26 April Friday

അമിത് ഷായുടെ പ്രസംഗത്തിന്റെ വ്യാജ ചിത്രവുമായി കെ സുരേന്ദ്രന്‍; ഫോട്ടോഷോപ്പ് അത്ര വശമില്ലല്ലേയെന്ന് സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 10, 2018

തിരുവനന്തപുരം > ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ജനുവരി എട്ടിന് ഫേസ്‌ബുക്കില്‍  പോസ്റ്റ് ചെയ്ത, അമിത് ഷാ പ്രസംഗിക്കുന്ന ചിത്രം വ്യാജമെന്ന് സോഷ്യല്‍ മീഡിയ. ത്രിപുരയില്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പ് വരാന്‍ കാത്തിരിക്കുകയാണെന്നും വന്നാല്‍ കമ്യൂണിസ്റ്റ് വാഴ്ച അവസാനിപ്പിച്ച് കാവി അണിയുമെന്നുമുള്ള, ചിത്രമടങ്ങിയ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ തട്ടിപ്പാണ് സമൂഹമാധ്യമം പുറത്തുകൊണ്ടുവന്നത്.



ത്രിപുരയില്‍ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ഷാ പ്രസംഗിക്കുന്നതിന്റെ ഫോട്ടോഷോപ്പ്  ചിത്രമാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ടത്. ത്രിപുര ടൈംസ് എന്ന മാധ്യമത്തില്‍ അമിത്ഷാ പ്രസംഗിക്കുന്ന ചിത്രമാണ് സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത്. അതേസമയം, പോസ്റ്റിനു താഴെ സുരേന്ദ്രന്‍ നിരന്തരമായി നടത്തുന്ന വ്യാജ പ്രചാരണത്തെ കുറിച്ച് വലിയ തോതില്‍ വിമര്‍ശനവും പരിഹാസവുമുണ്ട്‌

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top