13 July Saturday

നോട്ട് നിരോധനം: വഞ്ചനയുടേയും ദുരിതത്തിന്റേയും രണ്ട് വര്‍ഷങ്ങള്‍; വാര്‍ത്തകളിലൂടെ വീണ്ടും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 7, 2017
 കൊച്ചി > രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ആകെ പിടിച്ചുകുലുക്കിയ നോട്ട് നിരോധനം രണ്ട് വര്‍ഷം പിന്നിടുന്നു.  നൂറ് കണക്കിന് ഗുണങ്ങളുണ്ടാകുമെന്ന് പറഞ്ഞായിരുന്നു 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ട് നിരോധിച്ചത്. എന്നാല്‍ ജനങ്ങലെ തീരദുരിതത്തിലേക്കാണ് തള്ളിവിട്ടത്. സമൂഹത്തിലെ നാനതുറകളേയും നോട്ട് നിരോധനം സാരമായി ബാധിച്ചു. 50 ദിവസത്തിനുള്ളില്‍ നോട്ട് നിരോധത്തിന്റെ ഗുണങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നും അതുവരെ കാത്തിരിക്കണമെന്നും അതിനുശേഷം ജനങ്ങള്‍ക്ക് തന്നെ കത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ നോട്ട് നിരോധനം സമ്പൂര്‍ണ പരാജയമാണെന്നറിഞ്ഞതിന് ശേഷം ഇതിനെ കുറിച്ച് പ്രധാനമന്ത്രിയോ കേന്ദ്രസര്‍ക്കാരോ ഒരക്ഷരം മിണ്ടിയിട്ടില്ല.

നോട്ടുനിരോധനത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് ദേശാഭിമാനി നിരവധി വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. നോട്ട് നിരോധനമെന്ന ദുരിതക്കയത്തിന്റെ രണ്ടാ വര്‍ഷത്തില്‍ ദേശാഭിമാനി ഓണ്‍ലൈന്‍ അവ വീണ്ടും പ്രസിദ്ധീകരിക്കുകയാണ്.  അവയില്‍ ചിലതിലൂടെ ...
 
നോട്ട് നിരോധനം സമ്പൂര്‍ണ പരാജയമാണെന്ന് കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്ന കുറിപ്പുകള്‍

നോട്ടുനിരോധനം പ്രധാനമന്ത്രിയുടെ ന്യായീകരണത്തിന് കണക്കുകള്‍ കൊണ്ട് മറുപടി; കശ്മീരില്‍ കല്ലേറിന് ശമനമുണ്ടായില്ല, ഭീകരകര്‍ക്ക് പണലഭ്യതയില്‍ കുറവുണ്ടായില്ലെന്നും സോഷ്യല്‍ മീഡിയ
Read more: http://www.deshabhimani.com/from-the-net/news-from-the-net-08-11-2017/684233ക്യാഷ്‌ലെ‌സ്സും നടന്നില്ല: നോട്ട് നിരോധന കാലത്തേക്കാള്‍ കൂടുതല്‍ പണം ജനങ്ങളുടെ കയ്യില്‍; കണക്കുകളുമായി സോഷ്യല്‍ മീഡിയ
Read more: http://www.deshabhimani.com/special/currency-ban-cash-le-economy/681323


നോട്ട് നിരോധനം: 15 മാസങ്ങള്‍ക്ക് ശേഷവും കണക്കുകള്‍ വ്യക്തമാക്കാനാവാതെ റിസര്‍വ് ബാങ്ക്
Read more: http://www.deshabhimani.com/news/national/15-months-after-note-ban-rbi-still-processing-returned-notes/705051
 
കള്ളപ്പണം ചെറുക്കാന്‍ വന്‍നോട്ടുകള്‍ പിന്‍വലിക്കുന്നത് എത്രമാത്രം ഗുണംചെയ്യുമെന്ന സംശയത്തിന്  മറുപടിയായി 38 കൊല്ലം പഴകിയ കാര്‍ട്ടൂണ്‍. വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണന്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ 1978ല്‍ വരച്ച കാര്‍ട്ടൂണാണ് ദേശാഭിമാനി പുന:പ്രസിദ്ധീകരിച്ചത് .
Read more: http://www.deshabhimani.com/special/r-k-laksman-s-38-year-old-cartoon-gets-popular/602115

പ്രമുഖര്‍ എഴുതിയ കുറിപ്പുകള്‍

തൊഴില്‍നഷ്ടം വന്‍തോതില്‍ വരും; രണ്ടാംഘട്ട ആഘാതങ്ങള്‍ കണ്ടുതുടങ്ങിയെന്ന് അമര്‍ത്യ സെന്‍
Read more: http://www.deshabhimani.com/special/serious-job-losses-are-taking-place-amartya-sen/617567


നോട്ട് അസാധുവാക്കല്‍:16 രക്തസാക്ഷികള്‍, പട്ടികയുമായി മുഹമ്മദ്‌ റിയാസ്
Read more: http://www.deshabhimani.com/from-the-net/demonitization-16-deaths-till-now/603322


