23 April Tuesday

കേരളം എങ്ങനെയാണ്‌ ഒന്നാമതാകുന്നത്‌?; കോവിഡ്‌ കാലത്ത്‌ കേരളത്തിന്റെ മാർഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Apr 10, 2020

കേരളം എങ്ങനെയാണ്‌ ഇന്ത്യയിൽ ഒന്നാമതാകുന്നത്‌. കോവിഡ്‌ പ്രതിരോധത്തിൽ മറ്റ്‌ സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കുന്നത്‌ എങ്ങനെയാണ്‌. രജിത് രാമചന്ദ്രന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

കേരളം ഒന്നാമത് (Kerala No 1) ..... Kerala can do it again and again if the leadership is committed

1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് റിക്കവറി റേറ്റും ഏറ്റവും കുറവ് മരണനിരക്കും ഉള്ളത് കേരളത്തിൽ ആണ്. മരണനിരക്ക് ലോകശരാശരി 5.75 ശതമാനവും ഇന്ത്യയിൽ 2.83 ശതമാനവും കേരളത്തിൽ അത് 0.58 ശതമാനവും ആണ്.

2. ഇന്ത്യയിൽ ജനസംഖ്യ ആനുപാതികമായി ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തിയത് കേരളത്തിൽ ആണ്.

3. ഇന്ത്യയിൽ ആദ്യമായി കോവിഡ് ടെസ്റ്റിംഗ് Kiosk കൾ (WISK) സ്ഥാപിച്ചത് കേരളത്തിൽ ആണ്, എറണാകുളം മെഡിക്കൽ കോളേജിൽ രണ്ടെണ്ണം.

4. ഇന്ത്യയിൽ ആദ്യമായി കോവിഡ് ചിൽകിത്സക്ക് പ്ലാസ്മ തെറാപ്പി(Convalescent Plasma Therapy) ഉപയോഗിക്കാൻ അനുമതിക്ക് അപേക്ഷിച്ചതും, ICMR അനുമതി ലഭിച്ചതും കേരളത്തിന് ആണ്.

5. എല്ലാ ജില്ലകളിലും രണ്ട് കോവിഡ് ആശുപത്രികൾ വീതം ഉള്ള ഏക സംസ്ഥാനം കേരളം ആണ്.

6. പകർച്ചവ്യാധികാല നിയന്ത്രണങ്ങൾക്ക് ഇന്ത്യയിൽ ആദ്യമായി നിയമ നിർമ്മാണം (Kerala Epidemic Diseases Act) നടത്തിയത് കേരളത്തിൽ ആണ്.

7. കോവിഡ് കാലത്ത് ഇന്ത്യയിൽ ആദ്യമായി ടെലി മെഡിസിൻ സർവീസ് ആരംഭിച്ചത് കേരള സർക്കാറാണ്, ആ സംവിധാനം പ്രവാസികൾക്ക് കൂടി ലഭ്യമാക്കാൻ പോകുന്ന ഏക സംസ്ഥാനവും കേരളം ആണ്.

8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രായമുള്ളവർക്ക് കോവിഡ് രോഗം ഭേദമായത് കേരളത്തിൽ ആണ്. കേരളത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നും 88 വയസും, 93 വയസുമുള്ള രണ്ടുപേർ രോഗമുക്തി നേടി.

9. കോൺടാക്ട് ട്രേസിങ് അടക്കമുള്ള 18 ഇന മാനദണ്ഡങ്ങൾ ആരോഗ്യവകുപ്പ് തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളമാണ്. ഈ മാനദണ്ഡങ്ങൾ ആണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇപ്പോൾ പിന്തുടരുന്നത്.

10. "ആരും പട്ടിണി കിടക്കരുത്", ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി കിച്ചൺ(1400+) പോലുള്ള ആശയങ്ങൾ മുന്നോട്ട് വെച്ച സംസ്ഥാനം കേരളമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളി ക്യാമ്പുകള്‍(5500+) പ്രവര്‍ത്തിക്കുന്നതും കേരളത്തിൽ ആണ്.

11. സർക്കാർ ആശുപത്രികളിൽ 300 ഡോക്ടർമാരുടയും 400 ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരുടെയും നിയമനം 24 മണിക്കൂറിനകം നടത്തിയ ഏക സംസ്ഥാനം കേരളം ആണ്.

