26 April Friday

ഗെയില്‍ സമരം: സി ആര്‍ നീലകണ്ഠന്റെ നുണകള്‍ തുറന്നുകാട്ടി സോഷ്യല്‍ മീഡിയ

അജിത് മേടേച്ചിറയില്‍Updated: Friday Nov 3, 2017

പരിസ്ഥിതി പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ സി ആര്‍ നീലകണ്ഠന്‍ അഴിമുഖം ഓണ്‍ലൈനില്‍ ഗെയില്‍ പൈപ്പ് ലൈന്‍ സമരവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിന് വിയോജനക്കുറിപ്പുമായി അജിത് മേടേച്ചിറയില്‍.  നീലകണ്ഠന്‍ പറയുന്നതാകെ നുണകളാണെന്ന് വ്യക്തമായ വിശദീകരണത്തോടെ അജിത് വിവരിക്കുന്നു. ബോധപൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമുള്ള ഒരു ലേഖനം ആയാണ് അത് വായിച്ചപ്പോള്‍ മനസ്സിലായതെന്നും അജിത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഗെയ്ല്‍ പദ്ധതിയുടെ ഗുണം ആര്‍ക്ക്? സുരക്ഷയ്ക്ക് എന്തു ഗ്യാരണ്ടി?സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു എന്ന ലേഖനത്തിനാണ് മറുപടി


പോസ്റ്റിന്റെ പൂര്‍ണ രൂപം ;
 

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള ആം ആദ്മി നേതാവും ആയ ശ്രീമാന്‍ സി ആര്‍ നീലകണ്ഠന്‍ ഇന്നലെ അഴിമുഖം എന്ന പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു,

''ഗെയ്ല്‍ പൈപ്പ് ലൈന്‍ ആര്‍ക്കുവേണ്ടിയാണ്? ആരാണ് ഇതിന്റെ ഉപഭോക്താക്കള്‍? ആര്‍ക്ക് ഗ്യാസ് ലഭിക്കാനാണ് ഈ പദ്ധതി? വീടുകളില്‍ നേരിട്ട് ഗ്യാസ് എത്തിക്കാനാണ് പദ്ധതി എന്നാണ് പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. തെറ്റായ ധാരണയാണ് പ്രചരിപ്പിക്കുന്നത്. കാരണം, ഈ പൈപ്പ് ലൈന്‍ വഴി കൊണ്ടുപോകാന്‍ ഉദ്ധേശിക്കുന്നത് എല്‍എന്‍ജിയാണ്. നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്നത് എല്‍പിജിയാണ്. ഇത് രണ്ടും രണ്ട് കെമിക്കലാണ്. ഈ ഗ്യാസ് വീടുകളിലേക്ക് കണക്ട് ചെയ്യാന്‍ പറ്റില്ല. ഈ പൈപ്പ് ലൈന്‍ മംഗലാപുരത്ത് എത്തുന്നതോടെ എല്ലാവര്‍ക്കും ഗ്യാസ് കിട്ടുമെന്ന തെറ്റിദ്ധാരണ ബോധപൂര്‍വ്വം പരത്തുകയാണ്. ആ പ്രചരണം ശാസ്ത്രീയമായി തെറ്റാണ്.''
ബോധപൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമുള്ള ഒരു ലേഖനം ആയാണ് അത് വായിച്ചപ്പോള്‍ മനസ്സിലായത്...മുകളിലെ പാരഗ്രാഫില്‍ പറഞ്ഞതില്‍ സത്യം ഉള്ളത് ആകെ ഒരു കാര്യമാണ്.

'രണ്ടും രണ്ടു കെമിക്കല്‍ ആണ് ' .ശരിയാണ്....എല്‍ പി ജി എന്നത് പ്രോപ്പൈന്‍ ആണ്  (C3H8.) എല്‍ എന്‍ ജി അഥവാ നാച്ചുറല്‍ ഗ്യാസ് എന്നത് മീഥേയ്ന്‍ ആണ് ( C3H8.) .. അത് കൊണ്ട് വീടുകളില്‍ കണക്റ്റ് ചെയ്യാന്‍ സാധ്യമല്ല എന്നത് വിചിത്രമായ കണ്ടുപിടുത്തം ആയിപ്പോയി ! . സിറ്റി ഗ്യാസ ഡിസ്ട്രിബ്യൂഷന്‍ പ്രോജക്റ്റ് എന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ന്റെ കീഴില്‍ ഉള്ള
GAIL Gas Ltd നാണ് അത് ഇംപ്ലിമെന്റ്‌ ചെയ്യുന്നതിനുള്ള ചുമതല ലഭിച്ചിരിക്കുന്നത്.

