27 April Saturday

പിൻവലിക്കൽ വാദികൾ അറിയാൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 13, 2016
നോട്ട് പിന്‍വലിച്ചതിലെ അപാകതകളും മുന്നൊരുക്കമില്ലായ്മയും ജനത്തെ വലയ്ക്കുമ്പോഴും നടപടിയെ അന്ധമായി ന്യായീകരിക്കുന്ന ഒരു ചെറുവിഭാഗം ശക്തമായി രംഗത്തുണ്ട്. അത്തരക്കാരെ പരിഹസിച്ചും വിമര്‍ശിച്ചും അവരോട് ചോദ്യങ്ങള്‍ ഉന്നയിച്ചും നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ പ്രതികരിക്കുന്നത്. ന്യായീകരണവാദികളോട് ഗൌരവമുള്ള ഒരു ചോദ്യം ഉന്നയിക്കുന്ന എ കെ രമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

തികഞ്ഞ നിഷ്പക്ഷരെന്ന് സ്വയം കരുതി മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കാന്‍ പണിപ്പെടുന്ന കടുത്ത പിന്‍വലിക്കല്‍ വാദികളായ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്.

ഇന്നത്തെ ചരിത്ര സന്ദര്‍ഭത്തില്‍ ഒരാള്‍ നോട്ടുപിന്‍വലിക്കല്‍ വാദിയായി തുടരുന്നുണ്ടെങ്കില്‍, അത് അയാളില്‍ ലീനമായ പിന്തിരിപ്പന്‍ നിലപാടു കാരണമാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിയുക തന്നെ ചെയ്യും.

ഒരു കാര്യം അവരെ ഓര്‍മ്മിപ്പിക്കുകയാണ്.നടപടിയെ സ്തുതിച്ചവരില്‍ മിക്കവരുടെയും സാമ്പത്തിക സ്ഥിതി മോശമല്ല. മക്കള്‍ വിദേശത്താണ്. ചിലരുടെയെങ്കിലും മക്കള്‍ വിദേശത്ത് പഠിക്കുന്നുമുണ്ട്. ആ കുട്ടികളുടെ സ്ഥിതി യെന്താണ്? ഒരു നിമിഷം ഒന്നാലോചിക്കുമോ?

2000 രൂപക്ക് തുല്യമായ സംഖ്യ മാത്രമേ അവര്‍ക്ക് പിന്‍വലിക്കാനാവൂ. മക്കളെ അമേരിക്കയില്‍ അയച്ചവര്‍ നിര്‍ഭാഗ്യവാന്മാര്‍ ,ചൈനയിലയച്ചവര്‍ മിടുക്കര്‍ എന്നു വന്നാലോ? നോക്കൂ, 100 ഡോളര്‍ ആണത്രെ അമേരിക്കന്‍ എ ടി എമ്മില്‍ നിന്ന് പിന്‍വലിക്കാനാവുന്ന മിനിമം തുക.(ഇത് തെറ്റാണെങ്കില്‍ തിരുത്താം ഉറപ്പില്ല.) പക്ഷേ നമ്മുടെ കുട്ടി 100 ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ കിട്ടില്ല. രണ്ടായിരം രൂപക്ക് കണക്കാക്കി 34 ഡോളര്‍ പിന്‍വലിക്കാനാവില്ലല്ലോ. ട്രമ്പിനോട് പറഞ്ഞ് ഒന്നുടനെ ശരിയാക്കാന്‍ മോഡി വിചാരിച്ചാലും അത് നടക്കില്ലല്ലോ.

ചൈനയിലാണ് വിദ്യാര്‍ത്ഥിയെങ്കില്‍ 100 യുവാന്‍ കിട്ടും. ഏതാണ്ട് ആയിരം രൂപയേ ആവൂ.എന്നാല്‍ 200 യുവാന്‍ കിട്ടുകയുമില്ല. കാരണമെന്തെന്നല്ലേ? ഓരോ പിന്‍വലിക്കലിനും സര്‍വീസ് ചാര്‍ജ് ഈടാക്കും. കനറാ ബാങ്ക് 125 രൂപയാണ് ചാര്‍ജ് ചെയ്യുന്നത്. ഫെഡറല്‍ ബാങ്ക് 250 രൂപയാണെന്നു തോന്നുന്നു.

നമ്മുടെ മക്കളെയോര്‍ത്ത് എന്തെങ്കിലും ചെയ്യണ്ടേ? മക്കളുടെ കഞ്ഞികുടിയോ വലതുപക്ഷ രാഷ്ട്രീയമോ നിങ്ങള്‍ക്ക് പ്രധാനം? ഇത്തരമൊരവസരത്തില്‍

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top