20 April Saturday

'ട്രെഞ്ച് കോട്ട് ' മാഫിയ സംഘങ്ങളെ ഓർമ്മപ്പെടുത്തുന്ന മേപ്പാടിയിലെ 'ട്രാബിയോക്ക് '.... കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

 കെ ടി കുഞ്ഞിക്കണ്ണൻ

കെ ടി കുഞ്ഞിക്കണ്ണൻ

1980കളിൽ അമേരിക്കൻ സമൂഹത്തെ കൂട്ടക്കൊലകളിലൂടെ വിറപ്പിച്ച ട്രെഞ്ച് കോട്ട് മാഫിയ സംഘങ്ങളെ ഓർമ്മിപ്പിക്കുന്നതാണു മേപ്പാടി പോളിടെക്‌നിക്‌ കോളേജിലെ ട്രാബിയോക്കിന്റെ പ്രവർത്തനങ്ങൾ. ഓൺലൈൻ സംഘാടനത്തിലൂടെയും ആശയപ്രചരണത്തിലൂടെയും ക്യാമ്പസുകളിൽ അരാഷ്ട്രീയത പടർത്തുകയും മയക്കുമരുന്നു വിതരണത്തിലൂടെ യുവാക്കളെ എത് ക്രിമിനൽ വൃത്തിക്കും സജ്ജരാക്കുകയും ചെയ്യുന്ന സംഘമായിരുന്നു ട്രെഞ്ച് കോട്ട് മാഫിയ- കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

ട്രാബിയോക്ക് എന്നത് പോലുള്ള  ഗ്യാങ്ങുകൾ നമ്മുടെ ക്യാമ്പസുകളിൽ പിടിമുറുക്കുന്ന ഡ്രഗ് മാഫിയാസംഘങ്ങളുടെ ഭീഷണമായ സ്വാധീനത്തെയാണ് കാണിക്കുന്നത്. 1980കളിൽ അമേരിക്കൻ സമൂഹത്തെ കൂട്ടക്കൊലകളിലൂടെ വിറപ്പിച്ച ട്രെഞ്ച് കോട്ട് മാഫിയ സംഘങ്ങളെ ഓർമ്മിപ്പിക്കുന്നതാണു ട്രാബിയോക്കിന്റെ പ്രവർത്തനങ്ങൾ. വലതുപക്ഷ വംശീയ പ്രസ്ഥാനങ്ങളുമായി ചേർന്നാണ് ട്രെഞ്ച് കോട്ട് മാഫിയ അമേരിക്കൻ ക്യാമ്പസുകളിൽ അക്രമങ്ങളഴിച്ച് വിട്ടത്. 1970തുകളിൽ അമേരിക്കൻ ക്യാമ്പസുകളിൽ വളർന്നു വന്ന ഹിപ്പിയിസത്തിൻ്റെയും നവനാസി പ്രസ്ഥാനങ്ങളുടെയും തുടർച്ചയിലാണ് ട്രെഞ്ച് കോട്ട് മാഫിയാസംഘങ്ങൾ ജന്മമെടുത്തത്.

ഓൺലൈൻ സംഘാടനത്തിലൂടെയും ആശയപ്രചരണത്തിലൂടെയും ക്യാമ്പസുകളിൽ അരാഷ്‌ട്രീയത പടർത്തുകയും മയക്കുമരുന്നു വിതരണത്തിലൂടെ യുവാക്കളെ എത് ക്രിമിനൽ വൃത്തിക്കും സജ്ജരാക്കുകയും ചെയ്യുന്ന സംഘമായിരുന്നു ട്രെഞ്ച് കോട്ട് മാഫിയ. ഒരു തരം ഗ്യാങ്ങ് കൾച്ചറിന്റെ ഉന്മാദം സൃഷ്‌‌ടിച്ച് വിദ്യാർത്ഥികളെ ക്രിമിനലൈസ് ചെയ്‌തെടുക്കുന്ന പ്രവർത്തന രീതിയായിരുന്നു. 1960തുകളുടെ അവസാനത്തിൽ അമേരിക്കൻ ക്യാമ്പസുകളിൽ വളർന്ന വിമോചനാത്മക രാഷ്‌ട്രീയത്തെ തകർക്കാനായിരുന്നു ഇത്തരം  അരാഷ്‌ട്രീയ സംഘങ്ങളെ റിപ്പബ്ലിക്കന്മാർ ബോധപൂർവ്വം പ്രോത്സാഹിപ്പിച്ചെടുത്തത്.

