24 April Wednesday

ഇന്ത്യൻ എക്‌സ്‌പ്രസിലെ പിരിച്ചുവിടലിനെതിരെ സിഐടിയു സമരത്തിന്‌ സന്നദ്ധം; മാനേജ്മെന്റ്‌ നടപടി ക്രൂരമെന്ന്‌ എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 4, 2018

കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നിയമ ഭേദഗതിയുടെ ചുവടുപിടിച്ച്‌ ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്‌ പത്രം മാധ്യമപ്രവർത്തകരെ പിരിച്ചുവിടുന്നതിനെതിരെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. മാനേജ്മെന്റ്‌ നയം ക്രൂരമെന്നാണ്‌ ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്‌ പിരിച്ചുവിട്ട മാധ്യമപ്രവർത്തകൻ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിനോട്‌ പ്രതികരിച്ച്‌ എളമരം കരീം തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ കുറിച്ചത്‌. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിലെ പിരിച്ചുവിടലിനെതിരായ സമരത്തിന്‌ സിഐടിയു സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എളമരം കരീമിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിൽ നിന്നും കരാർ കാലാവധി അവസാനിച്ചു എന്ന ന്യായം പറഞ്ഞ് എട്ട് മാധ്യമ പ്രവർത്തകരെ പടിയിറക്കി. ഇത് സംബന്ധിച്ച് പിരിച്ച് വിടപ്പെട്ടവരിൽ ഒരാളായ സജിതിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ടു. നിശ്ചിത കാല തൊഴിൽ, കരാർ തൊഴിൽ എന്നെല്ലാമുള്ള പേരുകളിൽ യുവതൊഴിലാളികളെ ഏതാനും വർഷത്തേക്ക് നിയമിക്കുകയും, അവരുടെ ചോരവറ്റുമ്പോൾ നിർദയം പിരിച്ചുവിടുകയും ചെയ്യുന്ന നയം എത്ര ക്രൂരമാണ്. മോഡി സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടിയാണ് ഭരണം നടത്തുന്നത്. ഈ നയത്തിനെതിരെ എല്ലാവരും ചേർന്ന ഒറ്റക്കെട്ടായ സമരം ഉയർത്തിക്കൊണ്ട് വരണം. ഇന്ത്യൻ എക്‌സ്‌പ്രസ് പിരിച്ചുവിടലിനെതിരെ സമരത്തിന് സിഐടിയു സന്നദ്ധമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top