08 May Wednesday

"എന്നോടൊപ്പം യാത്രചെയ്‌ത എല്ലാവരേയും ആരോഗ്യവകുപ്പ്‌ ട്രേസ്‌ ചെയ്‌തു, സർക്കാരിനെ ഓർക്കുമ്പോൾ അഭിമാനം കൊണ്ട് കണ്ണ് നിറയും"; ചൈനയിൽ നിന്നെത്തിയ വിദ്യാർഥി

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

ആരോഗ്യ വകുപ്പിനും സർക്കാരിനും നന്ദി പറഞ്ഞ്‌ ചൈനയിൽ നിന്നെത്തിയ വിദ്യാർഥി. കൊറോണ വൈറസ്‌ ബാധയുടെ പശ്‌ചാത്തലത്തിൽ വീട്ടിൽത്തന്നെ കഴിയാൻ ആരോഗ്യ വകുപ്പ്‌ നിർദ്ദേശിച്ചിരുന്ന വിദ്യാർഥിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പാണ്‌ ചർച്ചയാകുന്നത്‌. തന്റെ ആരോഗ്യ കാര്യത്തിൽ തന്നെക്കാൾ ശ്രദ്ധ ആരോഗ്യ വകുപ്പിനും സർക്കാരിനും ആയിരുന്നുവെന്നും പേര്‌ വെളിപ്പെടുത്താൽ ആഗ്രഹിക്കാത്ത വിദ്യാർഥി പറയുന്നു.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം:

പ്രൈവറ്റ് കമ്പനികളുടെ കോളുകളിൽ മാത്രമേ അത്തരം വാക്കുകൾ ഞാൻ കേട്ടിട്ടുള്ളു. ആദ്യമായാണ് ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നും വിളിച്ചിട്ട് "ആരോഗ്യവകുപ്പുമായി സഹകരിച്ചതിനു നന്ദി"- എന്ന്‌ പറയുന്നത്. ഇത്തരം ഒരു വാചകം ഏതേലും സർക്കാർ സ്ഥാപനത്തിൽ നിന്നും നിങ്ങൾ കേട്ടിട്ടുണ്ടോ?

കഴിഞ്ഞ ജനുവരി 15 നാണ് ചൈനയിൽ നിന്നും ഞാൻ കേരളത്തിൽ എത്തുന്നത്. കൊറോണ വൈറസ് പടർന്നു പിടിച്ചതിനെ തുടർന്നു ചൈനയിൽ നിന്നും വന്നവർ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും home ക്വാറന്റൈനിൽ ഇരിക്കണമെന്നും നിർദ്ദേശം ലഭിച്ചിരുന്നു. 28 ദിവസമാണ് വീട്ടിൽ തന്നെ കഴിഞ്ഞ് കൂടിയത്. എന്നെ അത്ഭുതപെടുത്തിയത് മറ്റൊരു കാര്യമാണ്. കൊച്ചിയിൽ നിന്നും ട്രെയിൻ മാർഗമാണ് ഞാൻ കോഴിക്കോട് എത്തിയത്. എന്നോടൊപ്പം യാത്ര ചെയ്ത മുഴുവൻ ആളുകളെയും അവർ trace ചെയ്തു , ഞാൻ ഇറങ്ങി കഴിഞ്ഞ് അതേ സീറ്റിൽ വന്നിരുന്നവരെയും അവർ trace ചെയ്തു. ടിക്കറ്റ് എടുക്കാത്തവർ മിസ്സായി കാണും. അത് കൂടാതെ ഞാൻ സഞ്ചരിച്ച ഓട്ടോ, താമസിച്ച ഹോട്ടലിന്റെ cctv യിൽ നിന്നും അവർ trace out ചെയ്തു. ആരോഗ്യവകുപ്പിലും CID പണി അറിയാവുന്നവർ ധാരാളം ഉണ്ടെന്നു മനസ്സിലായി.

കഴിഞ്ഞ ഫെബ്രുവരി 12-ന് എന്റെ ക്വാറന്റൈൻ കാലാവധി അവസാനിച്ചു. ദൈവാനുഗ്രഹം കൊണ്ട് ആരോഗ്യപരമായ ഒരു ബുദ്ധിമുട്ടും ഈ കാലയളവിൽ എനിക്കുണ്ടായില്ല. മുറിയിൽ തന്നെ അടച്ചിരിക്കുന്നതിലുള്ള മാനസിക ബുദ്ധിമുട്ട് നന്നായി ഉണ്ടായിരുന്നു. എങ്കിലും എല്ലാം ശുഭമായി കലാശിച്ചു. ക്വാറന്റൈൻ കാലയളവിൽ വീടിനടുത്തുള്ള PHC യിലെ ഡോക്ടറും health ഇൻസ്പെക്ടറും സന്ദർശിച്ചിരുന്നു. തുടർന്ന് ഇടക്കിടക്ക് ആരോഗ്യവിവരം അന്വേഷിക്കാൻ health ഇൻസ്‌പെക്ടർ വിളിക്കുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ഇടക്ക് വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു.ക്വാറന്റൈൻ കഴിഞ്ഞ കാര്യം health ഇൻസ്പെക്ടറാണ് ആദ്യം വിളിച്ച് പറഞ്ഞത്. തുടർന്ന് വൈകിട്ട് മെഡിക്കൽ കോളേജിലെ ഡോക്ടറും വിളിച്ചിരുന്നു.

അവരാണ് പറഞ്ഞത് "ആരോഗ്യവകുപ്പുമായി സഹകരിച്ചതിനു നന്ദി"-യെന്ന്. സാധാരണ പ്രൈവറ്റ് ബാങ്കുകളിൽ നിന്ന് വിളിക്കുമ്പോഴോ car ഷോറൂമിൽ നിന്ന് വിളിക്കുമ്പോഴൊക്കെയേ ഇങ്ങനത്തെ വാക്കുകൾ ഞാൻ കേട്ടിട്ടുള്ളു. ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നും ആദ്യമായാണ് ഇത്തരം ഒരനുഭവം.

ശരിക്കും ഞാൻ അവരോടല്ലേ നന്ദി പറയേണ്ടത് , എന്റെ ആരോഗ്യകാര്യത്തിൽ എന്നെക്കാളേറെ ശ്രദ്ധയും കരുതലും അവർക്കായിരുന്നു. ചിലപ്പോഴൊക്കെ അഭിമാനം കൊണ്ട് കണ്ണ് നിറയും, കാരണം ഇത്രത്തോളം നമ്മുടെ കാര്യങ്ങൾ അന്വേഷിക്കുന്ന ഒരു സർക്കാരും ആരോഗ്യവകുപ്പും ജീവനക്കാരും മറ്റൊരു സംസ്ഥാനത്ത്‌ ഉണ്ടെന്നു തോന്നുന്നില്ല. ഒരുപാട് നന്ദിയുണ്ട് ടീച്ചറോടും ടീച്ചറിന്റെ ടീമിനോടും.

എന്റെ പേര് വെളിപ്പെടുത്തണമെന്ന് ആഗ്രഹമുണ്ട് പക്ഷേ പേടിയാണ്, കാരണം ആരോഗ്യവകുപ്പ് എനിക്ക് നൽകിയ പ്രൈവസി ഫേസ്ബുക് തരില്ലലോ. അത്രയ്ക്കുണ്ടേ സമൂഹത്തിലെ stigma.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top