"City Gas Distribution Project is a network for supplying Liquefied Natural Gas (LNG) to domestic, commercial, industrial and transport sectors. It intends to replace the expensive liquid petroleum gas with the comparatively cheaper natural gas. GAIL Gas Ltd, a subsidiary of GAIL (India) Ltd, a central public sector undertaking,"


ഇതിന്റെ ഭാഗമായുള്ള ബാംഗ്ലൂര്‍ പ്രോജക്റ്റ് കഴിഞ്ഞ വര്ഷം തന്നെ ആരംഭിച്ചു കഴിഞ്ഞു..കേരളത്തില്‍ കൊച്ചിയില്‍ പൈപ്പ് വഴിയും മറ്റുള്ള ജില്ലകളില്‍ വാല്‍വ് സറ്റേഷനുകളില്‍ നിന്നും സിലണ്ടര്‍ വഴിയോ അല്ലാതെയോ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്നതാണ് പദ്ധതി. ബാംഗ്ലൂര്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന സിറ്റി ഗ്യാസ്‌ പദ്ധതിയെ കുറിച്ച് ഗെയില്‍ പറയുന്നത് ഇങ്ങനെയാണ് ,( ഇത് തന്നെയാണ് കേരള പദ്ധതിയും.)

|"City Gas Distribution Project has two objectives: First, to distribute Piped Natural Gas (PNG) to domestic, commercial and industrial users; Second, to supply Compressed Natural Gas (CNG) for vehicles. Through PNG, GAIL intends to replace LPG cylinders which are mostly used for domestic and commercial consumption. Cylinders will be replaced by natural gas through direct pipe connection to households. Houses will be fitted with smart meters and the consumer has to pay the bill based on quantity consumed."


അതായതു ശ്രീമാന്‍ നീലകണ്ഠന്‍ പറഞ്ഞു വച്ച ആദ്യ കാര്യം തന്നെ വലിയ നുണയാണ് എന്നര്‍ത്ഥം.
.
അടുത്ത നുണ
'ലിക്യുഫൈഡ് ഗ്യാസിനേക്കാള്‍ എത്രയോ മടങ്ങ് അപകടകരമായ ഹൈ പ്രഷര്‍ ഗ്യാസാണ് ഇത്. 125 കിലോഗ്രാം പെര്‍ സെന്റിമീറ്റര്‍ സ്‌ക്വയര്‍ ആണ് ഇതിന്റെ പ്രഷര്‍. നമ്മുടെ വീടുകളില്‍ പാചകത്തിനായി ഉപയോഗിക്കുന്ന ഗ്യാസിനേക്കാള്‍ 25 മടങ്ങ് പ്രഷര്‍ ആണ് ഇതിനുളളത്. 'നാച്ചുറല്‍ ഗ്യാസ് എല്‍ പി ജി യേക്കാള്‍ അപകടകരമാണ് എന്നാണ് വാദം. തെറ്റായ വസ്തുതയാണ്...ഇതില്‍ പറഞ്ഞിരിക്കുന്ന 125 കിലോഗ്രാം പെര്‍ സെന്റിമീറ്റര്‍ സ്‌ക്വയര്‍ എന്നത് പൈപ്പ് വഴി കടത്തി വിടുന്ന എല്‍ എന്‍ ജി അഥവാ നാച്ചുറല്‍ ഗ്യാസ് ന്റെ പ്രെഷര്‍ അല്ല..അത് സംഭരണിയില്‍ സൂക്ഷിക്കുന്ന സമയത്തെ പ്രെഷര്‍ ആണ്. വീടുകളിലേയ്ക്ക് ഉള്ള കണക്ഷന്‍ അല്ലെങ്കില്‍ മെയിന്‍ പൈപ്പ് ലൈന്‍ ഇവയില്‍ ഒന്നും ഉള്ള പ്രെഷര്‍ അല്ല ഇത്..ഇനി ഡെന്‍സിറ്റി എടുത്തു നോക്കിയാല്‍ ,

LPG is more dense (has a higher specific gravity) than natural gas.

Natural gas (methane) is less dense than air, at a relative density of 0.5537 to 1.
LPG (propane) is more dense than air, at a relative density of 1.5219 to 1.
So, LPG settles whilst natural gas rises.

എല്‍ പി ജി ലീക്ക് ഉണ്ടായാല്‍ ഭൂമിക്കു മുകളില്‍ തന്നെ കെട്ടിക്കിടക്കും...എന്നാല്‍ ഡെന്‍സിറ്റി കുറഞ്ഞ നാച്ചുറല്‍ ഗ്യാസ് വായുവിലേക്ക് ഉയര്‍ന്നു പൊങ്ങുന്നത് കൊണ്ട് തീ പിടിക്കുന്നതിന്റെ തോത് വളരെ കുറവാണ്.

