26 April Friday

കേരളത്തെ പുകഴ്ത്തിയതിനു ബിബിസി വേള്‍ഡിനെതിരെ വ്യാജ പ്രചാരണവുമായി കോണ്‍ഗ്രസും ആര്‍എസ്എസും

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

കൊച്ചി> കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിനുണ്ടായ മികവിനെ പുകഴ്ത്തി വാര്‍ത്ത നല്‍കിയ 'ബിബിസി വേള്‍ഡ്' പണം കൊടുത്താല്‍ വാര്‍ത്ത നല്‍കുന്ന ചാനലാണെന്ന് കോണ്‍ഗ്രസ് ആര്‍എസ്എസ് പ്രചാരണം. ആര്‍എസ്എസ് ഐടി സെല്‍ നിര്‍മ്മിച്ചെടുത്ത നുണ ഏറ്റുപിടിച്ച പല യുഡിഎഫ് പ്രൊഫൈലുകളും ഇത് പ്രചരിപ്പിച്ചു. ഫേസ്ബുക്കില്‍ ഇത് ശരിയെന്നു കരുതി ഷെയര്‍ ചെയ്ത കുറെപ്പേര്‍ മണ്ടത്തരം മനസ്സിലാക്കി പിന്മാറി. അതോടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയായി നുണ പരത്തല്‍.

വിക്കിപ്പീഡിയയില്‍ ബിബിസി വേള്‍ഡ് ന്യൂസ്‌, പേ ചാനല്‍ (pay channel) ആണെന്ന് പറയുന്നുണ്ട്. പണം കൊടുത്തു കാണാന്‍ കഴിയുന്ന ചാനല്‍ എന്ന ഈ പരാമര്‍ശം എടുത്താണ് ചാനല്‍ പണം കൊടുത്താല്‍ വാര്‍ത്ത നല്‍കുമെന്ന് ചിത്രീകരിയ്ക്കുന്നത്.

"അവരുടെ #Pay_television_Channel ആയ #BBC_World_News ലാണ് ശൈലജ ടീച്ചറിന്റെ ഇന്റർവ്യൂ വന്നത്.പൈസ വാങ്ങി വാർത്ത കൊടുക്കുന്ന ചാനൽ. ഉദാഹരണം പറഞ്ഞാൽ പത്രത്തിൽ നമ്മൾ ഒരു പരസ്യം ചെയ്യണമെകിൽ പൈസ അങ്ങോട്ട്  കൊടുക്കണ്ടേ?. അത് തന്നെ ഏർപ്പാട് ''- ഇങ്ങനെയാണ് പ്രചാരണം.

ബിബിസി ന്യൂസ്‌, ബിബിസിയുടെ  ബ്രിട്ടീഷ് വാര്‍ത്താചാനലാണ്‌. ബിബിസി വേള്‍ഡ് ന്യൂസ്‌ ബിബിസിയുടെ ലോക വാര്‍ത്താവിഭാഗവും. ഒരാഴ്ചയില്‍ ലോകത്തെ 200 രാജ്യങ്ങളിലെ 8.4 കോടിപ്പേര്‍ ചാനല്‍ കാണുന്നതായാണ് കണക്ക്.ബിബിസിയുടെ പല ചാനലുകളില്‍ ഏറ്റവും വലിയ ചാനലാണിത്. ഈ ചാനലിനെ പറ്റിയാണ് നുണക്കഥ.ഇന്ത്യയിലെ മിക്കവാറും എല്ലാ ദേശീയ വാര്‍ത്താ ചാനലുകളും ഇന്ന് പേ ചാനലുകളാണ്.എന്‍ഡിഡിവി , ഇന്ത്യാ ടുഡെ,ടൈംസ് നൌ തുടങ്ങിയവയൊക്കെ പേ ചാനലുകളാണ്.ഇന്ത്യയിലും ബിബിസി,സിഎന്‍എന്‍ തുടങ്ങിയ വാര്‍ത്താ ചാനലുകള്‍ പേ ചാനലുകളാണ്.അവ കാണാന്‍ പണം അടയ്ക്കണം. അത്തരം ടെലിവിഷന്‍ കമ്പനികളുടെ മുഖ്യവരുമാനവും ഈ വരിസംഖ്യയാണ്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top