മോഡിയുടെ വിഡ്ഢിത്തത്തിന് സല്യൂട്ടടിക്കുമ്പോള്‍ ഒന്നോര്‍ക്കണം, കോമാളി വേഷങ്ങള്‍ ക്യാമറക്ക് മുന്നില്‍ മതി
Read more: http://www.deshabhimani.com/from-the-net/m-swaraj-against-mohanlal-s-blogpost/605483


കിട്ടാക്കടം പിടിക്കാത്ത മോഡി സാധാരണക്കാരുടെ പണം ബാങ്കിന്റെ തടവറയിലാക്കി: ഐസക്
Read more: http://www.deshabhimani.com/news/kerala/thomas-issac-and-currency-ban/616434


ദുരിത ചിത്രവുമായി ഒട്ടേറെ വാര്‍ത്തകള്‍ വന്നു. അതില്‍ ചിലത്


മൂന്നാംദിനവും തോരാദുരിതംഎടിഎം കാലി; 4 മരണം
Read more: http://www.deshabhimani.com/news/kerala/1000-rupees-notes-bann/602627
 
പിന്‍വലിച്ച നോട്ടിനു പകരം വന്ന നോട്ടിലെ 'സുരക്ഷാ വിസ്മയങ്ങളെ"പ്പറ്റി ഈ കുറിപ്പ് :

ചിപ്പുമില്ല; ജിപിഎസും ഇല്ല, ആവശ്യമായ സുരക്ഷപോലും പുതിയനോട്ടിലില്ല
Read more: http://www.deshabhimani.com/news/national/nothing-new-in-new-notes/602646

അതിനിടെ നോട്ടിലെ അത്ഭുതങ്ങള്‍ വിവരിച്ച് സംഘി ശാസ്ത്രഞ്ജനായ ഡോ ഗോപാലകൃഷ്ണന്‍ അവതരിപ്പിച്ച മണ്ടത്തരങ്ങള്‍ വീഡിയോ അടക്കം പ്രസിദ്ധീകരിച്ചു. അതിവിടെ :
 
തുഗ്ലക്കിയന്‍ നോട്ട് നിരോധന പരിഷ്ക്കാരത്തെ പറ്റി വിശാഖ് ശങ്കര്‍ എഴുതുന്നു.

പുതിയ നോട്ടിൽ തല ഗാന്ധി വേണോ, തുഗ്ളക്കാവില്ലെ അർത്ഥഗർഭം?
Read more: http://www.deshabhimani.com/articles/better-to-have-tughlaq-instead-of-gandhi-on-the-new-note/602877
 
നോട്ട് നിരോധനത്തിന്റെ ഫലരാഹിത്യം തുറന്നുകാട്ടി സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ആര്‍ രാം കുമാര്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം:
 
ഇതിനിടെ നോട്ട് മാറാനുള്ള സമയം കുറയ്ക്കാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനവും പലരെയും വലച്ചു .ആദ്യം പറഞ്ഞ വാക്ക് മാറ്റിയ പ്രധാനമന്ത്രിയ്ക്ക് ഉശിരന്‍ മറുപടി നല്‍കി ഒരു ഉപഭോക്താവ് ബാങ്ക് അധികൃതരെ വെട്ടിലാക്കിയതും വാര്‍ത്തയായി.
 

പിന്നെയും വാര്‍ത്തകള്‍


നോട്ട് പിന്‍വലിക്കല്‍ മോഡി തന്നെ ചോര്‍ത്തി നല്‍കി, അമിത് ഷായുടെ ബന്ധു കള്ളപ്പണം വെളിപ്പിച്ചു നല്‍കിയതിന് വീഡിയോ ഉണ്ട്, മോഡിയുടെ പഴയ വിശ്വസ്‌തന്റെ കത്ത് പുറത്ത്
Read more: http://www.deshabhimani.com/news/national/modi-s-one-time-confidante-and-amit-shah-s-mentor-yatin-oza-ex-bjp-mla-from-gujarat-writes-to-modi/604070
 

ക്യൂ നില്‍ക്കാന്‍ തയാറെന്ന് പ്രഖ്യാപിച്ച ബിജെപി നേതാവില്‍ നിന്ന് 20 ലക്ഷം രൂപ പിടിച്ചു
Read more: http://www.deshabhimani.com/news/national/rs-20-lakh-seized-from-bjp-youth-leader-who-backed-demonetisation/607110

 
ഒടുവില്‍ നോട്ട് നോരോധനത്തിലൂടെ കള്ളപ്പണ വേട്ട എന്ന മോഡിയുടെ പ്രഖ്യാപനം സമ്പൂര്‍ണ്ണ പരാജയമായതിന്റെ കൃത്യതയുള്ള ചിത്രവും ദേശാഭിമാനി പകര്‍ത്തി .
ആ വാര്‍ത്തകളില്‍ ചിലത് :
 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top