അടുത്ത നുണ ,ജനവാസ പ്രദേശത്ത് കൂടി പൈപ്പ് ലൈന്‍ വലിക്കുന്നത് നിയമപരമായി തെറ്റാണ് എന്നതാണ്.. ശരി നമുക്ക് ഈ പദ്ദതിയുടെ ബാംഗ്ലൂരിലെ നെറ്റ്വര്‍ക്ക് നോക്കാം ,

Status of the project in Bengaluru

Areas to be covered in 5 years:

Year 1: ITPL & OBCL, Peenya bus depot, Kamalanagar, Hennur, BEL, BHEL, HSR Layout, Jindal, IISC.

Year 2: HSR Layout, Outer Ring Road, HAL, Silk Board to Shanti Nagar, Malleswaram, ITPL.

Year 3: Kasturi Nagar, HAL, BEML, Yeshwantpur, Sanjay Nagar, RMV Extension, Koramangala, Electronic City.

Year 4: Jayanagar, JP Nagar, Sahakar Nagar, Yelahanka, Indira Nagar, Domlur, Sadashiva Nagar.

Year 5: Sarjapur Road, Banashankari, Marathahalli.


.
മുകളില്‍ കാണിച്ചിരിക്കുന്ന സ്ഥലങ്ങള്‍ ബാംഗ്ലൂരിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നവയാണ്..ഈ ഇടങ്ങളില്‍ ആണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി അതിവേഗം തുടരുന്നത്..ചില ഇടങ്ങളില്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു..മെയിന്‍ പൈപ്പ് ലൈന്‍ ബാംഗ്ലൂര്‍ നഗരത്തിനു അടുത്തുള്ള ബിബാടി യില്‍ വരെ എത്തിയിട്ടുള്ള മെയിന്‍ പൈപ്പ് ലൈനില്‍ നിന്നും ബാഗ്ലൂരിലെ ഏറ്റവും തിരക്കുള ഔട്ടര്‍ റിംഗ് റോഡ് വഴിയാണ് നഗരത്തിലേയ്ക്ക് ഗ്യാസ എത്തിക്കുനത്.. റോഡില്‍ കൂടി സഞ്ചരിക്കുമ്പോള്‍ പല ഇടത്തും ഗെയില്‍ ന്റെ ഓഫീസുകള്‍ കാണാന്‍ സാധിക്കുനുണ്ട്.
.
പതിനെട്ടു ഇഞ്ച് ഉള്ള ഈ പൈപ്പ് ലൈന്‍ കടന്നു പോകുന്നത് ,ഹെബ്ബാള്‍,
,HRBR,ഹെന്നൂര്‍,മഹാദേവപുര ,ഡോംളൂര്‍,,HSR Layout, Agara lakeഎന്നീ ജനസാന്ദ്രത കൂടിയ പ്രദേശത്ത് കൂടിയാണ്..അവിടങ്ങളില്‍ നിന്നും വീടുകളിലേയ്ക്ക് കണക്ഷന്‍ ആരംഭിച്ചും കഴിഞ്ഞു.
.
രാജ്യത്തു വിവിധ സ്ഥലങ്ങളില്‍ ഇങ്ങനെ വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്ന ഈ പദ്ദതിയെ ആണ് കുറച്ചു സ്ഥാപിത താല്പര്യക്കാര്‍ നുണ പറഞ്ഞു പൊതുജനത്തെ പേടിപ്പിച്ചു സമരത്തിന് ഇറക്കിയിരിക്കുന്നത്.. സംഘടനകള്‍ മാത്രമല്ല വലിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന് അറിയപ്പെടുന്ന നീലകണ്ടനെ പോലുള്ള ആളുകളും ഈ നുണ പറയുന്നതില്‍ മുന്നിലുണ്ട്. ഗെയില്‍ എന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനം ആണെന്നും അമ്ബാനിയുടെത് അല്ലെന്നും ഒക്കെ അറിയാഞ്ഞിട്ടല്ല...മൂന്നാറില്‍ നുണ പ്രചരിപ്പിച്ചു അവസാനം ഇട്ടിട്ടു ഓടിയത് പോലെ ഇതിലും ഓടാന്‍ തയ്യാറായി ആണ് ആം ആദ്മി നേതാവ് കച്ച കേട്ടിയിറങ്ങിയിരിക്കുന്നത് എന്ന് തോന്നുന്നു !
(ചിത്രത്തില്‍ ഉള്ളതു ബാംഗ്ലൂര്‍ പ്രോജക്റ്റ് ന്റെ ലേ ഔട്ട് ആണ് )



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top