09 December Saturday

ജനപ്രതിനിധി എന്ന വാക്ക് അടിവരയിട്ട് പറയാൻ പറയാൻ കഴിയുന്ന വ്യക്തിത്വം... മന്ത്രി വീണാ ജോർജിനെക്കുറിച്ച് സംരംഭക മാനസി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

കോഴിക്കോട് > ആരോ​ഗ്യമന്ത്രി വീണാ ജോർജിനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് സംരംഭക മാനസി. ജനങ്ങൾക്ക് സേവനം ചെയ്യുന്നവരാണ് ജനപ്രതിനിധികൾ എന്ന വാക്ക്  അടിവരയിട്ട് പറയാൻ പറയാൻ കഴിയുന്നൊരു വ്യക്തിത്വമാണ് വീണാ ജോർജിന്റേതെന്നാണ് മാനസിയുടെ കുറിപ്പ്.

മനസാന്നിദ്ധ്യം നഷ്‌ടപ്പെട്ടുപോകുന്ന സമയങ്ങളിൽ കൂടെയുണ്ടെന്നു പറഞ്ഞ് ചേർത്ത് പിടിച്ച വ്യക്തിയാണ് വീണാ ജോർജെന്നും തിരക്കുകൾക്കിടയിലും സംസാരിക്കാനും ഊർജംപകരാനും മന്ത്രി എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൺട്രോൾ റൂം പ്രവർത്തനങ്ങളുടെ കൂടെ രാത്രി വൈകിയ നേരത്തും കർമ്മനിരതയായി  മന്ത്രിയെ കണ്ടപ്പോൾ കോഴിക്കോട് ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ അഭിമാനം തോന്നിയെന്നും മാനസി കുറിച്ചു. മാനസി ബൊട്ടീക്ക് എന്ന വസ്‌ത്ര വിൽപ്പന സംരംഭത്തിലൂടെ ശ്രദ്ധേയയായ സംരംഭകയാണ് കണ്ണൂർ സ്വദേശിയായ മാനസി.

 
മാനസിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്

വർഷങ്ങളായി വാട്ട്സ്ആപിൽ എന്റെ About info " ഒറ്റമരം" എന്നായിരുന്നു. കൂടെ കട്ടക്ക് നിക്കുന്ന ചങ്ങാതിമാർ ചിലപ്പോൾ അതിൽ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുമുണ്ട്. ഞങ്ങളൊക്കെ കൂടെയുണ്ടല്ലോ എന്ന് നിരന്തരം അവർ ഓർമ്മിപ്പിക്കാറുമുണ്ട്.  "കൂടെയുണ്ട് " എന്ന വാക്കിന് നൽകാൻ കഴിയുന്ന ഊർജ്ജം ചെറുതൊന്നുമല്ല. വാക്കാൽ അല്ലാതെ അത് പ്രവർത്തിയിൽ കൊണ്ട് വരാൻ, കൂടെ നിൽക്കാൻ ചിലർക്കേ കഴിയാറുള്ളൂ. (എല്ലാവർക്കും സാഹചര്യം ഒത്ത് വരണം എന്നില്ലല്ലോ)
 
ആരിൽ നിന്നും അമിതമായി ഒന്നും പ്രതീക്ഷിക്കാതെ ജീവിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു ചില മനുഷ്യരുടെ ചേർത്ത് പിടിക്കലുകൾ അത്രമേൽ പ്രിയങ്കരമാവുന്നത്.  മനസ്സാനിദ്ധ്യമാണ് ഏറ്റവും വലിയ കരുത്തെന്നും, മുന്നോട്ടുള്ള പാതയിൽ ഉറച്ച് നിൽക്കാൻ ഞങ്ങളൊക്കെ കൂടെയുണ്ടെന്നും പറഞ്ഞ് ചേർത്ത് പിടിച്ചൊരു മനുഷ്യനാണ് കൂടെയുള്ളത് സഖാവ് വീണാ ജോർജ്. എല്ലാ തിരക്കുകൾക്കിടയിലും അൽപനേരം മിണ്ടിയിരുന്ന് തളരാതെ മുന്നോട്ട് എന്ന് പറഞ്ഞ് കൈകളിൽ മുറുക്കിപ്പിടിച്ചിട്ടുണ്ട്.

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൺട്രോൾ റൂം പ്രവർത്തനങ്ങളുടെ കൂടെ രാത്രി വൈകിയ നേരത്തും കർമ്മനിരതയായി  മന്ത്രിയെ കണ്ടപ്പോൾ കോഴിക്കോട് ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ അഭിമാനം തോന്നി. ജനങ്ങൾക്ക് സേവനം ചെയ്യുന്നവരാണ് ജനപ്രതിനിധി എന്ന വാക്ക്  അടിവരയിട്ട് പറയാൻ പറയാൻ കഴിയുന്നൊരു വ്യക്തിത്വം.

സന്തോഷത്താൽ മനം നിറഞ്ഞ നിമിഷങ്ങൾ. എന്റെ വാട്ട് ആപ് About info കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ change ചെയ്‌തു. 'Inner peace will calm any storm'.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top