ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ.അരുണ്‍ കുമാര്‍. പിതൃത്വ പരിശോധനയിലേക്ക് നീളുന്ന വഷളത്തരം നാവുപിഴയല്ലെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. സ്ത്രീവിരുദ്ധതയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചുകയറ്റുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഓര്‍ക്കണമായിരുന്നു. ചാനല്‍ മത്സരം പരിധികള്‍ വിടുകയാണോയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അരുണ്‍ ചോദിച്ചു.
ഡോ. അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പിതൃത്വപരിശോധനയിലേക്കു നീളുന്ന വഷളത്തരം നാവു പിഴയല്ല. സ്ത്രീവിരുദ്ധതയുടെ ബ്രാന്‍ഡ് അംബാസിഡറര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചുകയറ്റുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഓര്‍ക്കണമായിരുന്നു. ഈ ചര്‍ച്ചകള്‍ കൊണ്ട് നമ്മള്‍ മനസ്സിലാക്കേണ്ടത് എന്ത്? ദ്വയാര്‍ത്ഥങ്ങളും സ്ത്രീവിരുദ്ധതയും വ്യക്തിവിരോധവും വാര്‍ത്താ മുറിയെ പൂര്‍ണ്ണമായും കീഴടക്കിയെന്നോ? ചാനല്‍ മല്‍സരം പരിധികള്‍ വിടുകയാണ് എന്നോ?
പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി 24ന്യൂസ് റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിക്കുള്ള ബന്ധം പരാമര്‍ശിക്കവെയാണ് റോയ് മാത്യു അധിക്ഷേപ പരാമര്‍ശം നടത്തിയത്. മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ കേക്ക് മുറിച്ച സഹിന്‍ മകള്‍ക്ക് നല്‍കാതെ മോന്‍സണ് നല്‍കിയെന്നും, കുട്ടിയുടെ പിതൃത്വം പോലും സംശയിക്കപ്പെടുന്നുവെന്നുമാണ് റോയ് മാത്യു പറഞ്ഞത്. റോയ് മാത്യുവിനെതിരെ സഹിന്റെ ഭാര്യ അഡ്വ.മനീഷ രാധാകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും മനീഷ പ്രതികരിച്ചുിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..