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വല്ലഭ ദാസ് പൊലീസ് വേഷത്തില്‍ ശബരിമലയില്‍ ഭക്തരെ തല്ലിചതയ്ക്കുന്നു' എന്ന തലക്കെട്ടില്‍ ഫോട്ടോ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തൊടുപുഴ സ്വദേശിയും കേരള ആര്‍മ്ഡ് പൊലീസ് അഞ്ചാം ബെറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറുമായ ആഷിഖിന്റെ (Ashik Jafar Maleparambil) ഫോട്ടോയാണ് ആര്യനാടുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എന്ന വ്യാജേന പ്രചരിപ്പിച്ചത്. സംഘപരിവാറിന്റെ കുപ്രചരണം മിനുട്ടുകള്‍ക്ക് അകംതന്നെ സോഷ്യല്‍ മീഡിയ പൊളിച്ചു. 

ആഷിഖിന്റെ ഫേസ്‌ബുക്ക് പേജ് ലിങ്ക്

www.facebook.com/ashik.jafar.9

ശബരിമല വിഷയത്തില്‍ കലാപത്തിനായി കോപ്പുകൂട്ടുന്ന സംഘപരിവാന്റെ ഇപ്പോഴത്തെ ശ്രമം പൊലീസുകാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയെന്നതാണ്. ഇതിന്റെ ഭാഗമായിട്ടാണ്  ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി രാവും പകലുമെില്ലാതെ ജോലി ചെയ്യുന്ന പോലീസുകാരെ സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ നടത്തുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയനടപടി കൈക്കൊള്ളുമെന്ന് പൊലീസ് അധികാരികള്‍ അറിയിച്ചിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top