കേരളത്തിലെ ക്യാമ്പസുകളിലെ അപ്രതിരോധ്യമായ ഇടതുപക്ഷ വിദ്യാർത്ഥി രാഷ്‌ടീയത്തെ അസ്ഥിരീകരിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളിലാണ് അരാഷ്‌ട്രീയ മതതീവ്രവാദരാഷ്‌ട്രീയം ഒളിപ്പിച്ച് വെച്ച ക്രിമിനൽസംഘങ്ങൾ പ്രോത്സാഹിക്കപ്പെടുന്നത്. വലതുപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയിൽ ഇത്തരം ഗ്യാങ്ങുകൾ നടത്തുന്ന ക്രിമിനൽ വൃത്തികൾക്കെതിരെ മുഖ്യധാരാമാധ്യമങ്ങൾ കണ്ണടക്കുകയാണ്

സഖാവ് അപർണക്കെതിരെ നടന്ന നിഷ്ഠൂരമായ മർദ്ദനം നമ്മുടെ മുഖ്യധാരാമാധ്യമങ്ങൾക്ക് പരിഗണനീയമായൊരു വാർത്താ വിഷയമേയല്ലല്ലോ. ആ പൈശാചികമായ വധശ്രമത്തിൻ്റെ പേരിൽ ക്രിമിനൽ മാഫിയാസംഘത്തെ കൂട്ടുപിടിച്ച യുഡിഎസ്എഫ് നേതാക്കൾ ഒരു മാധ്യമവിചാരണക്കും വിധേയരാവുന്നില്ലല്ലോ. അതാണ് മാധ്യമങ്ങളുടെ " നിഷ്‌പക്ഷ " രാഷ്‌ട്രീയം...! നമ്മുടെ കേമ്പസുകളിൽ  വലതുപക്ഷ- വർഗീയരാഷ്‌ട്രീയത്തിന്റെ ഓരം പറ്റി വളർന്നു വരുന്ന അരാഷ്‌ട്രീയ ക്രിമിനൽസംഘങ്ങളെ കുറിച്ച് സ്വതന്ത്രബുദ്ധിജീവി നിരീക്ഷകസംഘങ്ങളും കൗശലപൂർവ്വം മൗനം പാലിക്കുന്നു.

മയക്കുമരുന്നു വ്യാപനത്തിലൂടെയും മതതീവ്രവാദവൽക്കരണത്തിലൂടെയും പുതുതലമുറയെ ഇടതുപക്ഷ വിരുദ്ധരാക്കാനാണ് കേമ്പസുകളിൽ ഗ്യാങ്ങ് സംസ്‌കാരവും അരാഷ്ട്രീയവൽക്കരണവും വളർത്തിയെടുക്കുന്നത്. എല്ലാറ്റിലും വിശ്വാസം നഷ്ടപ്പെടുത്തുന്ന  ലഹരിയുടെ ഉന്മാദം പടർത്തുന്ന ഗ്യാങ്ങ് സംസ്‌കാരത്തെയും ക്രിമിനൽ സംഘങ്ങളെയും ജനാപിപത്യ ശക്തികളാകെ ഒന്നിച്ച് നിന്ന് പ്രതിരോധിക്കേണ്ടതുണ്ട്.

കെ ടി കുഞ്ഞിക്കണ്ണൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top