09 May Thursday

"വെള്ളിയാഴ്ച മകനെയും കൊണ്ട് ആർസിസിയിൽ അഡ്മിറ്റാകും; ചികിത്സക്കായി കൂട്ടിവച്ചതും 2 പേർ സഹായിച്ചതും ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു'

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

മകന്റെ ചികിത്സക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകാനൊരുങ്ങുകയാണ്‌ അടൂർ സ്വദേശി അനസ്‌. അപവാദ പ്രചരണങ്ങൾ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകളിൽ നിറഞ്ഞോടുമ്പോഴാണ്‌ മകന്‌ ആർസിസിയിൽ ചികിത്സക്കായി വച്ചിരുന്ന തുക മുഴുവനായി ദുരിതം അനുഭവിക്കുന്നവർക്ക്‌ നൽകാൻ അനസിന്റെ കുടുംബം തീരുമാനിച്ചത്‌.

ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

വരുന്ന ‌‌വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും RCC യിൽ അഡ്മിറ്റാകുവാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും , പക്ഷെ മഹാ പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ല.

ചികിത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി 2 പേർ സഹായിച്ചത് ഉൾപെടെ ചേർത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു.....

അതിജീവിക്കും നമ്മുടെ കേരളം...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top