19 April Friday

'കേന്ദ്രം നല്‍കുന്നത് 5 കിലോ അരിമാത്രമാണെന്ന് മിത്രങ്ങള്‍ക്ക് അറിയാമോ?' ; സൗജന്യ അരിയുടെ പേരിലുള്ള സംഘപരിവാര്‍ നുണ പ്രചരണത്തിന് മറുപടി

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

കോവിഡ് 19ന്റെ  ഭാഗമായുള്ള ലോക് ഡൗണില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ അരിയുടെ പേരില്‍  നടത്തുന്ന നുണ പ്രചാരണത്തിന് മറുപടി. സൗജന്യ റേഷന്‍ നല്‍കുന്നത് കേന്ദ്രവിഹിതം ഉപയോഗിച്ചാണെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും  സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി പ്രചരണം തുടരുകയാണ്.

ഒരു കിലോ അരിക്ക് 34 രൂപ കേന്ദ്ര വിഹിതമാണെന്നും മൂന്ന് രൂപമാത്രമാണ് സംസ്ഥാന വിഹിതമെന്നുമാണ് പ്രചാരണം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഒരു കിലോക്ക് 22.50 രൂപ നിരക്കില്‍ 130 കോടി രൂപ നല്‍കി എഫ്സിഐയില്‍നിന്ന് വാങ്ങിയ അരിയാണ് വിതരണം ചെയ്യുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം; പിങ്കോ ഹ്യൂമന്‍ എഴുതുന്നു


ഫേസ്‌ബുക്ക് പോസ്റ്റ്


വലിയ നിലയില്‍ ഒരു വ്യാജ പ്രചരണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്.

? കേരള സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍  കേന്ദ്രവിഹിതം ഉപയോഗിച്ചാണ് എന്ന നിലയിലാണ് പ്രചരണം.! ഒരു കിലോ അരിക്ക് 34 രൂപയാണെന്നും ,അതില്‍ സംസ്ഥാന വിഹിതം വെറും 3 രൂപ മാത്രമാണെന്നുമാണ് സംഘപരിവാര്‍ പ്രചരണം.

?? പച്ചക്കള്ളമാണ് സംഘികളുടെ ഈ പ്രചരണം.

 യഥാര്‍ത്ഥ്യം എന്നത്, കേരളത്തില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടയില്‍ വിതരണം ചെയ്യുന്ന അരി ഒരു കിലോയ്ക്ക്  22.50 രൂപ നിരക്കില്‍ 130 കോടി രൂപയ്‌ FCI ക്ക് നല്‍കി കേരള സര്‍ക്കാര്‍ വാങ്ങിയതാണ്. 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ആണ് ശേഖരിച്ചത്.

https://www.prd.kerala.gov.in/ml/node/76329

?? നിലവില്‍ AAY കാര്‍ഡ് ഒന്നിന് 30 കിലോ അരിയും, 5 കിലോ ഗോതമ്പുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്‌

?? മുന്‍ഗണനേതര വിഭാഗത്തില്‍ പെട്ട കുടുംബത്തിന് 15 കിലോ ധാന്യമാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്.

?? മുന്‍പ് ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സബ്‌സിഡി വിഭാഗത്തില്‍ കാര്‍ഡില്‍ പേരുള്ള ഓരോ അംഗത്തിനും 2 കിലോ അരിയാണ് വിതരണം ചെയ്തിരുന്നത്.

?? മുന്‍ഗണന വിഭാഗത്തില്‍ ഒരു അംഗത്തിന് നാല് കിലോ അരിയും ,ഒരു കിലോ ഗോതമ്പും ലഭിക്കും.

?? ഇവയ്ക്ക് എല്ലാം പുറമേ 756 കോടി രൂപ ചിലവിട്ട് 87 ലക്ഷം കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നല്‍കുന്നുണ്ട് .

? ഇനി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധാന്യത്തിന്റെ വിതരണം 20 ാം തിയതി മുതലാണെന്ന് ഭക്ഷ്യ\വകുപ്പ് മന്ത്രി  പി തിലോത്തമന്‍ എപ്രില്‍ 1ന് അറിയിച്ചതാണ്.

https://www.manoramaonline.com/news/kerala/2020/03/31/free-ration-distribution-starts-in-kerala.html?fbclid=IwAR1DhinAMU8WIYp7dTFXHis7B3ugznfgOwvqPU76M4nmNw5uNBIVh2fVk1A

? കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള സൗജന്യ റേഷന്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു മാത്രമാണു ലഭിക്കുന്നത് എന്ന് മിത്രങ്ങള്‍ക്ക് അറിയുമോ ആവോ ??? അത് 5 കിലോ അരിയാണെന്നും അറിയുമോ ?

?? കേരള സര്‍ക്കാര്‍ മുന്‍ഗണന / മുന്‍ഗണനേതര വ്യത്യാസം ഒന്നും ഇല്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യ അരി നല്‍കുന്നുണ്ട്.

?? പ്രളയകാലത്ത് 2018 ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 89,540 ടണ്‍ ധാന്യത്തിന് 205.81 കോടി രൂപ ഉടന്‍ നല്‍കാനാവശ്യപ്പെട്ട് സംസ്ഥാനത്തിന് മൂന്ന് കത്തുകളയച്ചു കേന്ദ്രം. കേരളം ഇതോന്നും മറന്നിട്ടില്ലാ..

മൊത്തം കാര്‍ഡുടമകളുടെ 49. 32 % പേര്‍ മൂന്ന് ദിവസം കൊണ്ട് ഭക്ഷ്യധാന്യം വാങ്ങി കഴിഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top