12. കോവിഡ് ദുരന്തം നേരിടാൻ ഇന്ത്യയിൽ ആദ്യമായി സാമ്പത്തിക പാക്കേജ്‌(ഇരുപതിനായിരം കോടിയുടെ) പ്രഖ്യാപിച്ച സംസ്ഥാനം കേരളം ആണ്.

13. ഇന്ത്യയിൽ ആദ്യമായി എ പി എൽ - ബി പി എൽ വ്യത്യാസമില്ലാതെ ഒരു മാസത്തെ ഭക്ഷ്യ ധാന്യം സൗജന്യമായി നൽകാൻ തീരുമാനിച്ചത് കേരളത്തിൽ ആണ്.

14. തികച്ചും ശാസ്ത്രീയമായ BREAK THE CHAIN! ക്യാമ്പയിൻ തുടങ്ങിയത് കേരളത്തിന്റെ ആരോഗ്യ വകുപ്പാണ്.

15. അങ്കണവാടികൾ അടച്ചിടുമ്പോൾ കുട്ടികൾക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചുകൊടുക്കും. ഇന്റർനെറ്റിന്റെ ഉപയോഗം കൂടുന്നത് പരിഗണിച്ച് ഇന്റർനെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. ഈ രണ്ട് പ്രഖ്യാപനങ്ങൾ നടത്തി നടപ്പിലാക്കിയത് കേരളത്തിൽ ആണ്, അതിന് സുപ്രിംകോടതി വരെ പ്രശംസിച്ചതും കേരളത്തെ ആണ്.

16. ഇന്ത്യയിലുടനീളമുള്ള 22,567 സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളും, ഷെൽട്ടറുകളും ഉള്ളതിൽ 15,541 എണ്ണവും കേരള സർക്കാരാണ് നടത്തുന്നത്. ഇത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ കൊടുത്ത കണക്കാണ്.

17. CM Pinarayi Vijayan’s strategic thinking is better and faster than any CEO’s (മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്ട്രാറ്റജിക്ക് തിങ്കിങ്ങ് ഏതു CEO യെക്കാളും വേഗതയുള്ളതും മികച്ചതുമാണ്) ഇങ്ങനെ എഴുതിയത് ടൈംസ് ഗ്രൂപ്പിന്റെ മുംബൈ മിറർ ആണ്.

18. "ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കും." ഇങ്ങനെ പറഞ്ഞത്, ഇന്ത്യടുഡേയിൽ രാജ്ദീപ് സർദേശായി..

19. നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ച് The Standout Performer എന്നും Seasoned Administrator എന്നും വിശേഷിപ്പിച്ചത്, The Indian Express എന്ന ദേശീയ ദിനപത്രം എഡിറ്റോറിയൽ എഴുതിയാണ്...

20. നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ന്യൂയോർക്കിന്റെ രക്ഷകനായി വാഴ്ത്തപ്പെട്ട ഗവർണർ ആൻഡ്രൂ കുവോമോ, ഇവരെ രണ്ടുപേരും താരതമ്യം ചെയ്ത് അവരുടെ പ്രെസ്സ് മീറ്റുകൾ ഒരു ജനതക്ക് നൽകുന്ന ഊർജത്തെപ്പറ്റിയും ഒരു 'ക്രൈസിസ്‌ മാനേജർ' എന്ന നിലയിൽ ഉള്ള രണ്ടുപേരുടെയും പ്രവർത്തന മികവുകളെപ്പറ്റിയും എഴുതിയത് ദി ടെലെഗ്രാഫ്...

21. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും അവലോകനയോഗവും, അതിന് ശേഷം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും റവന്യു മന്ത്രിയും ചീഫ് സെക്രട്ടറിയും കൂടി പത്രസമ്മേളനം നടത്തി സ്ഥിതിഗതികൾ ജനങ്ങളെ നേരിട്ട് അറിയിക്കുന്ന ഏക സംസ്ഥാനവും കേരളമാണ്, അത് നൽകുന്ന ആശ്വാസവും ആത്മവിശ്വാസവും ആണ് നമ്മുടെ കരുത്ത്.

സർക്കാർ ഒപ്പമല്ല,
മുന്നിൽ തന്നെ ഉണ്ടാവും.
Not for the first time ...it is a continuity.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top